ചാര്‍ലിയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കി

 first look poster for Martin Prakkats Charlie

എബിസിഡിക്ക് ശേഷം ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലിയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. ഫെയ്‌സ്ബുക്കിലൂടെ ദുല്‍ക്കര്‍ സല്‍മാന്‍ അടക്കമുള്ള സിനിമാ പ്രവര്‍ത്തകരാണ് ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്. പാര്‍വതിയാണ് ചിത്രത്തിലെ നായിക. സ്‌റ്റൈലിഷ് ലുക്കിലാണ് ദുല്‍ക്കര്‍ സിനിമയിലെന്ന് ചിത്രം സൂചിപ്പിക്കുന്നു. ലുക്ക് കണ്ടതോടെ ആരാധകരെല്ലാം വലിയ ആവേശത്തിലാണ്. ഫന്‍ഡിങ് സിനിമയുടെ ബാനറില്‍ ഷെബിന്‍ ബക്കര്‍, ജോജു ജോര്‍ജ്, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്നാണ്. കഥയും സംഭാഷണവും ഉണ്ണി ആറാണ്. അപര്‍ണ ഗോപിനാഥും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെടുമുടി വേണു, സീത, ജോജു ജോര്‍ജ് ,ചെമ്പന്‍ വിനോദ് , ജോയ് മാത്യു , രണ്‍ജി പണിക്കര്‍, കല്‍പന, നീരജ് മാധവ്, ജേക്കബ് ഗ്രിഗറി, രമേഷ് പിഷാരടി തുടങ്ങിയവര്‍ അഭിനയിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദറാണ് ഈണം പകരുന്നത്.

And here is the first look poster for Martin Prakkats - "Charlie" !!! Hope you all like it 󾌵https://www.facebook.com/CharlieMovieOfficial

Posted by Dulquer Salmaan on Sunday, June 14, 2015


വിക്രം, റഹ്മാന്‍, ശങ്കര്‍ കൊച്ചിയില്‍

 vikrams I

ബ്രഹ്മാണ്ഡതമിഴ് ചിത്രം ഐയുടെ പ്രമോഷനായി നടന്‍ വിക്രം സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍, സംവിധായകന്‍ ശങ്കര്‍ എന്നിവര്‍ കൊച്ചിയിലെത്തും. അസ്കര്‍ ഫിലിംസിന്റെ ബാനറില്‍ രവിചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിന് കേരളത്തി വന്‍ വരവേല്‍പ്പാണ് പിന്നണി പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. സുരേഷ് ഗോപി ഈ ചിത്രത്തില്‍ ഒരു നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ടി മുത്തുരാജാണ് കലാസംവിധാനം. പിസി ശ്രീറാം ക്യാമറ. 2012 ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിനായി സരേഷ് ഗോപി മാത്രം ഒരു വര്‍ഷത്തെ ഡേറ്റ് നല്‍കിയിരുന്നു. ചെന്നെക്ക് പുറമെ ബാങ്കോക്ക്, ജോദ്പൂര്‍, കൊടൈക്കനാല്‍, പൊള്ളാച്ചി, ബാഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.


ജ്യോതിക വരുന്നു, മുപ്പത്തിയാറ് വയതിനിലേ

36 Vayadhinile first look poster

ഹൗ ഓള്‍ഡ് ആര്‍ യൂ തമിഴ്പതിപ്പിന് 36 വയതിനിലേ എന്ന് പേരിട്ടു. പതിനാറ് വയതിനിലേ എന്ന കമല്‍ഹാസന്‍ ചിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് റോഷന്‍ ആന്‍ഡ്രൂസ് ജ്യോതികയെ നായികയാക്കി തമിഴില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര്. ലോക വനിതാ ദിനത്തില്‍ ചിത്രത്തിന്റെ ആദ്യലുക്ക് പുറത്തുവിട്ടു. സൂര്യയുമായുള്ള വിവാഹ ശേഷം ജ്യോതിക ഏഴ് വര്‍ഷത്തിന് ശേഷം ജ്യോതിക അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്ന ചിത്രമാണിത്. 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മിക്കുന്നത്. റഹ്മാനാണ് മലയാളത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച കഥാപാത്രമായി തമിഴില്‍ എത്തുന്നത്. സൂര്യ തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പ്രിയപത്‌നി ജ്യോതികയുടെ തിരികെവരവ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടത്. അഭിരാമിയും ചിത്രത്തിലുണ്ട്. ബോബി-സഞ്ജയ് കുട്ടുകെട്ടിന്റെ തിരക്കഥയില്‍ പതിനാല് വര്‍ഷത്തിന് ശേഷം മഞ്ജു വാര്യര്‍ ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയ ഹൗ ഓള്‍ഡ് ആര്‍ യൂ മലയാളത്തില്‍ വന്‍ ഹിറ്റായിരുന്നു.


വീട്ടിലിരിക്കാന്‍ തൃഷയെ കിട്ടില്ല

Actress Trisha confirms calling off marriage to Varun Manian

ചെന്നൈ: വിവാഹം മുടങ്ങിയെന്ന് കരുതി വീട്ടിലിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് നടി തൃഷ. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ വലിയ താരങ്ങള്‍ പോലും മാനസികമായി തകരാറുണ്ട്. പക്ഷെ, അതിന് ഇടവരുത്താതെ പുതിയ ചിത്രങ്ങളില്‍ അഭിനിക്കുകയാണ് താരം. ജീവിതത്തില്‍ എല്ലാ കാര്യങ്ങളും പോസിറ്റീവായി കാണാനാണ് താരത്തിന് ഇഷ്ടം. അതുകൊണ്ടാണ് വേര്‍പിരിയല്‍ അലട്ടാത്തെന്നും തൃഷ പറഞ്ഞു. വിവാഹം മുടങ്ങിയതിനെ കുറിച്ച് ധാരാളം റുമറുകള്‍ ഉണ്ടായി. അതിനെ കുറിച്ചൊന്നും പ്രതികരിക്കാനില്ല. എല്ലാ സെലിബ്രിറ്റികളെ കുറിച്ചും ഇത്തരം കഥകള്‍ പലര്‍ക്കും പറയാനുണ്ടാകും. ആളുകള്‍ ഓരോ കഥകളും സംശയങ്ങളും വെച്ച് പുലര്‍ത്തുന്നതിന് താന്‍ എന്ത് ചെയ്യണം എന്നാണ് തൃഷ ചോദിക്കുന്നത്. തന്നെ സംബന്ധിച്ച് ജീവിത്തില്‍ അമ്മയാണ് ഏറ്റവും വലുത്. അമ്മയ്ക്ക് എല്ലാ കാര്യങ്ങളും നന്നായി അറിയാം. വിവാഹ നിശ്ചയത്തിലും അതിനെ തുടര്‍ന്ന് ഉണ്ടായ സംഭവങ്ങളിലും ഞാന്‍ മാത്രമല്ല. ഒരുപാട് പേര്‍ക്ക് പങ്കുള്ളതാണ്. അതുകൊണ്ട് അവരെയെല്ലാം വലിച്ചിഴച്ച് വീണ്ടും വലിയ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞത് കഴിഞ്ഞ്. ഇനി നല്ലത് എന്തോ സംഭവിക്കാനുണ്ട്, എന്ന് വിശ്വസിക്കുകയാണ് താരം. വിവാഹത്തിന് ഇപ്പോഴും താല്‍പര്യമുണ്ട്. പക്ഷെ, അതൊരു സാമൂഹ്യ ആവശ്യമാണെന്ന് വിശ്വസിക്കുന്നില്ല. പിന്നെ എനിക്ക് പ്രായം 30 ആയെന്ന് പലരും പറയുന്നുണ്ട്. അതൊന്നും ഒരു പ്രശ്‌നമേ അല്ല. ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തിയാല്‍ വിവാഹം ഉണ്ടാകും.


അടൂര്‍ഭാസി സ്മാരക ടെലിവിഷന്‍ അവാര്‍ഡ് 2015

ADOOR BAHSI CULTURAL FORUM

അടൂര്‍ഭാസിയുടെ സ്മരണാര്‍ത്ഥം അടൂര്‍ഭാസി കള്‍ച്ചറല്‍ ഫോറം ഏഴാമത് അടൂര്‍ഭാസി ടെലിവിഷന്‍ അവാര്‍ഡുകള്‍ക്കുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു. 2014 ഡിസംബര്‍ 31 ന് മുന്പ് ടെലികാസ്റ്റ് ചെയ്ത പ്രോഗ്രാമുകളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. മികച്ച നടന്‍, നടി, ഹാസ്യതാരം, മികച്ച സീരിയല്‍, മികച്ച ടെലിഫിലിം, മികച്ച സംഗീത ആല്‍ബം, സംഗീത സംവിധായകന്‍, ഗാനരചയിതാവ്, ഗായിക, ഗായകന്‍, മികച്ച അവതാരകന്‍, സംവിധായകന്‍, ന്യൂസ് റീഡര്‍, എഡിറ്റര്‍, ശബ്ദലേഖകന്‍ എന്നിങ്ങനെ മുപ്പതോളം വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ക്ക് പരിഗണിക്കപ്പെടും.

2015 ഫെബ്രുവരി 28 ന് മുന്പ് ടെലികാസ്റ്റ് സര്‍ട്ടിഫിക്കറ്റ് സഹിതം എന്‍ട്രികള്‍ അയക്കേണ്ട വിലാസം.
ജനറല്‍ സെക്രട്ടറി, അടൂര്‍ഭാസി കള്‍ച്ചറല്‍ ഫോറം, ശാന്തിനി, അരശുംമൂട്, കുളത്തൂര്‍ പി.ഒ.,തിരുവനന്തപുരം 695 585. ഫോണ്‍ : 9746149747, 9526590178


പാവങ്ങളുടെ ഐ, ചിരിപ്പിച്ച് ബോധംകെടുത്താന്‍ ഒരു സ്പൂഫ് ട്രെയിലര്‍

AI Movie Spoof

സ്പൂഫ് വീഡിയോകള്‍ക്കും പാരഡികള്‍ക്കും സോഷ്യല്‍ മീഡിയയില്‍ പഞ്ഞമില്ല. നൂറ് കോടി മുതല്‍മുടക്കില്‍ ഷങ്കര്‍ ഒരുക്കിയ ബ്രഹ്മാണ്ഡചിത്രത്തിന്റെ സ്പൂഫാണ് സോഷ്യല്‍ മീഡിയയില്‍ തെറി കേട്ടും ഷെയര്‍ കിട്ടിയും മുന്നേറുന്നത്. ഐയുടെ ട്രെയിലറിലെ ദൃശ്യങ്ങളെ മാതൃകയാക്കി ഒരുക്കിയ അമച്വര്‍ വീഡിയോ ആണ് ഐ മ്യാരക ട്രെയിലര്‍ എന്ന പേരില്‍ യൂട്യൂബില്‍ എത്തിയിരിക്കുന്നത്. അമ്പതിനായിരത്തോളം പേര്‍ വീഡിയോ യൂട്യൂബില്‍ കണ്ടുകഴിഞ്ഞു.

ഐ സ്പൂഫ് ട്രെയിലര്‍ കാണാം


ഐ എത്തുന്നത് 25000 തീയറ്ററുകളില്‍

Ai release

ആശങ്കകള്‍ക്കിടയില്‍ ഐ എത്തുന്നത് 25000 തീയറ്ററുകളില്‍. വിക്രം നായകനാവുന്ന ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം ഐ ലോകമെങ്ങും 25000 തീയറ്ററുകളില്‍ റീലീസ് ചെയ്യും. ജനുവരി 14 ന് പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. കോടികള്‍ പൊടിപൊടിച്ച് തയ്യാറാക്കിയ ചിത്രത്തിനെ സംബന്ധിച്ച് കടുത്ത ആശങ്കകള്‍ ഉണ്ടത്രെ. പ്രേക്ഷകരുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തികൊണ്ടാണ് ചിത്രത്തിന്റെ നിര്‍മ്മാണരംഗം പുരോഗമിച്ചത്. അതിന് അനുസൃതമായി വലിയൊരു വിജയം നേടിയെടുക്കാനുള്ള സാധ്യത കുറവുണ്ടെന്നും വിലയിരുത്തപെടുന്നു. വൈഡ് റിലീസ് എന്ന ആശയത്തിന് കാരണവും ഇതാണ്. തുടക്കത്തിലെ ചുരുക്കം ദിവസം കൊണ്ട് നിക്ഷേപം തിരികെ പിടിക്കുക എന്ന തന്ത്രവും ഇതിന് പിന്നിലുണ്ട്. ചൈനയില്‍ 12000 തീയറ്ററിലാണ് ഐ എത്തുക. മലയാളസിനിമക്ക് സ്വപ്നം കാണാന്‍ കഴിയാത്ത വിധം കേരളത്തില്‍ മാത്രം 225 തീയറ്ററുകളിലും ഐ എത്തും.


കര്‍ഷകന്റെ യഥാര്‍ഥ ജീവിതകഥയുമായി ഐശ്വര്യ റായി

Aishwarya Rai Bachchan to play Sarabjit s sister Dalbir Kaur in biopic directed by Omung Kumar

മുംബൈ: പഞ്ചാബ് ഭിക്കിവിന്റ് സ്വദേശിയായ ഒരു കര്‍ഷകന്റെ ജീവിതകഥയുമായി നടി ഐശ്വര്യ റായി. ഇന്ത്യപാകിസ്ഥാന്‍ അതിര്‍ത്തിയ്ക്ക് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പഞ്ചാബിലെ ഭിക്കിവിന്റ് സ്വദേശിയായ സബര്‍ജീത്ത് എന്ന കര്‍ഷകന്റെ ജീവിതത്തില്‍ ഉണ്ടായ സംഭവമാണ് ചലച്ചിത്രമാകുന്നത്. 1990ല്‍ വയലില്‍ കൃഷി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ മദ്യം കഴിച്ച സബര്‍ജീത്ത് അശ്രദ്ധമായി പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് കടന്നു. ഇന്ത്യന്‍ ചാരനാണെന്ന് മുദ്രകുത്തി ഇതോടെ സബര്‍ജീത്ത് അറസ്റ്റിലായി. 1991ല്‍ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും തൂക്കിലേറ്റിയില്ല. ഇരുപത്തിമൂന്ന് വര്‍ഷത്തോളം സബര്‍ജീത്തിനെ ലാഹോറിലെ കോട്ട് ലാക്പാത് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇന്ത്യയില്‍ അഫ്‌സല്‍ ഗുരുവിനെ വധിച്ച് ദിവസങ്ങള്‍ക്ക് ശേഷം ജയിലിലെ അന്തേവാസികള്‍ ചേര്‍ന്ന് സബര്‍ജീത്തിനെ കൊലപ്പെടുത്തുകയായിരുന്നു.സബര്‍ജീത്തിനെ മകനേപ്പോലെ കണ്ട് സ്‌നേഹിച്ചിരുന്ന സഹോദരി ദല്‍ബീര്‍ കൗര്‍ 23 വര്‍ഷത്തിനിടെ മൂന്ന് തവണ ജയിലില്‍ പോയി കണ്ടിരുന്നു. സഹോദരനെ പുറത്തുകൊണ്ടുവരുക എന്നത് തന്റെ അജണ്ടയാക്കി മാറ്റിയ ദല്‍ബീറിന് എന്നാല്‍ അതിന് സാധിച്ചില്ല. അനുജനെ ജീവനോടെ രക്ഷപെടുത്താനായില്ലെങ്കിലും സബര്‍ജീത്തിന്റെ യഥാര്‍ത്ഥ കഥ ലോകം മുഴുവനും അറിയണമെന്ന് ദല്‍ബീര്‍ ഉറപ്പിച്ചു. ദല്‍ബീറിന്റെ പോരാട്ടത്തിന്റെ കഥ അവതരിപ്പിക്കാന്‍ ഐശ്വര്യ റായി വളരെ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. സബര്‍ജിത്തിന്റെ വേഷം അവതരിപ്പിക്കുന്നത് ആരായിരിക്കുമെന്ന് കാത്തിരുന്നു കാണാം.

മേരി കോം എന്ന ചിത്രം സംവിധാനം ചെയ്ത ഒമങ് കുമാറാണ് 'സബര്‍ജീത്ത്' എന്ന ചിത്രത്തിന്റെയും സംവിധാനം.


വിഷ്ണുവര്‍ധന്റെ ചരിത്ര സിനിമയില്‍ അജിത് നായകന്‍

Ajith-Vishnuvardhan to Join Hands for 3rd Time

സിനിമാജീവിതത്തില്‍ ഇതുവരെ ചെയ്യാത്തൊരു കഥാപാത്രം ചെയാന്‍ തയാറെടുക്കുകയാണ് സൂപ്പര്‍താരം അജിത്. വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന ചരിത്രസിനിമയില്‍ അജിത് രാജ രാജ ചോളനെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. നായകന്‍,ബാഷാ എന്നീ സിനിമകളുടെ സംഭാഷണരചയിതാവ് ബാലകുമരനാണ് സംഭാഷണമൊരുക്കുന്നത്. പുരാണചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ കൂടുന്നുവെന്ന സാഹചര്യത്തിലാണ് ഇതുപോലൊരു ചിത്രമൊരുക്കാന്‍ സംവിധായകനെ പ്രേരിപ്പിക്കുന്നത്. ബാഷാ, ജെന്റില്‍മാന്‍, കാതലന്‍, ജീന്‍സ്, നായകന്‍ എന്നീ സിനിമകളുടെ സഹതിരക്കഥാകൃത്തായ ബാലകുമരന്‍ വലിയ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്ന ചിത്രം കൂടിയാണിത്. ആരംഭം എന്ന ചിത്രത്തിലാണ് അജിത്-വിഷ്ണുവര്‍ധന്‍ ടീം അവസാനമായി ഒന്നിച്ചത്. വിഷ്ണുവര്‍ധന്‍ അവസാനം ഒരുക്കിയ യച്ചന്‍ ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു.


ഉണ്ണിത്താന്റെ മകനും സിനിമയിലേക്ക്

Amal Unnithan entry in the film industry

പ്രമുഖ കോണ്‍ഗ്രസ് നേതാവും കേരള സ്റ്റേറ്റ് ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താനും സിനിമയിലേക്ക്. പ്രതിനായകവേഷമാണ് അമലിന്. ചാന്ദിനി പാര്‍ക്ക് എന്ന സിനിമയിലാണ് അമ ലിന്റെ അരങ്ങേറ്റം. തമിഴിലെ യുവനടന്‍ ശ്രീനിവാസന്‍ നായകനാവുന്നു. ത്രികോണ പ്രണയ കഥ യാണിത്‌. നവാഗതനായ സന്ദീപ് സോമാണ് സംവിധാനം. പ്രവീണ്‍ ബാബുവാണ് രചന. ഡി ടു എഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചാന്ദിനി പാര്‍ക്കിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സംവിധായകന്‍ മേജര്‍ രവി, നടന്‍മാരായ നാരായണ്‍ കുട്ടി, ബാബുജോസ്, സംവിധായകന്‍ സന്ദീപ്‌സോം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ബോക്സ്ഓഫീസ്

പാവാടയുടെ  ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

പാവാടയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

കൊച്ചി: പൃഥ്വിരാജ്‌ സുകുമാരൻ നായകനാകുന്ന 'പാവാട'യുടെ ഓഡിയോ ലോഞ്ച് ചടങ്ങ് കൊച്ചിയിൽ വച്ച് നടന്നു. മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247നാണ് ഒഫീഷ്യൽ...

മമ്മൂട്ടിയുടെ പുതിയ നിയമം വരുന്നു

മമ്മൂട്ടിയുടെ പുതിയ നിയമം വരുന്നു

മമ്മൂട്ടിയെ നായകനാക്കി എ.കെ സാജന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന് പുതിയ നിയമം എന്നു പേരിട്ടു. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ...

വിഷ്ണുവര്‍ധന്റെ ചരിത്ര സിനിമയില്‍ അജിത് നായകന്‍

വിഷ്ണുവര്‍ധന്റെ ചരിത്ര സിനിമയില്‍ അജിത് നായകന്‍

സിനിമാജീവിതത്തില്‍ ഇതുവരെ ചെയ്യാത്തൊരു കഥാപാത്രം ചെയാന്‍ തയാറെടുക്കുകയാണ് സൂപ്പര്‍താരം അജിത്. വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന ചരിത്രസിനിമയില്‍ അജിത് രാജ...

തട്ടത്തിന്‍ മറയത്ത് ടീം വീണ്ടുമെത്തുന്നു

തട്ടത്തിന്‍ മറയത്ത് ടീം വീണ്ടുമെത്തുന്നു

തട്ടത്തിന്‍ മറയത്തിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രത്തിന് ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നു പേരിട്ടു. വിനീത് തന്നെ...

പഴംപൊരി സെല്‍ഫിയുമായി ദുല്‍ഖര്‍

പഴംപൊരി സെല്‍ഫിയുമായി ദുല്‍ഖര്‍

ദിലീപിന് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ച് ദുല്‍ഖിറിന്റെ പഴംപൊരി സെല്‍ഫി. ഇന്നലെയായിരുന്നു ദിലീപിന്റെ പിറന്നാള്‍. സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്യുന്ന കിങ്...

അമര്‍ അക്ബര്‍ അന്തോണി കോളിവുഡിലേക്കും

അമര്‍ അക്ബര്‍ അന്തോണി കോളിവുഡിലേക്കും

മലയാളത്തില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുന്ന അമര്‍ അക്ബര്‍ അന്തോണി തമിഴില്‍ റീമേക്കിനൊരുങ്ങുന്നു. ചിത്രം അടുത്ത വര്‍ഷം തുടങ്ങാനാണ് പദ്ധതി. എന്നാല്‍...

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് വണ്ടും വരുന്നു

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് വണ്ടും വരുന്നു

മലയാളസിനിമയിലെ എന്നത്തേയും സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ട് വീണ്ടും വരുന്നു. 23 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്....

നീരജ് മാധവ് തിരക്കഥ യെഴുതുന്നു

നീരജ് മാധവ് തിരക്കഥ യെഴുതുന്നു

കൊച്ചി: അഭിനേതാവ്, ഡാന്‍സര്‍, കൊറിയോഗ്രാഫര്‍ എന്നീ നിലകളില്‍ തിളങ്ങുന്ന നീരജ് മാധവ് തിരക്കഥാരംഗത്തുകൂടി തന്റെ വൈഭവം പ്രകടമാക്കാന്‍ ഒരുങ്ങുകയാണ്. ഏറെ നാളായുള്ള...

യന്തിരനു വില്ലനാകാന്‍ ടെര്‍മിനേറ്റര്‍ എത്തുന്നു

യന്തിരനു വില്ലനാകാന്‍ ടെര്‍മിനേറ്റര്‍ എത്തുന്നു

മുംബൈ: ശങ്കറിന്റെ ബ്രഹ്മാണ്ഡ ഹിറ്റ് യന്തിരന്റെ രണ്ടാം ഭാഗത്തില്‍ രജനീകാന്തിന്റെ വില്ലനാകാന്‍ ഹോളിവുഡിലെ സൂപ്പര്‍ ഹീറോ സാക്ഷാല്‍ ആര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍....

എന്റെ രാജ്യസ്‌നേഹം ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല: നസിറുദ്ദീന്‍ ഷാ

എന്റെ രാജ്യസ്‌നേഹം ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല: നസിറുദ്ദീന്‍ ഷാ

ന്യൂഡല്‍ഹി: എന്റെ രാജ്യസ്‌നേഹം ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് പ്രമുഖ നടന്‍ നസിറുദ്ദീന്‍ ഷാ. മുന്‍ പാക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് അഹ്മദ്...


186 News Items found. Page 1 of19