ആകാശവാണിയില്‍ ലളിതഗാനവും ശാസ്ത്രീയസംഗീതവും അവതരിപ്പിച്ചിരുന്ന ഭാവന 1993ല്‍ ഹോണറബിള്‍ പങ്കുണ്ണിനായര്‍ എന്ന ചിത്രത്തിലാണ് ആദ്യം പാടിയത്. ചിത്രം റിലീസായില്ല. 1997ല്‍ റിലീസായ കളിയാട്ടത്തിലെ എന്നോടെന്തിനീ പിണക്കം... ആണ് ആദ്യ സിനിമാഗാനം. ഇതിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. തുടര്‍ച്ച് ചിത്രശലഭം, കാറ്റത്തൊരു പെണ്‍പൂവ്, വരവായ്, വിഗതകുമാരന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും പാടിയിട്ടുണ്ട്. വിളക്കുവയ്ക്കും നേരം എന്ന സീരിയലിന്റെ ടൈറ്റില്‍ സോംഗ് പാടിക്കൊണ്ട് ടെലിവിഷന്‍ രംഗത്തെത്തി.
പാലക്കാട് അലനല്ലൂര്‍ തൃക്കടീരി തറവാട്ടില്‍ ജാതവേദന്‍ നമ്പൂതിരിയുടെയും സരസ്വതിയുടെയും മകളായി 1961ല്‍ ജനിച്ചു. സഹോദരന്മാര്‍: ജയദേവന്‍, ദിലീപ്. അരനല്ലൂര്‍ മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍, മണ്ണാര്‍ക്കാട് എംഇഎസ്, കാലടി കോളേജ് എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ച്ച് ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജില്‍ മ്യൂസിക്കില്‍ ബിരുദവും തിരുവനന്തപുരം വിമന്‍സ് കോളേജില്‍നിന്ന് ബിരുദാനന്തബിരുദവും ഡോക്ടറേറ്റും നേടി. കൊല്ലം എസ് എന്‍ കോളേജില്‍ സംഗീതാധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ആറ്റുകാലമ്മയെക്കുറിച്ച് അമ്മേ മഹാമായേ എന്ന കാസറ്റിനുവേണ്ടിയാണ് ആദ്യം പാടിയത്. ഭാവനയുടെ അധ്യപകന്‍കൂടിയായ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥാണ് ഈ അവസരം നല്‍കിയത്. രാധാകൃഷ്ണനാണ് ഭര്‍ത്താവ്. മക്കള്‍: അരുണ്‍കൃഷ്ണന്‍, അനഘ.
ജിക്കി
Jicky
'വനമാല'യിലെ തള്ളി തള്ളി ഓ വെള്ളം തള്ളി... എന്നതാണ് ജിക്കിയുടെ ആദ്യ മലയാള ഗാനം. ഇതിനുമുമ്പ് സികാസല്‍ നിര്‍മ്മിച്ച തമിഴ്ജ്ഞാനസുന്ദരിയില്‍ ജിക്കി പാടിയിരുന്നു. ഏഴുവയസ്സുള്ള കുട്ടിക്കുവേണ്ടിയായിരുന്നു പാടിയത്. ഉമ്മ എന്ന ചിത്രത്തിലെ കദളിവാഴക്കൈയ്യിലിരുന്ന്... എന്ന ഗാനം ജിക്കിയുടെ ഏറ്റവും നല്ല ഗാനങ്ങളിലൊന്നാണ്. 'കടമലമ്മ'യിലെ മുങ്ങി മുങ്ങി മുത്തുകള്‍ വാരും, ആയിത്തിന്‍ കൈത്തിരി തുടങ്ങി മലയാളം, തമിഴ്, കന്നട, സിംഹള ഭാഷകളിലായി അയ്യായിരത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്. 'ആന്‍' എന്ന ഹിന്ദി ചിത്രത്തിലും പാടിയിട്ടുണ്ട്.
മദ്രാസില്‍ ഗജപതി നായിഡുവിന്റെ മകളായി 1935ല്‍ ജനിച്ചു. മൂന്നാം ക്ളാസുവരെ പഠിച്ചു. ഏഴാമത്തെ വയസ്സുമുതല്‍ പാടാന്‍ തുടങ്ങി. ചലച്ചിത്ര പിന്നണി ഗായകന്‍ എ എം രാജയാണ് ഭര്‍ത്താവ്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമുണ്ട്.
ജ്യോത്സന
Joshna
പുതുതലമുറ ഗായികമാരില്‍ ഏറെ ശ്രദ്ധേയയായ ജ്യോത്സന മോഹന്‍സിത്താര സംഗീതം നല്‍കിയ പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലാണ് ആദ്യം പാടിയത്. നമ്മള്‍, മനസ്സിനക്കരെ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഹിറ്റായി. 2003ലെ ലെക്സ് ഏഷ്യാനെറ്റ് അവാര്‍ഡ്, 2004ലെ മഹാത്മാഗാന്ധി എഡ്യൂക്കേഷന്‍ ഫൌണ്ടേഷന്‍ അവാര്‍ഡ്, 2005ലെ മികച്ച ആല്‍ബം ഗാനത്തിനുള്ള അവാര്‍ഡ് എന്നിവ ലഭിച്ചു.
കുവൈത്തില്‍ രാധാകൃഷ്ണന്റെയും ഗിരിജയുടെയും മകളായി 1986ല്‍ ജനിച്ചു. തൃശൂര്‍ ഭാരതീയ വിദ്യാഭവനില്‍നിന്ന് സ്കൂള്‍ പഠനവും വിദൂര പഠനത്തിലൂടെ ബിരുദവും നേടി. സഹോദരി: വീണ.
കെ എസ് ചിത്ര
K.S. Chitra
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായികമാരില്‍ ഒരാളായ കെ.എസ് ചിത്ര എം ജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ അട്ടഹാസം എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയത്. ഒരു വര്‍ഷത്തിനുശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. ആദ്യം പുറത്തുവന്ന ചിത്രം നവംബറിന്റെ നഷ്ടം ആണ്. ഇതില്‍ എം ജി രാധാകൃഷ്ണന്‍തന്നെ ഈണം നല്‍കി അരുന്ധതിയുമൊത്ത് 'അരികിലോ അകലെയോ...' എന്ന ഗാനമാണ് പാടിയത്. ഗാനഗന്ധര്‍വ്വന്‍ യേശുദാസിനൊപ്പം നടത്തിയ സംഗീതപരിപാടികള്‍ ചിത്രയ്ക്ക് സഹായകമായി.
ഇളയരാജ 'നീ താനേ അന്നക്കുയില്‍' എന്ന ചിത്രത്തില്‍ അവസരം നല്‍കിയതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്ത് ശ്രദ്ധേയയായി. വിവിധ ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചു. 1985, 86, 87, 88, 89, 90, 91, 92, 93, 94, 95, 99 വര്‍ഷങ്ങളിലെ സംസ്ഥാന അവാര്‍ഡുകളും 1985- സിന്ധുഭൈരവി, 1986- നഖക്ഷതങള്‍, 1988- വൈശാലി, 1996- മിന്‍സാരക്കനവ്, 1997- വിരാസത്ത് വര്‍ഷങ്ങളിലെ ദേശീയ പുരസ്കാരവും കരസ്ഥമാക്കി. 1989ല്‍ തമിഴ്നാട് സംസ്ഥാന അവാര്‍ഡും 1990ല്‍ ആന്ധ്രപ്രദേശിലെ നന്ദി അവാര്‍ഡും 1989, '90കളില്‍ ഭാരതീയ സംഗീതത്തിനുവേണ്ടിയുള്ള മലേഷ്യ ഗവണ്‍മെന്റിന്റെ 'ഗമ്മാ' പുരസ്കാരങ്ങളും നേടി.
സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണന്‍നായരുടെ മകളായി 1963ല്‍ ജനിച്ചു. അച്ഛന്റെ മേല്‍നോട്ടത്തില്‍ സംഗീതം അഭ്യസിച്ചു. പിന്നീട് ഡോ. കെ ഓമനക്കുട്ടിയുടെ ശിഷ്യയായി. ഭര്‍ത്താവ്: വിജയ്ശങ്കര്‍. മകള്‍: നന്ദന.
ലതാ മങ്കേഷ്കര്‍
Lata Mangeshkar
ഇരുപതു ഭാഷകളിലായി മുപ്പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടിയ ഭാരതത്തിന്റെ വാനമ്പാടി ലതാമങ്കേഷ്കര്‍ നെല്ല് എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ കദളീ ചെങ്കദളി പാടിയാണ് മലയാളത്തിലെത്തിയത്. ബംഗാള്‍, അസം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലെല്ലാം നാടന്‍സംഗീതത്തിന്റെ മാധുര്യം കൊണ്ടുവന്നത് ലതയാണ്. ആരി ആ നന്ദിയാ, മധുമതയിലെ ആജാരേ പര്‍ദേശി, പരഖിലെ ഓ സജ്നാ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്. എട്ട് ചിത്രങ്ങളില്‍ അഭിനയിക്കുകയും അഞ്ച് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കുകയും മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. 1969ല്‍ പത്മഭൂഷണും '99ല്‍ പത്മവിഭൂഷണും ലഭിച്ചു. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ഉള്‍പ്പെടെ ആറ് സര്‍വകലാശാലകള്‍ ഹോണററി ഡോക്ടറേറ്റ് നല്‍കി. ഭാരതരത്നം പുരസ്കാരവും നേടി.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടനും സംഗീതജ്ഞനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കറിന്റെയും ശുദ്ധമതിയുടെയും മകളായി 1929ല്‍ ജനിച്ചു. യഥാര്‍ത്ഥ പേര് ഹേമ. അച്ഛന്‍ വിളിച്ചിരുന്നത് ഹേമ എന്നാണ്. സ്കൂളില്‍ പഠിച്ചിട്ടില്ല. അച്ഛനില്‍നിന്ന് സംഗീതം അഭ്യസിച്ചു. പതിനൊന്നാം വയസ്സില്‍ നാരദന്റെ വേഷം അഭിനയിച്ച് നാടകരംഗത്തെത്തി. 1935ല്‍ ലത അഭിനയിച്ചിരുന്ന മെല്‍വന്തര സംഗീതനാടക മണ്ഡലം അടച്ചുപൂട്ടി. 1994ല്‍ അച്ഛന്‍ മരിച്ചു.
അച്ഛന്‍ മരിച്ച എട്ടാം ദിവസം 'പഹിലി മംഗളാഗൌര്‍' എന്ന മറാത്തി സിനിമയില്‍ അഭിനയിക്കാന്‍ അവസരമ ലഭിച്ചു. കിട്ടിഹാസന്‍ എന്ന ചിത്രത്തില്‍ ഒരു പാട്ട് റെക്കോഡ് ചെയ്തെങ്കിലും ആ ഗാനം ഉപയോഗിച്ചില്ല. 'പഹിലി ഗംഗളാ ഗൌറാ'ണ് ആദ്യം പാടി റിലീസായ ചിത്രം. തുടര്‍ന്ന് വിനായകറാവുവിന്റെ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. മൂന്ന് അനുജത്തിമാരും അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ചുമതല ലതയ്ക്കായിരുന്നു. 'ഗജഭൌ' എന്ന ചിത്രത്തിലാണ് ആദ്യമായി ഹിന്ദിയില്‍ പാടിയത്. ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. അമാനത് അലിഖാന്റെ കീഴില്‍ കൂടുതല്‍ സംഗീതം അഭ്യസിച്ചു. ഉസ്താദ് അമാനത് ഖാന്‍ ദേവസ്വാലേ, പണ്ഡിറ്റ് തുളസീദാസ് ശര്‍മ്മ എന്നിവരുടെ ശിക്ഷണത്തിലും പഠിച്ചു. 1945ല്‍ നൂര്‍ജഹാനോടൊപ്പം ലതയും അനുജത്തി ആശാ ബോസ്ലെയും അഭിനയിച്ചു. ലത രണ്ടുപേര്‍ക്കുവേണ്ടിയും പാടിയിട്ടുണ്ട്. നൌഷാദിന്റെ അന്ദാസിനുവേണ്ടി പാടിയതോടെയാണ് ലത ശ്രദ്ധേയയായത്.
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List : Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films : Film Journals : Awards : Memories : Classic films : Other languages : Associations : Studios : TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install