സോജപ്പനും കൊച്ചുറാണിയും    രഞ്ജിനി ജോസ് പാടി അഭിനയിക്കുന്നു    അച്ഛനും മകനും    ആഗോളീകരണത്തിനും പ്രാദേശികതയ്ക്കുമിടയില്‍    സംക്രമണകാലത്തിന്റെ സന്ദേഹങ്ങള്‍    സംവിധായകരുടെ കാലം    ലോകസിനിമയ്ക്ക് സമകാലികമാകുമ്പോള്‍    സാഹിത്യവും സിനിമയും ഒരുമിക്കുമ്പോള്‍    'മലയാളീകരണ'ത്തിന്റെ ദശകം    നിശ്ശബ്ദതയില്‍നിന്ന് ശബ്ദങ്ങളിലേക്ക്  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
 
A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 
എ എം രാജ
A.M. Raja

പ്രേംനസീറിനുവേണ്ടി 1952ല്‍ വിശപ്പിന്റെ വിളി എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് എ എം രാജ എന്ന ആന്ധ്രാസ്വദേശിയായ ഗായകന്‍ മലയാള സിനിമയില്‍ എത്തിയത്. പിന്നീട് '50 കളിലെയും '60കളിലെയും മലയാള പിന്നണി ഗാനരംഗം എ എം രാജയുടെ പേരിലാണറിയപ്പെട്ടിരുന്നത്.
സീത, നീലി, സാലി, കൃഷ്ണകുചേല, റബേക്ക, കടലമ്മ, ഭാര്യ, പാലാട്ടുകോമന്‍, ജയില്‍, ഇണപ്രാവുകള്‍, ലോറാ നീ എവിടെ, അച്ഛന്‍, ലോകനീതി, ആശാദീപം, അവന്‍, അവന്‍ വരുന്നു, കിടപ്പാടം, ആത്മാര്‍പ്പണം, കളഞ്ഞുകിട്ടിയ തങ്കം, കൂടിപ്പിറപ്പ്, അച്ഛനും മകനും, രാജമല്ലി, കണ്‍മണികള്‍, ഭാര്യമാര്‍ സൂക്ഷിക്കുക, വീട്ടുമൃഗം, ബല്ലാത്ത പഹയന്‍, മിന്നല്‍ പടയാളി, അവരുണരുന്നു, സ്ത്രീഹൃദയം, കുപ്പിവള, കാത്തിരുന്ന നിക്കാഹ്, ദാഹം, മണവാട്ടി, സ്കൂള്‍ മാസ്റ്റര്‍, കളിത്തോഴന്‍, കസവുതട്ടം, ഓടയില്‍നിന്ന്, വെളുത്ത കത്രീന, ഓമനക്കുട്ടന്‍, അടിമകള്‍ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങള്‍ക്ക് എ എം രാജ പിന്നണി പാടി.

തമിഴിലും തെലുങ്കിലും കന്നടയിലും തന്റെ സ്വരവീചികളുടെ മാന്ത്രികസ്പര്‍ശത്താല്‍ സവിശേഷസ്ഥാനം നേടിയിരുന്നു. ജെമിനിയുടെ സംസാരം എന്ന ചിത്രത്തിലൂടെ ചലച്ചിത്രവേദിയിലേക്ക് കടന്നുവന്ന രാജയിലൂടെയാണ് എം ജി ആറും ശിവാജി ഗണേശനും ഒരുകാലത്ത് പ്രേക്ഷകഹൃദയങ്ങളില്‍ പ്രേമനായകന്മാരായി കൊടി പാടിച്ചത്. നല്ലൊരു സംഗീതസംവിധായകന്‍കൂടിയായ എ എം രാജ നൂറിലധികം ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചു.

ഉമ്മ എന്ന ചിത്രത്തിലെ കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നുവിളിച്ചു... എന്നുതുടങ്ങുന്ന പ്രസിദ്ധഗാനം പാടിയ ജിക്കിയാണ് രാജയുടെ ഭാര്യ. ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും പിന്നണി പാടിയിട്ടുണ്ട്. എ എം രാജ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത് ദേവരാജന്റെ സംഗീതസംവിധാനത്തിലാണ്. തമിഴ്, മലയാളം, തെലുങ്ക്, സിംഹളം എന്നീ ഭാഷകളിലെ ചിത്രങ്ങള്‍ക്കുവേണ്ടി രാജ പാടിയിട്ടുണ്ട്.

1929 ജൂലൈ ഒന്നാം തീയതി ആന്ധ്രയിലെ ചിറ്റൂരില്‍ മാധവരാജുവിന്റെയും ലക്ഷ്മിയമ്മയുടെയും പുത്രനായി ജനിച്ചു. 1989 ഏപ്രല്‍ 8- തീയതി മരണമടഞ്ഞു. മക്കള്‍: രണ്ടാണും നാലുപെണ്ണും.
 
 
ബ്രഹ്മാനന്ദന്‍
Brahmanandan

1969ല്‍ കള്ളിച്ചെല്ലമ്മ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ കെ രാഘവന്‍ ഈണം നല്‍കിയ മാനത്തെ കായലില്‍ മണപ്പുറത്തൊരു... എന്ന ഗാനമാണ് ബ്രഹ്മാനന്ദന്‍ പാടിയ ആദ്യഗാനം. തുടര്‍ന്ന് ധാരാളം ചിത്രങ്ങള്‍ക്കുവേണ്ടി പാടി. മലയത്തിപ്പെണ്ണ് എന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചു. ഇതിലെ മത്തിച്ചാറ് മണക്കണ്... എന്ന ഗാനം ബ്രഹ്മാനന്ദനെ ശ്രദ്ധേയനാക്കി.

തിരുവനന്തുപരം ജില്ലയില്‍ കടയ്ക്കാവൂരിലെ നിലയ്ക്കാമുക്കില്‍ 1946 ഫെബ്രുവരി 22ന് ജനനം. അമ്മ: ഭവാനി. അച്ഛന്‍: പാപ്പച്ചന്‍. 12 വയസ്സുമുതല്‍ കടയ്ക്കാവൂരിലെ സുന്ദരന്‍ ഭാഗവതരുടെ കീഴില്‍ സംഗീതം പഠിച്ചുതുടങ്ങി. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഡാന്‍സര്‍ ചന്ദ്രശേഖരന്‍നായരുടെ ഓപ്പറയില്‍ പാട്ടുകാരനായി. '66ല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തിയറ്റേഴ്സിന്റെ നാടകങ്ങള്‍ക്ക് പിന്നണി പാടാന്‍ അവസരം ലഭിച്ചു. വിവാഹിതനാണ്. രണ്ട് മക്കള്‍: രാകേഷ്, ആതിര. 2004 ആഗസ്ത് 10ന് അന്തരിച്ചു.
 
 
കെ ജെ യേശുദാസ്
K. J. Yesudas

മലയാള സിനിമാ സംഗീതലോകത്തെ ഗാനഗന്ധര്‍വ്വന്‍ എന്നാണ് കെ ജെ യേശുദാസ് അറിയപ്പെടുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ത്രിസ്ഥായി ശബ്ദത്തിനുടമയാണ് അദ്ദേഹം. ശബ്ദനിയന്ത്രണത്തിലും ഭാവസ്ഫുരണത്തിലും അക്ഷരസ്ഫുടതയിലുമെല്ലാം തികഞ്ഞ നിഷ്കര്‍ഷത പാലിക്കുന്ന യേശുദാസ്, തന്റെ മനോഹരമായ ശബ്ദംകൊണ്ട് മലയാളി സിനിമാരംഗത്തിന് നല്‍കിയിട്ടുള്ള സംഭാവന അവിസ്മരണീയമാണ്.

സംവിധായകന്‍ കെ എസ് ആന്റണിയുടെ ക്ഷണപ്രകാരം നബിയത്ത് നിര്‍മ്മിച്ച 'കാല്‍പ്പാടുകള്‍' എന്ന ചിത്രത്തില്‍ എം ബി ശ്രീനിവാസന്‍ സംഗീതം നല്‍കിയ 'ജാതിഭേദം മതദ്വേഷം...' എന്നു തുടങ്ങുന്ന നാലുവരി ആദ്യമായി ആലപിച്ചു. പുറത്തുവന്ന ആദ്യചിത്രം ദക്ഷിണാമൂര്‍ത്തി ഈണം നല്‍കിയ ശ്രീകോവില്‍ ആയിരുന്നു. തുടര്‍ന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും മറ്റ് എല്ലാ ഭാരതീയ ഭാഷകളിലുമായി മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍ പാടി. ഏഴുതവണ ദേശീയ അവാര്‍ഡ് ലഭിച്ചു. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു... (1972-അച്ഛനും ബാപ്പയും), പത്മതീര്‍ത്ഥമേ... (1973- ഗായത്രി), ഗോരിതേരാ... (1976- ചിറ്റ്ചോര്‍), ആകാശദേശമു... (1982- മേഘസന്ദേശം- തെലുങ്ക്), ഉണ്ണികളേ ഒരു കഥ പറയാം... (1987- ഉണ്ണികളേ ഒരു കഥ പറയാം), രാമകഥാ... (1991- ഭരതം), വിവിധ ഗാനങ്ങള്‍... (1993- സോപാനം).

22 തവണ സംസ്ഥാന അവാര്‍ഡും 1988, '92 വര്‍ഷങ്ങളില്‍ തമിഴ്നാട് സ്റ്റേറ്റ് അവാര്‍ഡും '88ല്‍ ആന്ധ്ര സ്റ്റേറ്റ് അവാര്‍ഡും ലഭിച്ചു. 1977ല്‍ പത്മശ്രീ ബഹുമതിയും 1989ല്‍ അണ്ണാമല യൂണിവേഴ്സിറ്റി ഡോക്ടറേറ്റും നേടി. 1992 കേരള ഗവണ്‍മെന്റിന്റെ സംസ്ഥാന ഗായകപദവി നിരസിച്ചു. 1992ല്‍ മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് ലതാമങ്കേഷ്കര്‍ അവാര്‍ഡ്, 1994ല്‍ നാഷണല്‍ സിറ്റിസണ്‍സ് അവാര്‍ഡ് എന്നിവയും ലഭിച്ചു.

എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ നടനും ഗായകനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റയും മകനായി 1940ല്‍ ജനിച്ചു. തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത അക്കാദമിയിലും തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയിലും സംഗീതപഠനം നടത്തി.
തരംഗിണി എന്ന റെക്കോഡിംഗ് സ്റ്റുഡിയോയും കാസറ്റ് നിര്‍മാണ കമ്പനിയും സ്വന്തമായുണ്ട്. 'നിസരി' സംഗീത സ്കൂളിന്റെ സ്ഥാപകനാണ്. ഭാര്യ: പ്രഭ. മക്കള്‍: വിനോദ്, വിജയ് (ഗായകന്‍), വിശാല്‍.
 
 
കെ ജി ജയന്‍
K.G. Jayan

ഭൂമിയിലെ മാലാഖയിലൂടെയാണ് കെ ജി ജയന്‍ ചലച്ചിത്രരംഗത്തെത്തിയത്. നിറകുടത്തില നക്ഷത്രദീപങ്ങള്‍ തിളങ്ങി... എന്ന ഗാനമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. സ്നേഹം, കുരുതിക്കളം തുടങ്ങി മുപ്പതോളം മലയാളം, തമിഴ് ചിത്രങ്ങളുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചു.
1999ല്‍ ഹരിമുരളീരവത്തിന്റെ സംഗീതസംവിധാനത്തിന് ഗോള്‍ഡന്‍ ഡിസ്ക് അവാര്‍ഡ് ലഭിച്ചു. 2000 മാര്‍ച്ചില്‍ ചെമ്പൈ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ ഗുരുവായ ചെമ്പൈ നവരത്നമോതിരമണിഞ്ഞ് ജയനെ ആദരിക്കുകയുണ്ടായി. 2000 നവംബറില്‍ ശബരിമലയിലെ ധര്‍മ്മപരിഷത്ത് ഹരിവരാസനം നല്‍കി ഈ മഹാപ്രതിഭയെ അംഗീകരിച്ചു. 2002 ജനുവരിയില്‍ പമ്പാസംഗമം തത്ത്വമസി അവാര്‍ഡ് നല്‍കി ആദരിച്ചു.
1934ല്‍ കോട്ടയം ജില്ലയില്‍ ജനിച്ചു. ആറാം വയസ്സില്‍ രാമന്‍ഭാഗവതരുടെ കീഴില്‍ സംഗീതപഠനം ആരംഭിച്ചു. സ്വാതിതിരുനാള്‍ സംഗീതകോളേജില്‍നിന്ന് ഗാനഭൂഷണം ഡിപ്ളോമ ഫസ്റ്റ്ക്ളാസില്‍ പാസായി. ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ശിഷ്യനായിരുന്നു. നടന്‍ മനോജ് കെ ജയന്‍ മകനാണ്.
 
 
കമുകറ പുരുഷോത്തമന്‍
Kamukara Purushothaman

1953ല്‍ നീലാ പ്രൊഡക്ഷന്റെ 'പൊന്‍കതിര്‍' എന്ന ചിത്രത്തില്‍ പാടിയാണ് കമുകറ പിന്നണിഗായകനായത്. നൂറ്റിയിരുപത്തഞ്ചോളം ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. 1955ല്‍ ഹരിശ്ചന്ദ്ര എന്ന ചിത്രത്തിനായി പാടിയ ആത്മവിദ്യാലയമേ എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച പാട്ടുകളില്‍ ഒന്നാണ്. 1983ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. നിരവധി ബഹുമതികള്‍ നേടിയ കമുകറ, സംസ്ഥാന ഫിലിം അവാര്‍ഡ് കമ്മിറ്റി ജൂറിയായും പ്രവര്‍ത്തിച്ചു.
1947 മുതല്‍ ആദ്യത്തെ തിരുവിതാംകൂര്‍ പ്രക്ഷേപണ നിലയത്തിലും തുടര്‍ന്ന് ഓള്‍ ഇന്ത്യാ റേഡിയോയിലും ശാസ്ത്രീയ സംഗീതപരിപാടികളും ലളിതഗാനങ്ങളും അവതരിപ്പിച്ചു. ആകാശവാണിയില്‍ മൂവായിരത്തിലധികം ലളിതഗാനങ്ങള്‍ പാടി.

1930ല്‍ കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകനായി ജനിച്ചു. ഏഴാം വയസ്സില്‍ തിരുവട്ടാര്‍ കൃഷ്ണപിള്ളയില്‍നിന്ന് സംഗീതം അഭ്യസിച്ചുതുടങ്ങി. പതിമൂന്നാം വയസില്‍ അരങ്ങേറ്റം നടത്തി. തിരുവട്ടാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാനേജരും ഹെഡ്മാസ്റ്ററുമായി 35 വര്‍ഷം സേവനമനുഷ്ഠിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള അവാര്‍ഡ് നേടി. 1995 ജൂണ്‍ ഒന്നിന് അന്തരിച്ചു.
 
 
പി ജയചന്ദ്രന്‍
P. Jayachandran

മലയാളത്തിന്റെ ഭാവഗായകനായി അറിയപ്പെടുന്ന ജയചന്ദ്രന്‍ ചിദംബരനാഥ് ഒരുക്കിയ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തില്‍ പി ഭാസ്ക്കരന്‍ എഴുതിയ ഒരു മുല്ലപ്പൂമാലയുമായി... എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തെത്തിയത്. പക്ഷേ, ആ ചിത്രം റിലീസായില്ല. തുടര്‍ന്ന് 1965ല്‍ കളിത്തോഴന്‍ എന്ന ചിത്രത്തില്‍ ദേവരാജന്‍ ഈണം പകര്‍ന്ന മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി... എന്ന ഗാനം പാടി. ഈ ഗാനം സൂപ്പര്‍ഹിറ്റായി. 1997ല്‍ ചിത്രം റിലീസായതോടെ ജയചന്ദ്രന്‍ ചലച്ചിത്രരംഗത്ത് ലബ്ധപ്രതിഷ്ഠനായി. ദക്ഷിണേന്ത്യയിലെ പല ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ പാടി. നിന്മണിയറയിലെ, ഇന്ദുമുഖീ കല്ലോലിനീ, തിരുവാഭരണം ചാര്‍ത്തിവരും, ഏകാന്ത പഥികന്‍ ഞാന്‍... തുടങ്ങി ആയിരത്തിലധികം ഗാനങ്ങള്‍ പാടി. അനായാസമായ ആലാപന ശൈലിക്ക് ഉടമയായ ജയചന്ദ്രനെത്തേടി ധാരാളം ബഹുമതികളുമെത്തി. 1972ല്‍ പണിതീരാത്ത വീട് എന്ന ചിത്രത്തിലെ സുപ്രഭാതം... എന്ന ഗാനത്തിനും '78ല്‍ എം ബി ശ്രീനിവാസന്‍ ഈണം പകര്‍ന്ന 'ബന്ധന'ത്തിലെ ശ്രീരാഗം..., '99ല്‍ 'നിറം' എന്ന ചിത്രത്തിലെ പ്രായം നമ്മില്‍ മോഹം നല്‍കി... എന്ന ഗാനത്തിനും മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. 1985ലെ മികച്ച പിന്നണി ഗായകനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുരസ്കാരം ശ്രീനാരായണഗുരു എന്ന ചിത്രത്തിലൂടെ ജയചന്ദ്രന്‍ കരസ്ഥമാക്കി. തമിഴ്നാട് സര്‍ക്കാര്‍ കലാകാരന്‍മാര്‍ക്കു നല്‍കുന്ന ഏറ്റവും വലിയ പുരസ്കാരമായ കലൈമാമണി അവാര്‍ഡ് 1997ല്‍ നേടി. ആദ്യ സ്വരലയ കൈരളി പുരസ്കാരം 2001ല്‍ നേടിയ അദ്ദേഹം 2008ല്‍ ആദ്യമായി ഹിന്ദി ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചു. എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ അല്‍ക്കാ യാഗ്നിക്കിനൊപ്പമായിരുന്നു ഇത്.

പാലിയത്ത് രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും സുഭദ്രാമ്മ കുഞ്ഞമ്മയുടെയും മകനായി 1944ല്‍ എറണാകുളത്ത് ജനിച്ചു. ബിഎസ്സി ബിരുദധാരി. ഇരിങ്ങാലക്കുടയാണ് സ്വദേശം. ഭാര്യ: ലളിത. രണ്ട് കുട്ടികള്‍.
 
 
6 records found. Page 1 of 1
Jump to Page:
1
 
 
 
ടെലിവിഷന്‍
ദൂരദര്‍ശന്‍
ഏഷ്യാനെറ്റ്
സൂര്യ
കൈരളി
അമൃത
ഇന്ത്യാവിഷന്‍
ജീവന്‍
മനോരമവിഷന്‍
ജയ്ഹിന്ദ്
എ സി വി
പീപ്പിള്‍
 
1024 x 768
1024 x 768
 
വാര്‍ത്ത
വാര്‍ത്തകള്‍
വാര്‍ത്താധിഷ്ഠിതം
 
 
പരിപാടികള്‍
സീരിയലുകള്‍
നടന്‍
നടി
സംവിധായകര്‍
തിരക്കഥ
സാങ്കേതികരംഗം
അവതാരകര്‍
റിയാലിറ്റി ഷോ
ചലച്ചിത്രപരിപാടികള്‍
സംഗീതപരിപാടികള്‍
മറ്റ് പരിപാടികള്‍
ഇന്നത്തെ സിനിമ
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India