സോജപ്പനും കൊച്ചുറാണിയും    രഞ്ജിനി ജോസ് പാടി അഭിനയിക്കുന്നു    അച്ഛനും മകനും    ആഗോളീകരണത്തിനും പ്രാദേശികതയ്ക്കുമിടയില്‍    സംക്രമണകാലത്തിന്റെ സന്ദേഹങ്ങള്‍    സംവിധായകരുടെ കാലം    ലോകസിനിമയ്ക്ക് സമകാലികമാകുമ്പോള്‍    സാഹിത്യവും സിനിമയും ഒരുമിക്കുമ്പോള്‍    'മലയാളീകരണ'ത്തിന്റെ ദശകം    നിശ്ശബ്ദതയില്‍നിന്ന് ശബ്ദങ്ങളിലേക്ക്  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
 
A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 
അഭയദേവ്
Abhaya Dev

ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അപൂര്‍വ്വ പ്രതിഭയാണ് അഭയദേവ് എന്ന അയ്യപ്പന്‍പിള്ള. മലയാളത്തിലെ അഞ്ചാമത്തെ ചിത്രവും ഉദയാ സ്റ്റുഡിയോയുടെ ആദ്യ ചിത്രവുമായ വെള്ളിനക്ഷത്രത്തിന് ഗാനമെഴുതിക്കൊണ്ട് 1949ല്‍ ചലച്ചിത്രരംഗത്തെത്തി. സീത എന്ന ചിത്രത്തിലെ പാട്ടുപാടി ഉറക്കാം ഞാന്‍ എന്ന ഗാനമാണ് ഏറെ ശ്രദ്ധേയം.
45 മലയാള ചിത്രങ്ങള്‍ക്ക് 421 ഗാനങ്ങള്‍ രചിച്ചു. നൂറോളം അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു. നല്ലൊരു ഹിന്ദി കവി കൂടിയായിരുന്നു. ആദ്യ കവിതാസമാഹാരമായ രാഗമാലിക പതിനേഴാം വയസ്സില്‍ പ്രസിദ്ധപ്പെടുത്തി. 1995ല്‍ ജെ സി ഡാനിയോല്‍ പുരസ്കാരം ലഭിച്ചു.
1913 ജൂണ്‍ 25-ാം തീയതി കോട്ടയം പള്ളത്ത് കരിമാലില്‍ കേശവപിള്ളയുടെയും കല്യാണിയമ്മയുടെയും മകനായി ജനിച്ചു. ഹിന്ദി, സംസ്കൃതം, മലയാളം ഭാഷകളില്‍ പാണ്ഡിത്യം നേടി. ഹിന്ദി പ്രചാരകനായി പ്രവര്‍ത്തിച്ചു. ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷ വിശാരദ്, മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഹിന്ദി വിദ്വാന്‍ പരീക്ഷകള്‍ വിജയിച്ചു. ഭാര്യ: പാറുക്കുട്ടിയമ്മ. രണ്ട് ആണ്‍മക്കള്‍. ഗായകന്‍ അമ്പിളിക്കുട്ടന്‍ അഭയദേവിന്റെ കൊച്ചുമകനാണ്. 2000 ആഗസ്റ്റ് 4-ാം തീയതി അന്തരിച്ചു.
 
 
ഭരണിക്കാവ് ശിവകുമാര്‍
Bharanikavu Sivakumar

1973ല്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനംചെയ്ത 'ചെണ്ട' എന്ന ചിത്രത്തില്‍ വയലാറിനും ഭാസ്ക്കരന്‍മാഷിനുമൊപ്പം പാട്ടെഴുതിയാണ് ഭരണിക്കാവ് ശിവകുമാര്‍ സിനിമാരംഗത്തുവന്നത്. 1975ല്‍ ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്, മെഡിമിക്സ് അവാര്‍ഡ്, 2003ല്‍ എംവിഇഎസ് ടെലിവിഷന്‍ അവാര്‍ഡ്, 2005ലെ വയലാര്‍ സ്മാരക സമിതി അവാര്‍ഡ് എന്നിവ ലഭിച്ചു. കായംകുളം എംഎസ്പഎം കോളേജ് അധ്യാപകനായും മലയാളരാജ്യം വാരികയില്‍ സബ് എഡിറ്ററായും ഹിന്ദു പത്രത്തില്‍ ട്രാന്‍സിലേറ്ററായും സേവനമനുഷ്ഠിച്ചു.

മലയാളത്തിലും തമിഴിലും ഹിന്ദിയിലും പാട്ടുകളെഴുതിയ ശിവകുമാര്‍ നാടകം, തിരക്കഥ, നോവല്‍ എന്നിവയും എഴുതിയിട്ടുണ്ട്. സിനിമാ നിര്‍മ്മാതാവും സംവിധായകനുമാണ് ഇദ്ദേഹം.
1952ല്‍ നാരായണന്‍ ഉണ്ണിത്താന്റെ മകനായി കറ്റാനത്ത് ജനിച്ചു. കറ്റാനം പോപ്പ് പയസ്സ് ഹൈസ്കൂളിലെ പഠനം കഴിഞ്ഞ് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജില്‍നിന്ന് ആംഗലേയ സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി. ചെറുപ്പംതൊട്ട് കവിതകള്‍ എഴുതിയിരുന്ന ശിവകുമാര്‍ തോപ്പില്‍ ഭാസി ഉള്‍പ്പെടെയുള്ള ധാരാളംപേരുടെ നാടകങ്ങള്‍ക്ക് പാട്ടെഴുതിയിട്ടുണ്ട്. രാധാമണി ഏക സഹോദരി. ഭാര്യ: ഓമനകുമാരി. മകള്‍: പാര്‍വ്വതി ശിവകുമാര്‍. 2007 ജനുവരിയില്‍ അന്തരിച്ചു.
 
 
ബിച്ചു തിരുമല
Bichu Thirumala

മൈനാഗം കടലില്‍നിന്നുയരുന്നുവോ..., ഏഴുസ്വരങ്ങളും തഴുകിവരുന്നൊരു ഗാനം... തുടങ്ങി അഞ്ഞൂറിലേറെ ചലച്ചിത്ര ഗാനങ്ങളുടെ രചയിതാവാണ് ബിച്ചു തിരുമല. എം കൃഷ്ണന്‍നായരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചപ്പോഴാണ് സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചത്. സി ആര്‍ കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് ഗാനങ്ങള്‍ എഴുതിയെങ്കിലും ചിത്രം റിലീസായില്ല. തുടര്‍ന്ന് എഴുതിയ എന്‍ പി അബുവിന്റെ സ്ത്രീധനവും പുറത്തുവന്നില്ല. നടന്‍ മധു നിര്‍മ്മിച്ച 'അക്കല്‍ഭാമ'യാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യചിത്രം. 1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ആദ്യ കവിതാസമാഹാരമായ 'അനുസരണയില്ലാത്ത മനസ്സിന്' 1990ലെ വാമദേവന്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1981ലെ റീജിയണല്‍ പനോരമ ഫിലിം സെലക്ഷന്‍ ജൂറിയില്‍ അംഗമായിരുന്നു.

1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ ജഡ്ജി ശങ്കരപ്പിള്ളയുടെ പൌത്രി പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്ക്കരന്‍നായരുടെയും മൂത്തമകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിഎ ബിരുദം നേടി. 1962ല്‍ അന്തര്‍ സര്‍വ്വകലാശാലാ റേഡിയോ നാടകോത്സവത്തില്‍ 'ബല്ലാത്ത ദുനിയാവാണ്' എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. പിന്നണി ഗായക സുശീലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമന്‍.
 
 
ചുനക്കര രാമന്‍കുട്ടി
Chunakkara Ramankutty

1978ല്‍ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക... എഴുതിക്കൊണ്ടാണ് സിനിമയുമായി ചുനക്കര രാമന്‍ കുട്ടി ബന്ധപ്പെട്ടത്. ദേവതാരു പൂത്തു..., ദേവീ നിന്‍ രൂപം..., ഹൃദയവനിയിലെ പ്രണയ പുഷ്പമേ... എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഗാനങ്ങളാണ്.

1936 ജനുവരി 19ന് മാവേലിക്കരയിലെ ചുനക്കര കാര്യാട്ടില്‍ വീട്ടില്‍ കൃഷ്ണന്റെയും നാരായണിയുടെയും മകനായി ജനിച്ചു. പന്തളം എന്‍എസ്എസ് കോളേജില്‍നിന്ന് മലയാളത്തില്‍ ബിരുദമെടുത്ത രാമന്‍കുട്ടി കോളേജ് മാഗസിനിലും മറ്റും കവിതകള്‍ എഴുതുമായിരുന്നു. തുടര്‍ന്ന് നാടകസംഘങ്ങള്‍ക്കുവേണ്ടി ഗാനങ്ങളും നാടകങ്ങളും എഴുതി.

ആകാശവാണിക്കുവേണ്ടിയും നാടകങ്ങള്‍ എഴുതുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.പരേതയായ കെ വി തങ്കമ്മയാണ് ഭാര്യ. മക്കള്‍: രേണുക, രാഗിണി, രാധിക. തിരുവനന്തപുരം തിരുമലയില്‍ താമസം.
 
 
കൈതപ്രം ദാമോദരന്‍ നമ്പൂതിരി
Kaithapuram Damodharn Namboothiri

ഫാസില്‍ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിന് ഗാനങ്ങളെഴുതിയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചലച്ചിത്രരംഗത്ത് വന്നത്. 'കുടുംബപുരാണ'ത്തോടെ തിരക്കുള്ള ഗാനരചയിതാവായി. 'സോപാന'ത്തിലൂടെ തിരക്കഥാകൃത്തായി. ആര്യന്‍, ഹിസ് ഹൈനസ് അബ്ദുള്ള, സ്വാതിതിരുനാള്‍, ഭരതം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 1993ല്‍ പൈതൃകത്തിലെ ഗാനങ്ങള്‍ക്കും 1996ല്‍ അഴകിയ രാവണനിലെ ഗാനങള്‍ക്കും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ബഹുമതി ലഭിച്ചു. 1996ല്‍ ദേശാടനത്തിലൂടെ സംഗീതസംവിധായകനായി. 1997ല്‍ കാരുണ്യത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു.

പയ്യന്നൂര്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി 1950ല്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പഴശ്ശിത്തമ്പുരാന്‍, കെ പി പണിക്കര്‍, പൂഞ്ഞാര്‍ കോവിലകത്തെ ഭവാനിത്തമ്പുരാട്ടി, എസ് വി എസ് നാരായണന്‍ എന്നിവരുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു. 'തിരുവരങ്ങി'ലെയും 'നാട്യഗൃഹ'ത്തിലെയും നടനും ഗായകനുമായി. ഇതിനിടെ ടെലികമ്യൂണിക്കേഷനില്‍ ഡിപ്ളോമ നേടി. 1980ല്‍ തിരുവനന്തപുരം 'മാതൃഭൂമി'യില്‍ പ്രൂഫ് റീഡറായി. ഭാര്യ: ദേവി. മക്കള്‍: ദീപു, ദര്‍ശന്‍.
 
 
5 records found. Page 1 of 1
Jump to Page:
1
 
 
 
ടെലിവിഷന്‍
ദൂരദര്‍ശന്‍
ഏഷ്യാനെറ്റ്
സൂര്യ
കൈരളി
അമൃത
ഇന്ത്യാവിഷന്‍
ജീവന്‍
മനോരമവിഷന്‍
ജയ്ഹിന്ദ്
എ സി വി
പീപ്പിള്‍
 
1024 x 768
1024 x 768
 
വാര്‍ത്ത
വാര്‍ത്തകള്‍
വാര്‍ത്താധിഷ്ഠിതം
 
 
പരിപാടികള്‍
സീരിയലുകള്‍
നടന്‍
നടി
സംവിധായകര്‍
തിരക്കഥ
സാങ്കേതികരംഗം
അവതാരകര്‍
റിയാലിറ്റി ഷോ
ചലച്ചിത്രപരിപാടികള്‍
സംഗീതപരിപാടികള്‍
മറ്റ് പരിപാടികള്‍
ഇന്നത്തെ സിനിമ
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India