സോജപ്പനും കൊച്ചുറാണിയും    രഞ്ജിനി ജോസ് പാടി അഭിനയിക്കുന്നു    അച്ഛനും മകനും    ആഗോളീകരണത്തിനും പ്രാദേശികതയ്ക്കുമിടയില്‍    സംക്രമണകാലത്തിന്റെ സന്ദേഹങ്ങള്‍    സംവിധായകരുടെ കാലം    ലോകസിനിമയ്ക്ക് സമകാലികമാകുമ്പോള്‍    സാഹിത്യവും സിനിമയും ഒരുമിക്കുമ്പോള്‍    'മലയാളീകരണ'ത്തിന്റെ ദശകം    നിശ്ശബ്ദതയില്‍നിന്ന് ശബ്ദങ്ങളിലേക്ക്  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
 
A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 
ബാബു ജനാര്‍ദ്ദനന്‍
Babu Janarthanan

1964ല്‍ ജനാര്‍ദ്ദനന്റെയും പങ്കജാക്ഷിയുടെയും മകനായി ചങ്ങനാശ്ശേരിയില്‍ ജനിച്ചു. മാടപ്പള്ളി ഗവണ്‍മെന്റ് എല്‍പി സ്കൂളിലും സിഎസ് ഹൈസ്കൂളിലും സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി. പ്രൈവറ്റായി പഠിച്ച് ബിരുദം നേടിയ ശേഷം കോട്ടയം എ പി സ്കൂള്‍ ഓഫ് ആര്‍ട്സില്‍നിന്നും ചിത്രരചന പഠിച്ച് ഡ്രോയിംഗ് അധ്യാപകനായി. അനന്തവൃത്താന്തം എന്ന ചിത്രത്തിന് തിരക്കഥയെഴുതി സിനിമാരംഗത്ത് വന്നു. ചതുരംഗം, അച്ഛനുറങ്ങാത്ത വീട്, വാസ്തവം, തച്ചിലേടത്ത് ചുണ്ടന്‍ എന്നിവ ശ്രദ്ധേയ ചിത്രങ്ങള്‍. വേണു, സന്ധ്യ എന്നിവര്‍ സഹോദരങ്ങള്‍. ഭാര്യ: ഷീബ. മക്കള്‍: നീലിമ, നിരഞ്ജന്‍.
 
 
ബെന്നി പി നായരമ്പലം
Benny P. Nayarambalam

പുളിമൂട്ടില്‍ പത്രോസിന്റെയും ട്രീസയുടെയും മകനായി 1963ല്‍ നായരമ്പലത്ത് ജനിച്ചു. നായരമ്പലം ഭഗവതിവിലാസം ഹൈസ്കൂളിലും വടക്കന്‍ പറവൂരിലെ കേസരി മെമ്മോറിയല്‍ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രാജന്‍ പി ദേവിന്റെ ജൂബിലി തിയറ്റേഴ്സിന് നാടകം എഴുതിക്കൊണ്ട് നാടകരചനാ രംഗത്തുവന്ന ബെന്നി നല്ലൊരു നാടക സംവിധായകനുമാണ്. ഫസ്റ്റ് ബെല്‍ എന്ന ചിത്രത്തിനാണ് ആദ്യം തിരക്കഥ എഴുതിയത്. കല്ല്യാണരാമന്‍, തൊമ്മനും മക്കളും, പോത്തന്‍വാവ, ഛോട്ടാമുംബൈ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 1994ല്‍ നല്ല രചനയ്ക്കുന്ന സംസ്ഥാന അവാര്‍ഡും 1996ല്‍ ഏറ്റവും നല്ല നാടകത്തിനും സംവിധാനത്തിനുമുള്ള അവാര്‍ഡും ലഭിച്ചു.
ബേബി, ജോയ്, ജയിംസ്, ഷീബ എന്നിവര്‍ സഹോദരങ്ങള്‍. ഭാര്യ: സുല്‍ജ. മക്കള്‍: അന്ന, സൂസന്ന.
 
 
ജോണ്‍ പോള്‍
John Paul

മധ്യവര്‍ത്തി സിനിമകളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്ന ജോണ്‍ പോള്‍ ഐ വി ശശി സംവിധാനംചെയ്ത 'ഞാന്‍ ഞാന്‍ മാത്രം' എന്ന ചിത്രത്തിന് കഥയെഴുതിയാണ് സിനിമാരംഗത്ത് എത്തുന്നത്. എറണാകുളം ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ സിനിമാ പ്രവര്‍ത്തകരുമായുണ്ടായിരുന്ന സൌഹൃദമാണ് ജോണ്‍പോളിനെ സിനിമയിലെത്തിച്ചത്. ആദ്യം തിരക്കഥയെഴുതിയ 'ചാമരം' എന്ന ചിത്രത്തിലൂടെയാണ് ജോണ്‍പോള്‍-ഭരതന്‍ കൂട്ടുകെട്ട് ആരംഭിക്കുന്നത്. മര്‍മ്മരം, പാളങ്ങള്‍, ഓര്‍മ്മയ്ക്കായ്, കാതോടുകാതോരം, യാത്ര തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി.
എറണാകുളത്ത് പി വി പൌലോസിന്റെയും റബേക്കയുടെയും മകനായി 1950ല്‍ ജനിച്ചു. കഥാകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: ഐഷാ എലിസബത്ത്. മകള്‍: നിഷാജോണ്‍.
 
 
കലവൂര്‍ രവികുമാര്‍
Kalavoor Ravikumar


ഒറ്റയാള്‍ പട്ടാളം എന്ന ചിത്രത്തിന് തിരക്കഥയെഴുതി സിനിമാരംഗത്ത് വന്നു. ഇഷ്ടം, നമ്മള്‍, മഞ്ഞുപോലൊരു പെണ്‍കുട്ടി, ഗോള്‍ എന്നിവ ശ്രദ്ധേയ ചിത്രങ്ങള്‍. ഒരിടത്തൊരു പുഴയുണ്ടായിരുന്നു എന്ന കുട്ടുകളുടെ ചിത്രം ഒരുക്കി. 2007ലെ ഏറ്റവും മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡ് ഈ സിനിമക്കു ലഭിച്ചു. 'മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്' എന്ന കഥാസമാഹാരം എഴുതിയിട്ടുണ്ട്.

ആലപ്പുഴ കലവൂരില്‍ കുമാരന്റെയും എല്‍ എം പത്മിനിയുടെയും മകനായി 1967ലാണ് രവികുമാര്‍ ജനിച്ചത്. കണ്ണൂര്‍ നാറാണത്ത് യുപി സ്കൂള്‍, ചിറയ്ക്കല്‍ രാമഗുരു യുപി സ്കൂള്‍, കണ്ണൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. കണ്ണൂര്‍ എസ്എന്‍ കോളേജില്‍നിന്ന് ബിരുദവും മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. റെവന്യൂ വകുപ്പില്‍ എല്‍ഡി ക്ളര്‍ക്ക്, മംഗളം, കേരളകൌമുദി പത്രങ്ങളിലും കലാകൌമുദി ആഴ്ചപതിപ്പിലും സബ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഷംന. മക്കള്‍: നിലാ, ചന്ദന. സഹോദരങ്ങള്‍: സുജാത, കുമാരി, പത്മകുമാര്‍.
 
 
പി കേശവദേവ്
P. Kesavadev

1930കളില്‍ മലയാള കഥാസാഹിത്യത്തിന് നേതൃത്വം നല്‍കിയ പി കേശവദേവിന്റെ ആദ്യ നോവല്‍ 'ഓടയില്‍നിന്ന്' ആയിരുന്നു. എണ്‍പതോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അയല്‍ക്കാര്‍ 1964ലെ സാഹിത്യ അക്കാദമി അവാര്‍ഡും '70ലെ സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡും നേടി. കേരള സാഹിത്യ അക്കാദമിയുടെയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും പ്രസിഡന്റായിരുന്നു. കുറച്ചുകാലം ആകാശവാണിയില്‍ പ്രൊഡ്യൂസറായി ജോലിനോക്കി. കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

1905ല്‍ ജനിച്ച കേശവദേവിന്റെ യഥാര്‍ത്ഥ പേര് കേശവപിള്ള എന്നായിരുന്നു. പണ്ഡിറ്റ് ഖുശിറാമിന്റെ ചിന്തകളില്‍ ആകൃഷ്ടനായി ആര്യസമാജത്തില്‍ ചേര്‍ന്ന് കേശവദേവ് എന്ന പേര് സ്വീകരിച്ചു. യുക്തിവാദി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്വദേശാഭിമാനി, രാജഭാരതം, പ്രതിദിനം, മഹാത്മാ എന്നീ ആനുകാലികങ്ങില്‍ പത്രാധിപരായിരുന്നു. 1983 ജൂലൈ ഒന്നിന് അന്തരിച്ചു. ഭാര്യ: സീതാലക്ഷ്മി. മകന്‍: ഡോ. ജ്യോതിദേവ്.
 
 
ടി ദാമോദരന്‍
T Damodaran

1936 സെപ്തംബര്‍ 15ന് ചോയിക്കുട്ടിയുടെയും മാളുവിന്റെയും മകനായി കോഴിക്കോട് ജനിച്ചു. ആറു സഹോദരങ്ങള്‍.

മീന്‍ചന്ത എലിമെന്ററി സ്കൂള്‍, പേപ്പൂര്‍ ഹൈസ്കൂള്‍, ചാലപ്പുറം ഗണപതി ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഗുരുവായൂരപ്പന്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കുംമുമ്പ് ഇവിടെനിന്ന് പുറത്താക്കപ്പെട്ടു. തുടര്‍ന്ന് ഫാറൂഖ് കോളേജില്‍ ചേര്‍ന്നു. അവിടെയും പഠനം പൂര്‍ത്തിയാക്കാനായില്ല. അതിനുശേഷം ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജില്‍ ചേര്‍ന്ന് കോഴ്സ് പാസ്സായി. മാഹി അഴിയൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ ഡ്രില്‍ മാസ്റ്ററായി ഒരു വര്‍ഷം ജോലിനോക്കി. തുടര്‍ന്ന് ബേപ്പൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ 29 വര്‍ഷം ഡ്രില്‍ മാസ്റ്ററായി ജോലിനോക്കി. സ്കൂളില്‍ ജോലിനോക്കുന്ന അവസരത്തില്‍തന്നെ നാടകങ്ങള്‍ എഴുതുമായിരുന്നു. പല നാടകങ്ങളും സ്കൂളിലും മറ്റും അവതരിപ്പിച്ചിട്ടുണ്ട്. 'യുഗസന്ധി'യാണ് ആദ്യ പ്രൊഫഷണല്‍ നാടകം. ഉടഞ്ഞ വിഗ്രഹങ്ങള്‍, ആര്യന്‍ അനാര്യന്‍, നിഴല്‍ തുടങ്ങി ധാരാളം നാടകങ്ങള്‍ പല സമിതികള്‍ക്കുംവേണ്ടി ടി ദാമോദരന്‍ എഴുതി. ഇതില്‍ ദേശപോഷിണിക്കുവേണ്ടി എഴുതിയ 'നിഴല്‍' എന നാടകത്തിന് നിരവധി സമ്മാനങ്ങള്‍ ലഭിച്ചു. ഈ നാടകമാണ് ദാമോദരന്‍മാഷിന് സിനിമയിലേക്ക് വഴിതുറന്നത്. നിഴലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് നടന്‍ സത്യനായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് നാടകവും കണ്ടിട്ടാണ് സത്യന്‍ മടങ്ങിയത്. കുറെ ദിവസം കഴിഞ്ഞ ബാബുരാജ് ഈ നാടകം സിനിമയാക്കണമെന്നും സത്യന് ഇതില്‍ അഭിനയിക്കണമെന്നും ദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഹരിഹരന്‍ ചിത്രം സംവിധാനം ചെയ്യുമെന്നും പറഞ്ഞു. അങ്ങനെ ഇതുവച്ച് സ്ക്രീന്‍പ്ളേ എഴുതിയെങ്കിലും സാമ്പത്തിക പ്രശ്നംമൂലം പകുതിവഴിക്ക് നിന്നു. ഒരു വര്‍ഷത്തിനുശേഷം ഹരിഹരന്റെതന്നെ ലൌമാര്യേജ് എന്ന ചിത്രത്തിനുവേണ്ടി സ്ക്രിപ്റ്റ് എഴുതി. ഹരിഹരന്റേതായിരുന്നു കഥ. തുടര്‍ന്ന് ഹരിഹരന്റെ രാധാളം ചിത്രങ്ങള്‍ക്ക് സ്ക്രിപ്റ്റ് എഴുതി. ഇന്‍സ്പെക്ടര്‍ ബല്‍റാം, വാര്‍ത്ത, അങ്ങാടി, മീന്‍ തുടങ്ങി ഐ വി ശശിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെയെല്ലാം തിരക്കഥാകൃത്ത് ടി ദാമോദരന്‍ ആയിരുന്നു. സുരേഷ്ഗോപിയെ നായകനാക്കി ഷാജികൈലാസ് സംവിധാനംചെയ്ത മഹാത്മയാണ് അവസാനം തിരക്കഥയെഴുതിയ ചിത്രം.

1965ല്‍ ശ്യാമളച്ചേച്ചി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. നഗരമേ നന്ദി, പാതിരാവും പകല്‍വെളിച്ചവും, ഓളവും തീരവും, സംഗമം എന്നി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതില്‍ നഗരമേ നന്ദി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമായിരുന്നു. എം ടിയുമായുള്ള സുഹൃദ്ബന്ധമാണ് ടി ദാമോദരന് സിനിമയില്‍ ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുത്തത്. നല്ലൊരു ഫുട്ബോള്‍ താരമായിരുന്നു. ഭാര്യ: പുഷ്പ. മക്കള്‍: ദിദി, വാവ, രശ്മി.
 
 
6 records found. Page 1 of 1
Jump to Page:
1
 
 
 
ടെലിവിഷന്‍
ദൂരദര്‍ശന്‍
ഏഷ്യാനെറ്റ്
സൂര്യ
കൈരളി
അമൃത
ഇന്ത്യാവിഷന്‍
ജീവന്‍
മനോരമവിഷന്‍
ജയ്ഹിന്ദ്
എ സി വി
പീപ്പിള്‍
 
1024 x 768
1024 x 768
 
വാര്‍ത്ത
വാര്‍ത്തകള്‍
വാര്‍ത്താധിഷ്ഠിതം
 
 
പരിപാടികള്‍
സീരിയലുകള്‍
നടന്‍
നടി
സംവിധായകര്‍
തിരക്കഥ
സാങ്കേതികരംഗം
അവതാരകര്‍
റിയാലിറ്റി ഷോ
ചലച്ചിത്രപരിപാടികള്‍
സംഗീതപരിപാടികള്‍
മറ്റ് പരിപാടികള്‍
ഇന്നത്തെ സിനിമ
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India