2016 ജനുവരി 20 മുതല്‍ 2017 ഫെബ്രുവരി 20 വരെയുള്ള മാസഫലങ്ങള്‍

Astrology January 2015

ത്രിശൂല തത്ത്വാചാര്യ ഹരിചന്ദനമഠം രതീഷ് ജെ. അയ്യര്‍ - 9496367702
2016 ജനുവരി 20 മുതല്‍ 2017 ഫെബ്രുവരി 20 വരെയുള്ള മാസഫലങ്ങള്‍

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)


കാലം അനുകൂലമാണ്. പുതിയ അവസരങ്ങള്‍ വന്നുചേരും. ഗായകര്‍ക്ക് വേദികളില്‍ അബദ്ധം സംഭവിക്കാന്‍ സാധ്യതയുണ്ട്. അഭിനേതാക്കള്‍ക്ക് ഗുണപ്രദമായ സമയമാണ്. പുതിയ തിരക്കഥാകൃത്തുമായുള്ള പരിചയപ്പെടല്‍ ഭാവിയില്‍ നേട്ടങ്ങള്‍ സൃഷ്ടിക്കും. ചില കബളിപ്പിക്കലുകളില്‍പ്പെട്ട് ധനം നഷ്ടപ്പെടാന്‍ സാധ്യത. സ്ത്രീ സുഹൃത്തുക്കളുടെ വാക്കുകള്‍ മുഖവിലയ്ക്കെടുത്ത് ആരെയും പഴിക്കരുത്. വെ്ള്ളി, ബുധന്‍ ദിവസങ്ങള്‍ പുതിയ കാര്യങ്ങള്‍ക്ക് ഗുണപ്രദം. ദോഹപരിഹാരമായി ശിവന് ജലധാരയും സുബ്രഹ്മണ്യന് മുഖച്ചാര്‍ത്തും നടത്തുക.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


അഹങ്കാരംമൂലം പറയുന്ന വാക്കുകള്‍ വിനയായി ഭവിക്കും. കാര്യതടസ്സം ഉണ്ടാകും. പ്രതീക്ഷയോടെ കാത്തിരുന്ന വിഷയത്തില്‍ ഗുണാംശം കുറയാം. ബിസിനസ്സുകാര്‍ക്ക് സിനിമാ മേഖലയിലെ ബന്ധംകൊണ്ട് നേട്ടമുണ്ടാകാം. ചിത്രസംയോജനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപവാദങ്ങളെ നേരിടേണ്ടിവരും. വിതരണക്കാര്‍ക്ക് ധനനഷ്ടം വരുത്തുന്ന കാലം. സൂക്ഷിച്ച് കാര്യങ്ങളെ കൈകാര്യം ചെയ്യുക. 25, 11 ദിവസങ്ങള്‍ ഗുണപ്രദം. ദോഷപരിഹാരാര്‍ത്ഥമായി അയ്യപ്പന് തുളസിമാല ചാര്‍ത്തുകയും ഗണപതിക്ക് പതിനൊന്ന് നാളികേരം ഉടയ്ക്കുകയും ചെയ്യുക.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


ഗുണദോഷ സമ്മിശ്രമായ കാലം. ശുഭവാര്‍ത്തകള്‍ കേള്‍ക്കും. കാലങ്ങളായി ആഗ്രഹിച്ച കാര്യം നടക്കും. സിനിമാരംഗത്തുള്ള ആളുമായുള്ള പ്രണയം സഫലീകരിക്കും. ഇഷ്ടനായകനെ കണ്ടുമുട്ടും. പാട്ടെഴുത്തുകാര്‍ക്ക് അവസരം കുറയും. അവാര്‍ഡുകള്‍ക്ക് പരിഗണിക്കപ്പെടും. തമിഴ്, ഹിന്ദി, തെലുങ്ക സിനിമാ മേഖലകളുമായി ബന്ധപ്പെട്ട് നൂതന പദ്ധതികള്‍ ഉരുത്തിരിഞ്ഞുവരും. പഴയകാല നിര്‍മാതവുമായുള്ള ബന്ധം സല്‍ക്കീര്‍ത്തിക്ക് കോട്ടം ചെയ്യും. ഗണപതിക്ക് വടമാല ചാര്‍ത്തുന്നതും വിഷ്ണുവിന് സഹസ്രനാമാര്‍ച്ചന നടത്തുന്നതും ദോഷപരിഹാരമാണ്.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)


മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യം ശ്രവിക്കേണ്ടിവരും. ഉറ്റസുഹൃത്തിന്റെ വഞ്ചനാപരമായ പെരുമാറ്റത്തെ കരുതിയിരിക്കുക. വസ്ത്രാലങ്കാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല കാലമാണ്. എങ്കിലും സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാത്തതിന്റെ പേരില്‍ പഴികേള്‍ക്കും. സിനിമയുമായി ബന്ധപ്പെട്ട് നടത്തുന്ന ദീര്‍ഘദൂര യാത്രകള്‍ ഭാവിയില്‍ ഗുണം ചെയ്യും. ജലവുമായി ബന്ധപ്പെട്ട് നടത്തുന്ന സാഹസിക പ്രവര്‍ത്തനങ്ങളില്‍ അപകടം പതിയിരിപ്പുണ്ട്. ജാഗ്രയ പാലിക്കുക. 20, 29, 11, 13 ദിവസങ്ങള്‍ ഗുണകരമല്ല. പുതിയ കാര്യങ്ങള്‍ ചെയ്യരുത്. ദോഷപരിഹാരമായി ഭദ്രകാളിക്ക് ശത്രുസംഹാര പുഷ്പാഞ്ജലി കഴിപ്പിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)


തേടിയവള്ളി കാലില്‍ചുറ്റി എന്നുപറയുന്ന തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിവരും. യാത്രാമധ്യേ ധനമോ വിലപിടിച്ച വസ്തുക്കളോ നഷ്ടപ്പെടാന്‍ സാധ്യത. സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍തിക്കുന്ന സ്ത്രീ അഭിനേതാക്കള്‍ക്ക് അപവാദങ്ങളുണ്ടാകുകയും അത് കുടുംബജീവിത്തിന്റെ താളത്തെ തെറ്റിക്കുകയും ചെയ്യാം. പ്രോജക്ടുകള്‍ മാറ്റിവയ്ക്കപ്പെടും. സംവിധാന മോഹവുമായി നടക്കുന്നവര്‍ക്ക് കാലം അനുകൂലമാണ്. കൈയിലിരിക്കുന്ന വര്‍ക്ക് മറ്റൊരാള്‍ തട്ടിയെടുത്ത് പോകാതിരിക്കാന്‍ ജാഗ്രത കാട്ടുക. ഗണപതിക്ക് കറുകപ്പുല്ല് മാലകെട്ടി ചാര്‍ത്തുന്നതും ഹനുമാണ് വെറ്റിലമാല ചാര്‍ത്തുന്നതും ദോഷപരിഹാരമാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)


പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ടുപോകാന്‍ സാധിക്കും. ക്യാമറയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം നല്ലതാണ്. സംഗീതസംവിധായകര്‍ക്ക് ചില ചലഞ്ചുകള്‍ ഏറ്റെടുക്കേണ്ടിവരും. ചില പരസ്യചിത്രങ്ങളിലെ അഭിനയം വിവാദമാകും. സംഘട്ടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ക്ക് പൊടുന്നനെ മികച്ച അവസരങ്ങള്‍ വന്നുചേരും. പുതുതായി വന്ന് പരിചയപ്പെട്ട വ്യക്തിയോട് കുടുംബകഥകള്‍ പറയുന്നത് അബദ്ധമാകും. പറയുന്ന വാക്കിലെ അഹംഭാവം കാരണം അവസരങ്ങള്‍ കുറയും. ദോഷപരിഹാരമായി സരസ്വതിക്ക് എഴുത്താണി സമര്‍പ്പിക്കുകയും വനദുര്‍ഗാദേവിക്ക് കടുംപായസം വഴിപാട് കഴിക്കുകയും ആവശ്യം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)


ദുഃഖങ്ങള്‍ക്ക് അറുതിവരും. കിട്ടില്ല എന്നുകരുതിയ ധനം തിരികെ ലഭിക്കും. സാറ്റലൈറ്റ് റൈറ്റുമായി ബന്ധപ്പെട്ട് ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. നിര്‍മാതാക്കള്‍ക്ക് ബുദ്ധിപൂര്‍വമായ നീക്കംകൊണ്ട് സാമ്പത്തിക തകര്‍ച്ച ഒഴിവായിക്കിട്ടും. പുതുമുഖ നടന്മാര്‍ക്ക് അന്യഭാഷാ ചിത്രങ്ങളില്‍ വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രങ്ങളെ ലഭ്യമാകും. ചാനലിലെ റിയാലിറ്റി ഷോയുമായുണ്ടാക്കുന്ന കരാര്‍ ഉള്ള തൊഴിലിനെ നഷ്ടപ്പെടുത്തും. രാഷ്ട്രീയപരമായുള്ള ചുവടുമാറ്റം ഗുണംചെയ്യില്ല. ദോഷങ്ങള്‍ കുറയുന്നതിനായി രാഹുകേതുക്കള്‍ക്ക് നല്ലെണ്ണ സമര്‍പ്പിക്കുകയും അഘോരമൂര്‍ത്തിക്ക് അര്‍ച്ചന കഴിപ്പിക്കുകയും ചെയ്യുക.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട)


അവതാരകര്‍ക്ക് ഗുണപ്രദമായ കാലമാണ്. വിദേശയാത്രകള്‍ ഭാവിയില്‍ വളരെ ഉപകാരപ്രദമായ അനുഭവങ്ങള്‍ സൃഷ്ടിക്കും. നിര്‍മാതാക്കള്‍ ആര്‍ക്കുംവേണ്ടി ജാമ്യം നില്‍ക്കരുത്. ഒരു ചിത്രീകരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കേസുവഴക്കുകള്‍ പുതുമുഖ സംവിധായകന്റെ കരിയറിനെ പ്രതികൂലമായി ബാധിക്കും. തമിഴ് ചിത്രം വിതരണത്തിനെടുക്കുന്നത് നഷ്ടമുണ്ടാക്കും. അപ്രതീക്ഷിതമായ സിനിമാ വിജയം തീരെ ചെറിയ വേഷത്തില്‍ തളച്ചുകിടക്കുന്നവര്‍ക്ക് ഉപകാരപ്രദമാകും. നിരന്തരം ധനം ചോദിച്ചെത്തുന്ന സ്ത്രീ സുഹൃത്തിന്റെ സാമീപ്യം അരോചകമാകും. ദോഷാധിക്യത്തെ കുറയ്ക്കുന്നതിലേക്കായി വീരഭദ്രന് ഈഞ്ചയും നല്ലെണ്ണയും സമര്‍പ്പിക്കുകയും വേട്ടയ്ക്കാരന് പിന്‍വിളക്ക് തെളിക്കുകയും ആവശ്യം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)


ആപത്തില്‍ സഹായിച്ചവരില്‍നിന്ന് നിന്ദനിറഞ്ഞ സംസാരം കേള്‍ക്കേണ്ടിവരും. പ്രണയസാഫല്യം ഉണ്ടാകും. മികച്ച കഴിവ് പുലര്‍ത്തിയാലും മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റാനാകില്ല. മറ്റൊരാളുടെ ഏഷണിമൂലം കിട്ടേണ്ട അവസരം നഷ്ടമാകും. നൃത്തവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉദരസംബന്ധമായ വ്യാധികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പുസ്തക രചയിതാക്കള്‍ക്ക് കാലം ഗുണകരമാണ്. ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ മനോവ്യാകുലതയ്ക്ക് സാധ്യത. ദോഷപരിഹാരത്തിനായി ധര്‍മശാസ്താവിന് എള്ളുപായസം കഴിപ്പിക്കുകയും ശിവന് കൂവളത്തിലകൊണ്ട് അര്‍ച്ചന ചെയ്യുകയും ആവശ്യം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)


ഗായകര്‍ക്ക് അനുകൂലമായ കാലമാണ്. തിരക്കഥാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മനോദുഃഖം ഉണ്ടാകാനിടയുണ്ട്. വലിയ ബ്രേക്കാകുമെന്ന് കരുതി പുറത്തിറക്കുന്ന ചലച്ചിത്രത്തിന് തണുത്ത പ്രതികരണമാകും ലഭിക്കുക. ഡോക്യുമെന്ററി ചിത്രത്തിന് അംഗീകാരം ലഭിക്കും. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചില്ലറ അപകടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ അപക്വമായ പെരുമാറ്റം നിമിത്തം നായകസ്ഥാനത്തുള്ളവര്‍ പിണങ്ങിപ്പോകാന്‍ സാധ്യത. ദോഷപരിഹാരാര്‍ത്ഥമായി ശിവന് ഇളനീര്‍ ധാരയും ദുര്‍ഗാഭഗവതിക്ക് പഞ്ചാമൃതവും കൃഷ്ണന് തൃക്കൈ വെണ്ണയും സമര്‍പ്പിക്കുക.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)


വളരെക്കാലമായി ആഗ്രഹിച്ചിരുന്ന കാര്യം സാധിക്കപ്പെടും. ഈശ്വരവിശ്വാസം കൂടും. സിനിമാ മേഖലയില്‍ വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന ഒരു പ്രോജക്ടില്‍ പങ്കുചേരും. തുറന്നടിച്ചു പറയാനുള്ള വ്യഗ്രതമൂലം നല്ല സുഹൃത്തുക്കളെ നഷ്ടമാകും. മിക്സിങ് പ്രവര്‍ത്തികളില്‍ ചില അപാകതകള്‍ സംഭവിച്ചേക്കാം. ചിത്രീകരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില തര്‍ക്കങ്ങള്‍ കോടതിവരെ എത്തിയേക്കാം. നല്ല വിതരണക്കാരനെ ലഭിക്കും. ടിവിയില്‍ നല്ല സ്വീകാര്യത കിട്ടും. ദോഷത്തെ കുറയ്ക്കുന്നതിനായി ശ്രീകൃഷ്ണന് അവല്‍ പായസം കഴിപ്പിക്കുക. നരസിംഹമൂര്‍ത്തിക്ക് പാനകം കഴിപ്പിക്കുക.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)


സിനിമാ മേഖലയിലെ ഉന്നതരുമായുള്ള ബന്ധം ഗുണകരമാകും. ഏറെ ചര്‍ച്ചചെയ്യപ്പെട്ടേക്കാവുന്ന ചിത്രത്തില്‍ പങ്കാളിയാകും. ചില സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകും. അത് മാനഹാനിക്കിടവരുത്തും. വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഭാര്യയുമായി അകലും. മറ്റൊരാളെ ആപത്തില്‍നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ചില അപായങ്ങളുണ്ടായേക്കാം. സെറ്റിലെ പവര്‍ യൂണിറ്റുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടാകും. ആളറിയാതെയുള്ള വിമര്‍ശനങ്ങള്‍ സ്വയം പരിഹസിക്കപ്പെടാനുള്ള വഴിതുറക്കും. ദോഷപരിഹാരമായി ഗണപതിക്ക് ഉണ്ണിയപ്പം നിവേദിക്കുകയും മുരുകന് വേല്‍ സമര്‍പ്പിക്കുകയും ചെയ്യുക.


ജ്യോതിഷം

2016 ജനുവരി 20 മുതല്‍ 2017 ഫെബ്രുവരി 20 വരെയുള്ള മാസഫലങ്ങള്‍

2016 ജനുവരി 20 മുതല്‍ 2017 ഫെബ്രുവരി 20 വരെയുള്ള മാസഫലങ്ങള്‍

ത്രിശൂല തത്ത്വാചാര്യ ഹരിചന്ദനമഠം രതീഷ് ജെ. അയ്യര്‍ - 9496367702 2016 ജനുവരി 20 മുതല്‍ 2017 ഫെബ്രുവരി 20 വരെയുള്ള മാസഫലങ്ങള്‍

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

കാലം അനുകൂലമാണ്. പുതിയ...

2015 ഡിസംബര്‍ 20 മുതല്‍ 2016 ജനുവരി 20 വരെയുള്ള കാലയളവില്‍ സിനിമാ കലാകാരന്മാര്‍ക്ക് എങ്ങനെ?

2015 ഡിസംബര്‍ 20 മുതല്‍ 2016 ജനുവരി 20 വരെയുള്ള കാലയളവില്‍ സിനിമാ കലാകാരന്മാര്‍ക്ക് എങ്ങനെ?

2015 ഡിസംബര്‍ 20 മുതല്‍ 2016 ജനുവരി 20 വരെയുള്ള കാലയളവില്‍ സിനിമാ കലാകാരന്മാര്‍ക്ക് എങ്ങനെ?

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

സിനിമാ നിര്‍മ്മാതാക്കള്‍...

2015 നവംബര്‍ 10 മുതല്‍ 2015 ഡിസംബര്‍ 20 വരെയുള്ള കാലം സിനിമാ അനുബന്ധ മേഖലയിലുളളവര്‍ക്ക് എങ്ങനെ?

2015 നവംബര്‍ 10 മുതല്‍ 2015 ഡിസംബര്‍ 20 വരെയുള്ള കാലം സിനിമാ അനുബന്ധ മേഖലയിലുളളവര്‍ക്ക് എങ്ങനെ?

2015 നവംബര്‍ 10 മുതല്‍ 2015 ഡിസംബര്‍ 20 വരെയുള്ള കാലം സിനിമാ അനുബന്ധ മേഖലയിലുളളവര്‍ക്ക് എങ്ങനെ?

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ശുഭകര്‍മ്മങ്ങളില്‍ പങ്കെടുക്കാം....

കരാറില്‍ ഒപ്പിടല്‍ സന്ധ്യക്ക് വേണ്ട

കരാറില്‍ ഒപ്പിടല്‍ സന്ധ്യക്ക് വേണ്ട

താരത്തിന് പുതിയ ചിത്രത്തിന്റെ കരാറില്‍ ഒപ്പിടണം. സംവിധായകന്റെ പുതിയ ചിത്രത്തിന്റെ അവസാന ചര്‍ച്ച... സിനിമയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ കഴിവതും...

രുദ്രാക്ഷം എന്നാല്‍ എന്ത്?

രുദ്രാക്ഷം എന്നാല്‍ എന്ത്?

രുദിനെ ദ്രവിപ്പിക്കുവന്‍ രുദ്രന്‍. രുദ് എന്നാല്‍ ദുഃഖം എന്നും, ദ്രവിപ്പിക്കുക എന്നാല്‍ ഇല്ലാതാക്കുക എന്നുമാണ് അര്‍ത്ഥം. രുദ്രന്‍ പഞ്ച കൃത്യങ്ങളുടെയും (സൃഷ്ടി,...


5 News Items found. Page 1 of1