1966ല്‍ ഡോ. ബാലകൃഷ്ണന്റെ തളിരുകള്‍ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചുകൊണ്ട് എ ടി ഉമ്മര്‍ സിനിമയിലെത്തി. ആകാശവീഥികള്‍ എന്നുതുടങ്ങുന്ന ഈ ഗാനം യേശുദാസാണ് ആലപിച്ചത്. മുന്നൂറോളം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. ആലിംഗനം, അവളുടെ രാവുകള്‍, അംഗീകാരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
ആലിംഗനം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കേരള സംസ്ഥാന അവാര്‍ഡും 1985ല്‍ മലയാള സിനിമയ്ക്കുള്ള മികച്ച സംഭാവനയ്ക്ക് കേരള സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഓണര്‍ ബഹുമതിയും ലഭിച്ചു.
1933ല്‍ മൊയ്തീന്‍ കുഞ്ഞിന്റെയും സൈനബയുടെയും മകനായി കണ്ണൂരില്‍ ജനിച്ചു. എസ്എസ്എല്‍സി വരെ പഠിച്ചശേഷം സംഗീതത്തില്‍ ഉപരിപഠനം നടത്തി. വേണുഗോപാല്‍ ഭാഗവതരായിരുന്നു ആദ്യഗുരു. വളപട്ടണം മുഹമ്മദ്, ശരത്ചന്ദ്ര മറാലേ, കാസര്‍കോട് കുമാര്‍ എന്നിവരുടെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. മദിരാശി മലയാള സമാജത്തിനുവേണ്ടി തയ്യാറാക്കിയ നാടകത്തില്‍ ചിദംബരത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കി. വിവാഹിതന്‍. ഒരു മകനുണ്ട്. 2001 ഒക്ടോബര്‍ 18ന് അന്തരിച്ചു.
അലക്സ് പോള്‍
Alex Paul
ചതിക്കാത്ത ചന്തു എന്ന സിനിമയിലെ സംഗീതസംവിധാനത്തിലൂടെയാണ് അലക്സ് പോള്‍ മലയാള സിനിമാരംഗത്ത് എത്തിയത്. ബ്ളാക്ക്, തൊമ്മനും മക്കളും, അച്ഛനുറങ്ങാത്ത വീട്, രാജമാണിക്യം, വാസ്തവം, ക്ളാസ്മേറ്റ്സ്, ബാബാകല്ല്യാണി, മായാവി എന്നിങ്ങനെ ഹിറ്റുകളുടെ ഒരു പരമ്പര തന്നെ അദ്ദേഹം സൃഷ്ടിച്ചു.
കലാഭവനുവേണ്ടിയും അല്ലാതെയും നിരവധി ഓഡിയോ ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 'മിശിഹാ ചരിത്രം' എന്ന പേരില്‍ ജീസസ്സിന്റെ ജനനം മുതല്‍ ഉയര്‍പ്പുവരെയുള്ള ചരിത്രം സംഗീതരൂപത്തിലാക്കി. കുട്ടികളുടെ സംഗീതത്തിന്റെ സിലബസ്സ് മ്യൂസിക്കല്‍ ആല്‍ബമാക്കി. ആദ്യമായി 'റ്റേക്ക് ഇറ്റ് ഈസി' എന്ന പേരില്‍ ബൈബിളിന്റെ ഗദ്യരൂപത്തിലുള്ള സങ്കീര്‍ത്തനങ്ങള്‍ സംഗീതരൂപത്തിലാക്കി. വിഷ്വല്‍ സാധ്യതകള്‍ പഠിക്കാന്‍വേണ്ടി സ്വന്തമായി സ്റ്റുഡിയോ ഉണ്ടാക്കി.
1964 നവംബര്‍ 21ന് എ എം പോളിന്റെയും ഫിലോമിന പോളിന്റെയും മകനായി എറണാകുളത്ത് ജനിച്ചു. സെന്റ് അഗസ്റ്റിന്‍ സ്കൂള്‍, ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍, എറണാകുളം സെന്റ് ആല്‍ബേര്‍ട്ട്സ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബികോം ബിരുദധാരിയാണ്. ആര്‍എല്‍വി അക്കാദമിയില്‍ നിന്ന് നാലുവര്‍ഷം സംഗീതം അഭ്യസിച്ചു.
സംഗീതത്തില്‍ അച്ഛന്‍ എ എം പോളും കൊച്ചച്ചനായ ജോസ് എന്നിവരായിരുന്നു ഗുരുക്കന്മാര്‍. മൂന്നര വയസ്സുള്ളപ്പോള്‍ ട്രിപ്പിള്‍ ഡ്രം (കോംഗോ ഡ്രം) അരങ്ങേറ്റം നടത്തി. ഓര്‍ഗന്‍, കീബോര്‍ഡ്, ഗിത്താര്‍, സിത്താര്‍, വീണ, ഡ്രംസ്, കോംഗോ ഡ്രംസ്, തബല, മാഡ്ലിന്‍ എന്നീ ഉപകരണങ്ങള്‍ക്കുപുറമെ കമ്പ്യൂട്ടര്‍ മ്യൂസിക്കും അഭ്യസിച്ചിട്ടുണ്ട്.
പതിനാറുവയസ്സുമുതല്‍ സംഗീത അദ്ധ്യാപകനായ പിതാവ് എ എം പോളിനെ സഹായിക്കുമായിരുന്നു. പതിനാറാം വയസ്സില്‍ സംഗീത അദ്ധ്യാപകനായി. ഒമ്പതര വര്‍ഷത്തോളം കലാഭവനിലും പിന്നെ ചില സിബിഎസ്സി സ്കൂളുകളില്‍ പാര്‍ട്ട് ടൈം മ്യൂസിക്ക് ടീച്ചറായി ജോലി ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള അലക്സ് പോളിന്റെ ഭാര്യ ബിജിയാണ്. മൂന്ന് കുട്ടികള്‍- അശ്വതി, ആരതി, അര്‍ജ്ജുന്‍.
അല്‍ഫോണ്‍സ് ജോസഫ്
Alphonse Joseph
ഭദ്രന്‍ സംവിധാനം ചെയ്ത വെള്ളിത്തിരയാണ് അല്‍ഫോണ്‍സ് ജോസഫിന്റെ ആദ്യ ചിത്രം. കലോത്സവം, മഞ്ഞുപോലൊരു പെണ്‍കുട്ടി, ഇരുവട്ടം മണവാട്ടി, അതിശയന്‍, ബിഗ്ബി എന്നിവയാണ് മറ്റു ചിത്രങ്ങള്‍. മകള്‍ക്ക് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം അല്‍ഫോണ്‍സാണ് ചെയ്തത്.
1973ല്‍ ജോസഫിന്റെയും തങ്കമ്മയുടെയും മകനായി തൃശ്ശൂരില്‍ ജനിച്ചു. തൃശ്ശൂര്‍ സെന്റ് തോമസ് തോപ്പ് ഹൈസ്കൂള്‍, സെന്റ് അലോഷ്യസ് കോളേജ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായി സ്കൂള്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബിഎസ്സി ബിരുദധാരിയാണ്. ബിഎസ്സി ബിരുദത്തിനുശേഷം ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍നിന്നും 7- ഗ്രയിസ് ക്ളാസിക്കല്‍ ഗിത്താറും അമേരിക്കന്‍ സെലിബ്രന്റ് സിംഗേസ്സിന്റെ കര്‍ണ്ണാട്ടിക് മ്യൂസിക്കില്‍ വോക്കല്‍ ട്രെയിനിംഗ് പതിനഞ്ച് വര്‍ഷവും പഠിച്ചിട്ടുണ്ട്. മൂന്ന് സഹോദരന്മാരും മൂന്ന് സഹോദരിമാരുമുണ്ട്. മ്യൂസിക്ക് ഡയറക്ടര്‍ ജോമോന്‍ സഹോദരനാണ്. ഭാര്യ: രജനി. ഒരു മകന്‍. പേര് ജോസഫ്.
ബി എ ചിദംബരനാഥ്
B.A. Chidambaranath
കേശാദിപാദം തൊഴുന്നേന്‍, നിദ്രതന്‍ നീരാഴി, കരയുന്നോ പുഴ ചിരിക്കുന്നോ... തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് ബി എ ചിദംബരനാഥ്. ആദ്യം സംഗീതം നല്‍കിയത് വെള്ളിനക്ഷത്രം എന്ന ചിത്രത്തിനായിരുന്നു. തിരുവിതാംകൂര്‍, കോഴിക്കോട് റോഡിയോ നിലയങ്ങളില്‍ നിലയ വിദ്വാനായി വീണ്ടും മദ്രാസിലെത്തി. 27 ചിത്രങ്ങള്‍ക്ക് ഈണം നല്‍കി. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം ലഭിച്ചു.
1926ല്‍ കന്യാകുമാരി ജില്ലയിലെ പൂതപ്പള്ളിയില്‍ ജനനം. സംഗീത സാഹിത്യകാരന്‍ ബി കെ അരുണാചലം അണ്ണവി അച്ഛനും ചെമ്പകവല്ലി അമ്മയുമാണ്. അച്ഛനില്‍നിന്ന് പാട്ടും മൃദംഗവും പഠിച്ചു. പിന്നീട് തിരുവിതാംകൂര്‍ മുത്തയ്യാ ഭാഗവതരുടെ ശിഷ്യ കുനിയൂര്‍ സീതമ്മയുടെ മൃദംഗിസ്റ്റായി. നാഗമണി മാര്‍ത്താണ്ഡനായിരുന്നു വയലിന്‍ പഠിപ്പിച്ചത്. കുംഭകോണം രാജമാണിക്യം പിള്ളയൂര്‍ സംഗീതം പഠിപ്പിച്ചു. ഭാര്യ: തുളസി. സംഗീത സംവിധായകന്‍ രാജാമണി ഉള്‍പ്പെടെ ആറു മക്കള്‍.
ബാബുരാജ്
Baburaj
പഴയ തലമുറയിലെ പ്രശസ്തനായ സംഗീതസംവിധായകനായ ബാബുരാജ് മലയാള സിനിമാ പ്രേമികളുടെ ഗൃഹാതുരമായ ഓര്‍മ്മയാണ്. ആദ്യമായി ഉത്തരേന്ത്യന്‍ സംഗീതം മലയാളത്തില്‍ കൊണ്ടുവന്ന ബാബുരാജ്. മുടിയനായ പുത്രന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത ലോകത്തെത്തിയത്. പി ഭാസ്ക്കരന്റെ ഗാനങ്ങള്‍ക്കാണ് കൂടുതല്‍ ഈണം നല്‍കിയിരിക്കുന്നത്. പി എന്‍ മേനോന്റെ 'ഓളവും തീരവും', മധുവിന്റെ 'പ്രിയ' എന്നീ ചിത്രങ്ങള്‍ ബാബുരാജിന്റെ സംഗീതജീവിതത്തിലെ വഴിത്തിരിവായിരുന്നു.
കൈലാസ് നാരായണന്റെ 'കാലം മാറുന്നു' എന്ന ചിത്രത്തില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിക്കൊണ്ടാണ് ജി ദേവരാജന്‍ സിനിമയിലെത്തിയത്. 1959ല്‍ 'ചതുരംഗത്തിനുവേണ്ടി' വയലാര്‍ രചിച്ച ഗാനങ്ങള്‍ക്കും ഉദയായുടെ 'ഭാര്യ'യിലെ ഗാനങ്ങള്‍ക്കും ഈണം നല്‍കിയതോടെ തിരക്കേറിയ സംഗീതസംവിധായകനായി. 317 ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. കുടാതെ, 11 തമിഴ് ചിത്രങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 1969ലും '70ലും '72, '85 വര്‍ഷങ്ങളിലും സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
1951ല്‍ ഒ എന്‍ വി കുറുപ്പിന്റെ 'പൊന്നരിവാളമ്പിളിയില്' എന്ന കവിത ജയില്‍ വിമുക്തനായ സഖാവ് എ കെ ഗോപാലന് നല്‍കിയ സ്വീകരണത്തില്‍ പാടാന്‍ ഈണം നല്‍കി. 1952ല്‍ കെപിഎസിയുടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയതോടെ കെപിഎസിയുടെ സംഗീതസംവിധായകനായി. 39 നാടകങ്ങള്‍ക്കും ദേവരാജന്‍ ഈണം നല്‍കി.
കൊച്ചുഗോവിന്ദനാശാന്റെയും കൊച്ചുകുഞ്ഞിന്റെയും മകനായി 1927ല്‍ പരവൂരിലെ സംഗീതകുടുംബത്തില്‍ ജനനം. സംഗീതപഠനത്തോടൊപ്പം ബിഎയും പാസ്സായി. തുടര്‍ന്ന് സംഗീതക്കച്ചേരികള്‍ നടത്തി. 2006 മാര്‍ച്ച് 14ന് അന്തരിച്ചു. ഭാര്യ: പെരുന്ന ലീലാമണി. മക്കള്‍: ഷര്‍മ്മിള, രാജനന്ദ. മരുമക്കള്‍: അശോക്, നിഷ.
ഇളയരാജ
Ilayaraja
തെന്നിന്ത്യന്‍ സംഗീതലോകത്ത് മണ്ണിന്റെ മണമുള്ള ഈണങ്ങളിലൂടെ തനതായ വ്യക്തിമുദ്രപതിപ്പിച്ച ഇളയരാജയുട അന്നൈക്കിളി എന്ന ചിത്രത്തിന് ഈണമിട്ടാണ് ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നത്. ആദ്യ മലയാള ചിത്രം 'ആറുമണിക്കൂര്‍'. തമിഴിലും മലയാളത്തിലും ഒരുക്കിയ ചിത്രമായിരുന്നു ഇത്. മലയാളത്തില്‍മാത്രം ഈണമിട്ട ആദ്യ ചിത്രം വ്യാമോഹം (1978). പൂവാടികളില്‍, യമുനേ നിന്നുടെ മാറില്‍, മാന്‍കിടാവേ, പുഴയോരത്തില്‍, ആലിപ്പഴം പെറുക്കാം തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിലും ഒരുക്കി. മലയാളത്തില്‍ ഇരുപതിലധികം ചിത്രങ്ങള്‍ക്ക് ഈണം നല്‍കി. നിരവധി പ്രശസ്ത ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്.
പ്രധാന ചിത്രങ്ങള്‍: 1976- അന്നക്കിളി, 1977- പതിനാറു വയതിനിലേ, 1978- അവള്‍ അപ്പടിത്താന്‍, മുള്ളും മലരും, 1979- യുഗാന്തര്‍, പുതിയ വാര്‍പ്പുകള്‍, 1981- നൂറാവതുനാള്‍, ആക്സിഡന്റ്, മൈഡിയര്‍ കുട്ടിച്ചാത്തന്‍, മംഗളം നേരുന്നു, സിതാര, 1985- മുതല്‍ മരിയാതൈ, സിന്ധുഭൈരവി, യാത്ര, 1986- ഗൌനരാഗം, 1987- നായകന്‍, ഒരേ ഒരു ഗ്രാമത്തിലെ, വീട്, 1988- അഗ്നിനക്ഷത്രം, 1989- ഗീതാഞ്ജലി, 1990- അഞ്ജലി, 1992- തേവര്‍മകന്‍. പപ്പയുടെ സ്വന്തം അപ്പൂസ്, കാലാപാനി, മൌനരാഗം, രസതന്ത്രം, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, ജാക്ക്പോട്ട്, സാമ്രാജ്യം, അനശ്വരം, ഒന്നാണ് നമ്മള്‍, നീണ്ടും ചലിക്കുന്ന ചക്രം, കാണാമറയത്ത്.
ഇളയരാജ 1944 ജൂണ്‍ രണ്ടിന് ജനിച്ചു. യഥാര്‍ത്ഥ പേര് രാജയ്യ. ഗിത്താര്‍, കീബോര്‍ഡ് കലാകാരനായാണ് ജീവിതമാരംഭിച്ചത്. കമ്യൂണിസ്റു പാര്‍ട്ടിക്കു വേണ്ടി തെരുവുകളില്‍ ഗാനങ്ങള്‍ ആലപിച്ചു നടന്ന ചരിത്രവും അദ്ദേഹത്തിനുണ്ട്. എം എസ് വിശ്വനാഥന്‍, ജി ദേവരാജന്‍ എന്നിവരുടെ സംഘത്തില്‍ പ്രവര്‍ത്തിച്ചു. സംഗീതസംവിധായകന്‍ ജി കെ വെങ്കിടേഷിന്റെ മുഖ്യസഹായിയായി. തിരുവാസകം എന്ന പേരില്‍ തയാറാക്കിയ സിംഫണി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മക്കളായ യുവന്‍ ശങ്കര്‍ രാജയും കാര്‍ത്തിക് രാജയും തമിഴിലെ തിരക്കുള്ള സംഗീത സംവിധായകരാണ്. മകള്‍ ഭവധാരണി നിരവധി സിനിമകള്‍ക്കു പാടിയിട്ടുണ്ട്.
ജെറി അമല്‍ദേവ്
Jerry Amaldev
1980ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെയാണ് ജറി അമല്‍ ദേവ് സിനിമയിലെത്തിയത്. ഫാസില്‍ സംവിധാനം ചെയ്ത ഈ നവോദയാ ചിത്രം മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു. തുടര്‍ന്ന് നിത്യഹരിതങ്ങളായ ഒട്ടേറെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം പകര്‍ന്നു.
കൊച്ചിയില്‍ വി സി ജോസഫിന്റെയും എം ഡി മേരിയുടെയും മകനായി 1939ലാണ് ജറി അമല്‍ ദേവ് ജനിച്ചു. ഫിലോസഫിയില്‍ ബിരുദം നേടി. അച്ചന്‍പട്ടത്തിനായി ഇന്‍ഡോറിലും പൂനെയിലും പഠിച്ചു. പ്രമുഖ ചലച്ചിത്ര സംഗീതജ്ഞനായ നൌഷാദ് അലിയുടെകൂടെ മുംബൈയില്‍ കുറച്ചുനാള്‍ കഴിഞ്ഞു.
അമേരിക്കയില്‍ 'ലാ'യിലെ സേവര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബാച്ചിലര്‍ ഓഫ് മ്യൂസിക് ബിരുദം നേടി. ന്യൂയോര്‍ക്കിലെ ഈത്താക്കായിലെ കോര്‍ണല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഫൈന്‍ ആര്‍ട്സ് ഇന്‍ മ്യൂസിക് കമ്പോസിഷന്‍ ആന്റ് മ്യൂസിക്കോളജിയില്‍ മാസ്റ്റര്‍ ബിരുദം ലഭിച്ചു. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഫ്ളഷിങ്ങിലുള്ള ക്വീന്‍സ് കോളേജില്‍ മ്യൂസിക്ക് ഇന്‍സ്ട്രക്ടറായി.
ജോബ്
Job
മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ അല്ലിയാമ്പല്‍ക്കടവിലന്നരയ്ക്കുവെള്ളം... എന്ന ഗാനത്തിന് സംഗീതം നിര്‍വഹിച്ച ജോബ് ഒരാള്‍കൂടി കള്ളനായി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടാണ് സിനിമയിലെത്തിയത്. '65ല്‍ റിലീസായ റോസിയിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. ഇതിലാണ് അല്ലിയാമ്പല്‍ക്കടവിലന്ന് എന്ന ഗാനം ഉള്ളത്. തൊമ്മന്റെ മക്കളാണ് മറ്റൊരു ചിത്രം. മൊത്തം അഞ്ച് സിനിമകളില്‍ ഇരുപതോളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി.
എറണാകുളത്ത് വര്‍ഗ്ഗീസ് കിണറ്റിന്‍കരയുടെയും അന്നയുടെയും മകനായി 1929ല്‍ ജനിച്ചു. എം എസ് രാജഗോപാലന്‍ ഭാഗവതര്‍, വി കെ രാഘവമേനോന്‍, എം ആര്‍ ശിവരാമന്‍നായര്‍ എന്നിവരായിരുന്നു കര്‍ണ്ണാടകസംഗീതത്തിലെ ഗുരുക്കള്‍. ജിതേന്ദ്ര പ്രതാപില്‍നിന്ന് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. നാടകങ്ങള്‍ക്ക് സംഗീതം നല്‍കിക്കൊണ്ടായിരുന്നു തുടക്കം. എറണാകുളത്തെ ആസാദ് ആര്‍ട്സ് ക്ളബുമായുള്ള ബന്ധമാണ് ജോബിനെ നാടകങ്ങളിലെത്തിച്ചത്. 1955ല്‍ ഭാരമുള്ള കുരിശുകള്‍ എന്ന നാടകത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ട് പ്രശസ്തനായി. 2003 ഒക്ടോബറില്‍ അന്തരിച്ചു. ഭാര്യ: ഗ്രേസ്. മക്കള്‍: അജയ്, ജെയ്സണ്‍.
ജോണ്‍സണ്‍
Johnson
ഭരതന്‍ സംവിധാനംചെയ്ത ആരവം എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചുകൊണ്ട് സ്വതന്ത്ര സംഗീതസംവിധായകനായ ജോണ്‍സണ്‍ ആന്റണി ഈസ്റ്റുമാന്‍ സംവിധാനംചെയ്ത് 1981ല്‍ പുറത്തുവന്ന 'ഇണയെത്തേടി' എന്ന ചിത്രത്തില്‍ ആര്‍ കെ ദാമോദരന്‍ എഴുതി ജയചന്ദ്രന്‍ ആലപിച്ച 'വിപിന ഗായിക...' എന്ന ഗാനമാണ് ആദ്യം ചിട്ടപ്പെടുത്തിയത്. തുടര്‍ന്ന് നൂറിലധികം ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചു. 1982ല്‍ ഓര്‍മ്മയ്ക്കായ്, 1989ല്‍ മഴവില്‍ക്കാവടി, വടക്കുനോക്കിയന്ത്രം, 1999ല്‍ അങ്ങ ഒരവധിക്കാലത്ത് എന്നീ ചിത്രങ്ങളിലൂടെ ജോണ്‍സന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1993ല്‍ പൊന്തന്‍മാടയും '94ല്‍ സുകൃതവും ദേശീയ അവാര്‍ഡുകള്‍ നേടിക്കൊടുത്തു.
ആന്റണിയുടെയും മേരിയുടെയും മകനായി 1953ല്‍ തൃശൂരില്‍ ജനിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്ന് കൊമേഴ്സില്‍ ബിരുദം നേടി. മാധുരിയുടെ ഗാനമേളകളില്‍ സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടാണ് തുടക്കം. ദേവരാജന്റെ സഹായിയായി. എം കെ അര്‍ജ്ജുനന്‍, എ ടി ഉമ്മര്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചു.
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List : Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films : Film Journals : Awards : Memories : Classic films : Other languages : Associations : Studios : TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install