സോജപ്പനും കൊച്ചുറാണിയും    രഞ്ജിനി ജോസ് പാടി അഭിനയിക്കുന്നു    അച്ഛനും മകനും    ആഗോളീകരണത്തിനും പ്രാദേശികതയ്ക്കുമിടയില്‍    സംക്രമണകാലത്തിന്റെ സന്ദേഹങ്ങള്‍    സംവിധായകരുടെ കാലം    ലോകസിനിമയ്ക്ക് സമകാലികമാകുമ്പോള്‍    സാഹിത്യവും സിനിമയും ഒരുമിക്കുമ്പോള്‍    'മലയാളീകരണ'ത്തിന്റെ ദശകം    നിശ്ശബ്ദതയില്‍നിന്ന് ശബ്ദങ്ങളിലേക്ക്  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
 
A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 
അലന്‍ പോട്ടൂര്‍
Allan Pottur

അമേരിക്കയിലുള്ള സഹോദരന്‍ ഹൌളി പോട്ടൂറിന്റെ അഭാവത്തിലാണ് സിനിമാനിര്‍മ്മാണരംഗത്ത് എത്തിയത്. കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി ആയിരുന്നു ആദ്യ ചിത്രം. അതിനുശേഷം രാപ്പകല്‍, ഫോട്ടോഗ്രാഫര്‍, പളുങ്ക് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ബോംബെ ആസ്ഥാനമാക്കിയിട്ടുള്ള ഒരു കെമിക്കല്‍ കമ്പനിയുടെ സോള്‍ ഏജന്റായി ജോലിനോക്കുന്ന അലന്‍ പോട്ടൂര്‍ കോട്ടയത്ത് നാഗമ്പടത്തുള്ള പോട്ടൂര്‍ ഹൌസില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.
അലന്‍ പോട്ടൂര്‍ എന്നറിയപ്പെടുന്ന അലന്‍ ഫിലിപ്പ് 1961 ഡിസംബര്‍ 29-ാം തീയതി പി സി ചാണ്ടിയുടെയും മേരി ചാണ്ടിയുടെയും മകനായി കോട്ടയത്ത് ജനിച്ചു. എസ്എച്ച് മൌണ്ട് സ്കൂള്‍ കോട്ടയം, മാര്‍ ബസേലിയസ് കോട്ടയം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബികോം ബിരുദധാരിയാണ്. ഭാര്യ: റൂബി. രണ്ടു കുട്ടികളാണ്. ഒരു മകള്‍. ഒരു മകന്‍.
 
 
ആന്റണി ഇസ്റ്റുമാന്‍
Antony Eastman

കഥ, തിരക്കഥ, സംവിധാനം, നിര്‍മ്മാണം, സ്റില്‍സ് തുടങ്ങി ആന്റണി ഈസ്റുമാന്‍ സിനിമയില്‍ കൈവെക്കാത്ത മേഖലകള്‍ ചുരുക്കമാണ്. 1966ല്‍ ജനയുഗത്തിന്റെ വാര്‍ഷിക പതിപ്പില്‍ മുഖചിത്രമായി വന്ന ഷീലയുടെ ചിത്രമാണ് ആദ്യമായി അച്ചടിച്ച ഫോട്ടോ. ആന്റണി ഈസ്റ്റുമാന്‍ എറണാകുളം എന്നത് പിന്നീട് പത്രക്കാര്‍ എടുത്തുമാറ്റുകയും ആന്റണി ഈസ്റ്റുമാന്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു.
കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ സ്ഥാപനത്തിനുവേണ്ടി ഫോട്ടോ എടുത്തിരുന്ന ആന്റണിയുടെ ആദ്യചിത്രം പി എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കമാണ്. യേശുദാസിന്റെയും ബക്കറിന്റെയും നിര്‍ബന്ധപ്രകാരമാണ് ആന്റണി സിനിമയിലെത്തിയത്. തുടര്‍ന്ന് കെ ജി ജോര്‍ജ്ജിന്റെ ഓണപ്പുടവ. ആദ്യം സംവിധാനം ചെയ്ത ചിത്രം ഇണയെത്തേടി ആണ്. സൂപ്പര്‍ഹിറ്റായ ഈ ചിത്രത്തെത്തുടര്‍ന്ന് വയല്‍, അമ്പട ഞാനെ, നേരുന്നു നന്മകള്‍, മൃദുല തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനംചെയ്തു. മൃദുലയാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. അക്ഷരങ്ങള്‍ എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവായി നിര്‍മ്മാണരംഗത്തെത്തിയ ആന്റണി സ്വതന്ത്രമായി നിര്‍മ്മിച്ച ആദ്യ ചിത്രം ഇണയെത്തേടിയാണ്. പാര്‍വ്വതീപരിണയമാണ് മറ്റൊരു ചിത്രം. ഇതിനിടയില്‍ ധാരാളം ചിത്രങ്ങള്‍ക്ക് കഥയും സ്ക്രിപ്റ്റും എഴുതിയിട്ടുണ്ട്.

കുന്ദംകുളം ചൊവ്വല്ലൂരില്‍ മുരിങ്ങാതേരി എം യു കുര്യാക്കോസിന്റെയും വി കെ മാര്‍ത്തയുടെയും മകനായി 1946 ആഗസ്ത് 19-ാം തീയതി ആന്റണി ജനിച്ചു. നാലു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. ചൊവ്വല്ലൂര്‍ പ്രൈമറി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് ഫോട്ടോഗ്രാഫി പഠിച്ചു. മേരിയാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. വിലാസം: ആന്റണി ഈസ്റ്റുമാന്‍, സിറ്റിമെസ് ബില്‍ഡിംഗ്, പരമാരാ റോഡ്, കൊച്ചി-18. ഫോണ്‍: 9847276150.
 
 
ആന്റണി പെരുമ്പാവൂര്‍
Antony Peumbavoor

1988ല്‍ മോഹന്‍ലാലിന്റെ സഹായിയായി സിനിമയിലെത്തി നിര്‍മ്മതാവായ വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ നിര്‍മ്മാണക്കമ്പനിയായ പ്രണവം ആര്‍ട്സിന്റെ മേല്‍നോട്ടക്കാരനായി. ആശിര്‍വാദ് സിനിമാസ് എന്ന ബാനറില്‍ 1999ല്‍ നരസിംഹം എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട് ചലച്ചിത്ര നിര്‍മ്മാണരംഗത്ത് പ്രവേശിച്ചു. രാവണപ്രഭു, കിളിച്ചുണ്ടന്‍ മാമ്പഴം, നാട്ടുരാജാവ്, നരന്‍, രസതന്ത്രം, ബാബാകല്ല്യാണി എന്നീ ചിത്രങ്ങള്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചവയാണ്.

പെരുമ്പാവൂര്‍ ഇരിങ്ങേല്‍ക്കരയില്‍ മാലേക്കുടി വീട്ടില്‍ എല്‍ സി ജോസഫിന്റെയും ഏലമ്മയുടെയും മകനായി 1965ല്‍ ജനിച്ചു. ഇരിങ്ങേല്‍ ഗവ. യുപി സ്കൂള്‍, കുറുപ്പംപടി എംജിഎം ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: ശാന്തി. മക്കള്‍: അനീഷ ആന്റണി, ആശിഷ് ആന്റണി.
 
 
അപ്പച്ചന്‍
Appachan

പൂവിനു പുതിയ പൂന്തെന്നലാണ് സ്വര്‍ഗ്ഗചിത്രയുടെ ഉടമയായ അപ്പച്ചന്‍ നിര്‍മ്മിച്ച ആദ്യ ചിത്രം. പി ഡി എബ്രഹാം എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. പിന്നീട് ഇന്‍ ഹരിഹര്‍ നഗര്‍, വിയ്റ്റ്നാം കോളനി, എന്റെ സൂര്യപുത്രിക്ക്, എന്നെന്നും കണ്ണേട്ടന്റെ, നമ്പര്‍ വണ്‍ സ്നേഹതീരം, മണിച്ചിത്രത്താഴ്, ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു, കിളിപ്പേച്ച് കേള്‍ക്കവാ, തിളക്കം, നമ്മള്‍, സേതുരാമയ്യര്‍ സിബിഐ തുടങ്ങി ധാരാളം സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സ്വര്‍ഗ്ഗചിത്ര വിതരണം ചെയ്തിട്ടുണ്ട്.
മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ഗോഡ്ഫാദര്‍, അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങളും ഫ്രണ്ട്സിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും വിജയ് നായകനായ തമിഴ് ചിത്രം അഴകിയ തമിഴ്മകനും നിര്‍മ്മിച്ചത് അപ്പച്ചനാണ്. പിണക്കാട് വീട്ടില്‍ ദേവസ്യയുടെയും ഏലിയാമ്മയുടെയും മകനായി 1952 മേയ് 3-ാം തീയതി ജനിച്ചു. ലില്ലിയാണ് ഭാര്യ. രണ്ടു മക്കള്‍.
 
 
ബാബു സേട്ട് (കണ്‍മണി ബാബു)
Babu Sait (Kanmani Babu)

ചെമ്മീനിന്റെ നിര്‍മ്മാതാവ് എന്ന നിലയില്‍ ഇരുപതാം വയസ്സില്‍ രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ വാങ്ങിയ വ്യക്തിയാണ് ബാബു സേട്ട് എന്ന കണ്‍മണി ബാബു. സൂപ്പര്‍ഹിറ്റാകുകയും അംഗീകാരങ്ങള്‍ വാരിക്കൂട്ടുകയും ചെബയ്ത ചെമ്മീനിനുശേഷം 'ഏഴു രാത്രികള്‍' എന്നൊരു ചിത്രംകൂടി ബാബു നിര്‍മ്മിച്ചു.
സജീവ സിനിമാരംഗത്തുനിന്ന് വിട്ടശേഷം എറണാകുളത്തെ എംജി റോഡിലുള്ള കവിതാ തിയറ്ററിന്റെ നടത്തിപ്പിലാണ് കണ്‍മണി ബാബു ശ്രദ്ധിച്ചത്. വായില്‍ സ്വര്‍ണ്ണ കരണ്ടിയുമായി ജനിച്ച ബാബുസേട്ടിന്റെ സാഹചര്യം മാറി. വ്യക്തിജീവിതത്തില്‍ പ്രതിസന്ധികള്‍ പലതുമുണ്ടായപ്പോള്‍ തിയറ്റര്‍ വിറ്റു. സ്വന്തം അദ്ധ്വാനം കൊണ്ടുണ്ടാക്കിയ എറണാകുളത്തെ വലിയ തിയറ്റര്‍ വില്‍ക്കേണ്ടിവന്നത് വലിയ ആഘാതമായി. 2005ല്‍ അന്തരിച്ചു. 1946ല്‍ മട്ടാഞ്ചേരിയിലാണ് ബാബുസേട്ട് ജനിച്ചത്. ഇസ്മയില്‍ സേട്ട് എന്നാണ് ശരിക്കുള്ള പേര്.
 
 
ബോബന്‍ കുഞ്ചാക്കോ
Boban Kunjako

ഉദയാ ചിത്രങ്ങളില്‍ ബാലതാരമായിട്ടായിരുന്നു ബോബന്‍ കുഞ്ചാക്കോയുടെ സിനിമാജീവിതം ആരംഭിച്ചത്.കിടപ്പാടം, നീലിസാലി, കടലമ്മ, ഉണ്ണിയാര്‍ച്ച തുടങ്ങിയ ചിത്രങ്ങളില്‍ ബാലനടനായി അഭിനയിച്ചു. കൂടാതെ പഴശ്ശിരാജ, ദുര്‍ഗ്ഗ, അച്ഛന്‍, ഭാര്യ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. സ്വീറ്റ് ഡ്രീംസ് എച്ച ഗാനം ആലപിച്ചാണ് ദുര്‍ഗ്ഗയില്‍ വേഷമിട്ടത്. ആഴി, സഞ്ചാരി, പാലാട്ട് കുഞ്ഞിക്കണ്ണന്‍, തീരംതേടുന്ന തിര, അനശ്വര ഗാനങ്ങള്‍ തുടങ്ങി പ്രസിദ്ധമായ ചിത്രങ്ങളിലൂടെ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിട്ടുണ്. പിതാവ് കുഞ്ചാക്കോ സ്ഥാപിച്ച ഉദയാ സ്റ്റുഡിയോ, പഴയകാലത്തെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ എക്സല്‍ ഫിലിംസ്, 70കളുടെ അവസാനം സ്ഥാപിച്ച പാതിരപ്പള്ളിയിലെ എക്സല്‍ ഗ്ളാസ് ഫാക്ടറി എന്നിവയുടെ സാരഥി ബോബന്‍ കുഞ്ചാക്കോ ആയിരുന്നു.

യശ്ശശരീരനായ കുഞ്ചാക്കോയുയെടും അന്നമ്മ കുഞ്ചാക്കോയുടെയും മകനായി 1949ല്‍ ജനിച്ചു. പ്രമുഖ സിനിമാ നിര്‍മ്മാതാവ് നവോദ അപ്പച്ചന്റെ സഹോരപുത്രന്‍ കൂടിയാണ് ബോബന്‍ കുഞ്ചാക്കോ. സഹോദരങ്ങള്‍: മോളി ഫ്രാന്‍സിസ്, സുമി ചാക്കോ, ടെസി മാത്യു എന്നിവരാണ്. ഭാര്യ മോളി തൃശ്ശൂര്‍ ചാലക്കുടി പുല്ലന്‍കുടുംബാംഗം. മക്കള്‍: കുഞ്ചാക്കോ ബോബന്‍, അനു, മിനു. മരുമകന്‍: ദീപു (എന്‍ജിനിയര്‍). 2004ല്‍ അന്തരിച്ചു.
 
 
ഹരി പോത്തന്‍
Hari Pothan

കെപിഎസിയുടെ അനശ്വര നാടകങ്ങളിലൊന്നായ അശ്വമേധം സിനിമയാക്കിയാണ് ഹരി പോത്തന്‍ നിര്‍മ്മാണ രംഗത്തേക്ക് കടന്നുവന്നത്. 1969ല്‍ സുപ്രിയയുടെ ബാനറിലായിരുന്നു ഈ ചിത്രമെത്തിയത്. എ വിന്‍സന്റായിരുന്നു സംവിധായകന്‍. അശ്വമേധത്തിന്റെ വിജയത്തോടെ ഹരിപോത്തന്‍ എന്ന നിര്‍മ്മാതാവ് മലയാള സിനിമയുടെ ഭാഗമാകുകയായിരുന്നു. 1968ല്‍ രണ്ടാമത്തെ ചിത്രമായ തുലാഭാരം റിലീസായി. ഈ ചിത്രം മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലായി. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും തുലാഭാരം നേടി. ശാരദയ്ക്ക് ആദ്യമായി ഉര്‍വ്വശി അവാര്‍ഡ് നേടിക്കൊടുത്തതും ഈ ചിത്രമാണ്.

1969ല്‍ ദേശീയ അവാര്‍ഡ് നേടിയ ആയിരം പാദസരങ്ങള്‍... എന്ന ഗാനവുമായി 'നദി' സൂപ്പര്‍ഹിറ്റ് ചിത്രം റിലീസായി. 1971ല്‍ പുറത്തുവന്ന കരകാണാക്കടലും ദേശീയാംഗീകാരം നേടി. പ്രയാണം, ഇതാ ഇവിടെവരെ, രതിനിര്‍വ്വേദം, തകര, ലോറി, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, അപര്‍ണ്ണ, അങ്കിള്‍ ബണ്‍ തുടങ്ങിയ ചിത്രങ്ങള്‍ ഹരിപോത്തന്‍ നിര്‍മ്മിച്ചവയാണ്.

തകരയിലൂടെ ഹരിപോത്തന്റെ ഏറ്റവും ഇളയ സഹോദരന്‍ പ്രതാപ്പോത്തന്‍, ലോറിയിലൂടെ അച്ചന്‍കുഞ്ഞ്, അപരനിലൂടെ ജയറാം തുടങ്ങിയ താരങ്ങള്‍ മലയാള സിനിമയില്‍ പ്രശസ്തി നേടിയവരാണ്. തമിഴില്‍ ആത്മ എന്ന പേരില്‍ ഒരു ചിത്രം നിര്‍മ്മിച്ചെങ്കിലും പരാജയമായിരുന്നു.
ചങ്ങനാശ്ശേരിയിലെ പ്രശസ്തമായ കുളത്തുങ്കല്‍ തറവാട്ടില്‍ 1941ലായിരുന്നു ഹരി പോത്തന്‍ ജനിച്ചത്. അച്ഛന്‍: ജോസഫ് പോത്തന്‍. അമ്മ: പൊന്നമ്മ. രാഷ്ട്രീയക്കാരനായ അച്ഛനെപ്പോലെ ഹരിപോത്തനും വളരെ ചെറുപ്പത്തിലേ നല്ലൊരു പ്രാസംഗികനായിരുന്നു. തിരുവല്ല മാര്‍ത്തോമ്മ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഇവിടെവച്ച് ഹരിയുടെ ഏറ്റവും അടുത്ത സുഹൃത്ത് പില്‍ക്കാലത്ത് പ്രശസ്ത നടനായ സോമനായിരുന്നു. ഇതിനിടയില്‍ സിനിമയില്‍ ഹരംകയറിയ ഹരി സിനിമ നിര്‍മ്മിക്കാന്‍ തിരുമാനിക്കുകയായിരുന്നു.

1987ല്‍ മകള്‍ സുപ്രിയയുടെ ഭര്‍ത്താവ് മരിച്ചത് ഹരിക്കേറ്റ കനത്ത ആഘാതമായിരുന്നു. ഇതേത്തുടര്‍ന്ന് മദ്രാസിലെ വിജയ ഹോസ്പിറ്റലില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധേയനായി. 1995 സെപ്തംബര്‍ 12ന് തിരുവനന്തപുരത്ത് അന്തരിച്ചു. മക്കള്‍: ആസാദ്, സുപ്രിയ, അജിത.
 
 
ഹൌളി പോട്ടൂര്‍
Hauli Potter

'കണ്ണാടിപ്പൂക്കള്‍' എന്ന തമിഴ് സിനിമ പാര്‍ട്ട്ണര്‍ഷിപ്പില്‍ നിര്‍മ്മിച്ചാണ് ഹൌളി പോട്ടൂര്‍ സിനിമാരംഗത്ത് എത്തിയത്. മഞ്ഞുപോലൊരു പെണ്‍കുട്ടി, രാപ്പകല്‍, ഫോട്ടോഗ്രാഫര്‍, പളുങ്ക് എന്നിവയാണ് മറ്റു സിനിമകള്‍. ഇപ്പോള്‍ അമേരിക്കയില്‍ ഗ്യാസ് സ്റ്റേഷന്‍ ബിസിനസ്സ് നടത്തുന്ന ഹൌളി പോട്ടൂരിന്റെ വിലാസം കോട്ടയത്തെ നാഗമ്പടത്തുള്ള പോട്ടൂര്‍ ഹൌസ് ആണ്.

പി സി ചാക്കോയുടെയും മേരി ചാണ്ടിയുടെയും മകനായി 1957ല്‍ കോട്ടയത്ത് ജനിച്ചു. കോട്ടയം എസ്എച്ച് മൌണ്ട് സ്കൂള്‍, മാര്‍ ബസേലിയസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബിഎസ്സി ബിരുദധാരിയാണ്. ഭാര്യ: ലയ്സമ്മ. രണ്ട് മക്കള്‍. സഹോദരന്‍ അലന്‍ പോട്ടൂരും നിര്‍മ്മാതാവാണ്.
 
 
ജെ സി ഡാനിയല്‍
J. C. Daniel


മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ സി ഡാനിയല്‍ സിനിമയുണ്ടായി മുപ്പതാം വര്‍ഷം ഒരു മലയാള സിനിമ എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംവിധായകനും തിരക്കഥാകൃത്തും എഡിറ്ററും ഛായാഗ്രാഹകനും നടനും നിര്‍മ്മാതാവുമായ ഈ ബഹുമുഖപ്രതിഭയ്ക്ക് പല തടസ്സങ്ങളും നേരിടേണ്ടിവന്നു. നാലുലക്ഷം രൂപയ്ക്ക് സ്വന്തം പേരിലുള്ള സ്ഥലം വിറ്റുകിട്ടിയ പണംകൊണ്ട് 1926ല്‍ തിരുവനന്തപുരം പട്ടത്ത് ദ ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്സ് എന്ന പേരില്‍ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു. അവിടെയാണ് 'വിഗതകുമാരന്‍' എന്ന ആ്യ മലയാള സിനിമ നിര്‍മ്മിച്ചത്. 1928ല്‍ റിലീസായ വിഗതകുമാരന്‍ 1929ലെ പബ്ളിക് മിറര്‍ സമ്മാനം നേടി. സാമൂഹിക വിഷയം പ്രമേയമാക്കിയ വിഗതകുമാരന്‍ മറ്റ് ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍നിന്ന് വിഭിന്നമായിരുന്നു.
1893ല്‍ നാഗര്‍കോവിലിലെ അഗസ്തീശ്വരത്ത് ജനിച്ചു. തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആയോധനകലയില്‍ നിപുണനായിരുന്ന അദ്ദേഹം 22- വയസ്സില്‍ 'ഇന്ത്യന്‍ ആര്‍ട്ട് ഓഫ് ഫെന്‍സിംഗ് ആന്റ് സോര്‍ഡ് പ്ളേ' എന്ന പുസ്തകം ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ചു.

എല്ലാ കലകളിലും നിപുണനായിരുന്ന അദ്ദേഹം 1975 മേയില്‍ അന്തരിച്ചു. ആ പ്രതിഭയെ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ മലയാള സിനിമയുടെ പിതാവായി ആദരിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മലയാള സിനിമയിലെ സമഗ്രസംഭാവനകള്‍ നല്‍കുന്ന വ്യക്തിക്ക് 1992 മുതല്‍ ജെ സി ഡാനിയല്‍ അവാര്‍ഡും ഏര്‍പ്പെടുത്തി.

1992- ടി ഇ വാസുദേവന്‍, 1993- തിക്കുറിശ്ശി സുകുമാരന്‍നായര്‍, 1994- പി ഭാസ്ക്കരന്‍, 1995- അഭയദേവ്, 1996- എ വിന്‍സന്റ്, 1997- കെ രാഘവന്‍, 1998- വി ദക്ഷിണാമൂര്‍ത്തി, 1999- ജി ദേവരാജന്‍, 2000- കൃഷ്ണന്‍നായര്‍ എന്നിവര്‍ക്ക് ഈ അവാര്‍ഡ് ലഭിച്ചു.
 
 
ജോയ് തോമസ്
Joy Thomas

1969ല്‍ കോട്ടയം ഡിന്നി ഫിലിംസ് റെപ്രസെന്റേറ്റീവായി സിനിമയിലെത്തിയ ജോയ് തോമസ് 1981ല്‍ ജൂബിലി പിക്ചേഴ്സ് എന്ന ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനി ആരംഭിച്ചു. 1983ല്‍ സിനിമാ നിര്‍മ്മാണരംഗത്ത് എത്തി. ആ രാത്രി, സന്ദര്‍ഭം, കഥ ഇതുവരെ, ശ്യാമ, വാത്സല്യം, പവിത്രം, ഉപ്പ്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയവ ജൂബിലിയുടെ ബാനറില്‍ നിര്‍മ്മിച്ചവയാണ്. 1988ല്‍ റിലീസായ മനു അങ്കിള്‍ എന്ന ചിത്രത്തിന് ആ വര്‍ഷത്തെ നല്ല കുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡും ഉപ്പ്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്നിവയ്ക്ക് പനോരമ സെലക്ഷനും ലഭിച്ചു.
കോട്ടയം ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ സ്ഥാപകാംഗമാണ്. ഇപ്പോള്‍ ഓള്‍ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്, കേരള ഫിലിം അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ബാംഗ്ളൂരിലെ ജൂബിലി പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, മദ്രാസിലെ ജൂബിലി സിനി യൂണിറ്റ് എന്നീ സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.

കോട്ടയത്ത് തോമസ്-അന്നമ്മ ദമ്പതികളുടെ മകനായി 1950ല്‍ ജനിച്ചു. കോട്ടയം എസ്എച്ച് മൌണ്ട് സ്കൂള്‍, ബസേലിയസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭാര്യ: ലൈല. മക്കള്‍: ജെലീറ്റ, ജെറീന, ജെലീന.
 
 
14 records found. Page 1 of 2
Jump to Page:
1
2
 
 
 
ടെലിവിഷന്‍
ദൂരദര്‍ശന്‍
ഏഷ്യാനെറ്റ്
സൂര്യ
കൈരളി
അമൃത
ഇന്ത്യാവിഷന്‍
ജീവന്‍
മനോരമവിഷന്‍
ജയ്ഹിന്ദ്
എ സി വി
പീപ്പിള്‍
 
1024 x 768
1024 x 768
 
വാര്‍ത്ത
വാര്‍ത്തകള്‍
വാര്‍ത്താധിഷ്ഠിതം
 
 
പരിപാടികള്‍
സീരിയലുകള്‍
നടന്‍
നടി
സംവിധായകര്‍
തിരക്കഥ
സാങ്കേതികരംഗം
അവതാരകര്‍
റിയാലിറ്റി ഷോ
ചലച്ചിത്രപരിപാടികള്‍
സംഗീതപരിപാടികള്‍
മറ്റ് പരിപാടികള്‍
ഇന്നത്തെ സിനിമ
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India