സോജപ്പനും കൊച്ചുറാണിയും    രഞ്ജിനി ജോസ് പാടി അഭിനയിക്കുന്നു    അച്ഛനും മകനും    ആഗോളീകരണത്തിനും പ്രാദേശികതയ്ക്കുമിടയില്‍    സംക്രമണകാലത്തിന്റെ സന്ദേഹങ്ങള്‍    സംവിധായകരുടെ കാലം    ലോകസിനിമയ്ക്ക് സമകാലികമാകുമ്പോള്‍    സാഹിത്യവും സിനിമയും ഒരുമിക്കുമ്പോള്‍    'മലയാളീകരണ'ത്തിന്റെ ദശകം    നിശ്ശബ്ദതയില്‍നിന്ന് ശബ്ദങ്ങളിലേക്ക്  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
 
A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 
എ ബി രാജ്
A.B. Raj

സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റാക്കിയ എ ബി രാജ് 1949ല്‍ സേലം മോഡേണ്‍ തിയറ്ററില്‍ അപ്രന്റിസായി പ്രവേശിച്ച് ടി ആര്‍ സുന്ദരത്തിന്റെ കീഴില്‍ പരിശീലനം നേടി. ജഗ്താപ് നൊട്ടാണിയുടെ സഹായിയായി. 1951ല്‍ വഹാബ് കാശ്മീരി എന്നയാളുടെ ക്ഷണപ്രകാരം ശ്രീലങ്കയില്‍ പോയി ബണ്ഡ കംസ് ടു ടൌണ്‍ എന്ന സിംഹള ചിത്രം സംവിധാനംചെയ്തു. തുടര്‍ന്ന് സിംഹളയില്‍ 12 ചിത്രങ്ങളൊരുക്കി. കളിയല്ല കല്ല്യാണമാണ് ആദ്യ മലയാള ചിത്രം. 1968ല്‍ ഈ ചിത്രം റിലീസായി. കളിപ്പാവ, പളുങ്കുപാത്രം, കണ്ണൂര്‍ ഡീലക്സ്, നീതി, മറുനാട്ടില്‍ ഒരു മലയാളി, സംഭവാമി യുഗേ യുഗേ, നൃത്തശാല, പച്ചനോട്ടുകള്‍, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, രഹസ്യരാത്രി, ഹണിമൂണ്‍, കഴുകന്‍, താളം തെറ്റിയ താരാട്ട് തുടങ്ങിയവയാണ് രാജിന്റെ മികച്ച ചിത്രങ്ങള്‍.
ശിവാജി ഗണേശനും ചന്ദ്രബാബുവും അഭിനയിച്ച ചിരിക്കുടുക്കയുടെ തമിഴ് റീമേക്ക് തുള്ളിയോടും പുള്ളിമാന്‍ എന്നിവയാണ് രാജിന്റെ തമിഴ് ചിത്രങ്ങള്‍. ഹരിഹരന്‍, ഐ വി ശശി, പി ചന്ദ്രകുമാര്‍, രാജശേഖരന്‍ തുടങ്ങിയവര്‍ എ ബി രാജിന്റെ ശിഷ്യരാണ്.

ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ചുമക്കളില്‍ നാലാമനാണ്. ജനനം: 1929ല്‍ മധുരയില്‍. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ സരോജിനി 1993ല്‍ അന്തരിച്ചു. മൂന്നു മക്കള്‍- ജയപാല്‍, മനോജ്, ഷീല (ശരണ്യ എന്നറിയപ്പെടുന്ന തമിഴ്-മലയാള നടി).
 
 
അടൂര്‍ ഗോപാലകൃഷ്ണന്‍
Adoor Gopalakrishnan

സമകാലിക മലയാളം സംവിധായകരില്‍ രാജ്യാന്തര പ്രശ്സ്തനും പ്രഗത്ഭനുമായ അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യ സിനിമയായ സ്വയംവരം പുറത്തുവന്നത് 1972ലാണ്. തുടര്‍ന്ന് വന്ന ഓരോ ചിത്രവും ദേശീയവും അന്തര്‍ദേശിയവുമായ നിരവധി ബഹുമതികള്‍ കരസ്ഥമാക്കി. മലയാള സിനിമയില്‍ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ലഭിച്ച ഏക ചലച്ചിത്ര പ്രവര്‍ത്തകനും അടൂര്‍ ഗോപാലകൃഷ്ണനാണ്.
ബ്ളാക്ക് ആന്റ് വൈറ്റില്‍ സാക്ഷാത്ക്കരിച്ച സ്വയംവരം അക്കൊല്ലത്തെ മികച്ച സംവിധായകനും മികച്ച നിത്രത്തിനും മികച്ച നടിക്കു (ശാരദ)മുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. അഞ്ചുവര്‍ഷം കഴിഞ്ഞ് ഗോപിയെ നായകനാക്കി കൊടിയേറ്റം സംവിധാനംചെയ്തു. മികച്ച നടനുള്ള ദേശീയ അവാര്‍ഡും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും കൊടിയേറ്റം നേടി. പിന്നീട് 1995ല്‍ കഥാപുരുഷനും മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. എലിപ്പത്തായം (1981), മുഖാമുഖം (1984), അനന്തരം (1987), മതിലുകള്‍ (1989), വിധേയന്‍ (1993), കഥാപുരുഷന്‍ (1995), നിഴല്‍ക്കുത്ത് (2002) എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു.

എലിപ്പത്തായം, മുഖാമുഖം, മതിലുകള്‍, വിധേയന്‍, നിഴല്‍ക്കുത്ത് എന്നിവ മികച്ച പ്രാദേശിക ചിത്രങ്ങള്‍ക്കുള്ള ബഹുമതി കരസ്ഥമാക്കി. അടൂരിന്റെ മതിലുകളിലെയും വിധേയനിലെയും അഭിനയത്തിനാണ് മമ്മൂട്ടിക്ക് രണ്ടുതവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. എലിപ്പത്തായത്തിന്റെയും മുഖാമുഖത്തിന്റെയും തിരക്കഥകള്‍, കല്‍ക്കട്ടയിലെ സീഗള്‍ബുക്സ് ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളുടെ ചരിത്രപരമായ പശ്ചാത്തലത്തിലാണ് എലിപ്പത്തായവും മുഖാമുഖവും മതിലുകളും ഒരുക്കിയത്. ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ തകര്‍ച്ചയാണ് എലിപ്പത്തായത്തിന്റെ പ്രമേയം. ഈ ചിത്രത്തിന് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം ലഭിച്ചു. മുഖാമുഖത്തിലും മതിലുകളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും അപചയവും വിഷയമാക്കി. ചോള ഹെറിറ്റേജ്, കൃഷ്ണനാട്ടം, യക്ഷഗാനം, ഗുരു ചെങ്ങന്നൂര്‍ പാസ്റ്റ് ഇന്‍ പെര്‍സ്പെക്ടീവ് കലാമണ്ഡലം ഗോപി, കൂടിയാട്ടം തുടങ്ങിയ ഡോക്യുമെന്ററികളും അടൂര്‍ ഒരുക്കിയിട്ടുണ്ട്. സിനിമയുടെ ലോകം, സിനിമാനുഭവം എന്നീ പുസ്തകങ്ങളും രചിച്ചു.
\
കഥകളിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ഒരു കുടുംബത്തില്‍ 1941ലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ജനിച്ചത്. എട്ടാം വയസ്സില്‍ അഭിനേതാവായി അരങ്ങിലെത്തി. 1960ല്‍ ഗാന്ധിഗ്രാം ഗ്രാമീണ സര്‍വ്വകലാശാലയില്‍നിന്ന് ബിരുദം നേടി. ഇരുപതിലേറെ നാടകങ്ങള്‍ ഒരുക്കി. അതിലൊന്നിന്റെ രചനയും നിര്‍വ്വഹിച്ചു. സാമ്പിള്‍ സര്‍വ്വേയിലെ ഉദ്യോഗം രാജിവച്ചാണ് പൂന ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നത്. അവിടെനിന്ന് 1965ല്‍ ബിരുദം നേടി. സഹപാഠികളുമായി ചേര്‍ന്ന് അക്കൊല്ലംതന്നെ തിരുവനന്തപുരത്ത് ചിത്രലേഖ ഫിലിം സൊസൈറ്റിക്ക് രൂപം നല്‍കി. ചിത്രലേഖാ സ്റ്റുഡിയോ ആരംഭിക്കുകയുംചെയ്തു. സൊസൈറ്റിയുടെ പ്രസിഡന്റ് അടൂരായിരുന്നു. ആദ്യഘട്ടത്തില്‍ എ ഗ്രേറ്റ് ഡേ എന്ന ഹ്രസ്വചിത്രവും ആന്‍ഡ് മാന്‍ ക്രിയേറ്റഡ്, ഡേഞ്ചര്‍ അറ്റ് യുവര്‍ ഡോര്‍സ്റ്റെപ്പ്, ടുവേര്‍ഡ്സ്, നാഷണല്‍ എസ്ടിഡി തുടങ്ങിയ ഡോക്യുമെന്ററികളും അടൂര്‍ നിര്‍മ്മിച്ചു. കാമുകി എന്ന പേരില്‍ ഒരു ഫീച്ചര്‍ ഫിലിം ഒരുക്കിയെങ്കിലും പൂര്‍ത്തിയായില്ല. ഭാര്യ: സുനന്ദ. മകള്‍: അശ്വതി, ഇന്ത്യന്‍ പോലീസ് സര്‍വ്വീസിലാണ്. അശ്വതിയുടെ ഭര്‍ത്താവ് ഐപിഎസ് കേഡറിലാണ്.
 
 
അനില്‍
Anil

ഏറെ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച സംവിധായകര്‍ അനില്‍ ബാബു ടീമിലെ അനില്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം അനന്തവൃത്താന്തമാണ്. അനില്‍-ബാബു ടീം 22 ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അനില്‍ ഒറ്റയ്ക്ക് 2 ചിത്രങ്ങള്‍ സംവിധാനംചെയ്തു. അനില്‍ സംവിധാനംചെയ്ത ചിത്രങ്ങള്‍: അനന്തവൃത്താന്തം, പോസ്റ്റ്ബോക്സ്, ലോകനാഥന്‍ ഐപിഎസ്, അഞ്ചില്‍ ഒരാള്‍ അര്‍ജ്ജുനന്‍. അനിലും ബാബുവും കൂടി സംവിധാനം ചെയ്ത ചിത്രങ്ങള്‍: മാന്ത്രികച്ചെപ്പ്, വെല്‍ക്കം ടു കൊടൈക്കനാല്‍, പൊന്നാരന്തോട്ടത്തെ രാജാവ്, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, കുടുംബവിശേഷം, സ്ട്രീറ്റ്, അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, സ്ത്രീധനം, രഥോത്സവം, അരമനവീടും അഞ്ഞൂറേക്കറം, ഹാര്‍ബര്‍, മന്നാഡിയാര്‍ പെണ്ണിന് ചെങ്കോട്ടച്ചെറുക്കന്‍, മയില്‍പ്പീലിക്കാവ്, പട്ടാഭിഷേകം, കളിയൂഞ്ഞാല്‍, ഇങ്ങനെ ഒരു നിലാപ്പക്ഷി, ഉത്തമന്‍, കുമാരസംഭവം, പകല്‍പ്പൂരം, വാല്‍ക്കണ്ണാടി, സല്‍പ്പേരു രാമന്‍കുട്ടി, പറയാം
പ്രഭാകരന്‍നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി പുന്നപ്രയില്‍ 1963 മെയ് 5ന് ജനിച്ചു. എസ്ഡി കോളേജില്‍നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദം. 1984ല്‍ തിരുവനന്തപുരം സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് സംവിധാനം പഠിച്ചു. നടി കല്‍പനയാണ് ഭാര്യ. ഒരു മകള്‍ ശ്രീമയി. ആലപ്പുഴ ശ്രീപീഠത്തില്‍ താമസം.
 
 
ഭദ്രന്‍
Bhadran

ഗായകനാകാനും നടനാകാനും കൊതിച്ച് സിനിമയില്‍ വന്ന ഭദ്രന്‍ ഹരിഹരന്‍ സംവിധാനംചെയ്ത രാജഹംസത്തില്‍ സംവിധാന സഹായിയായി. തുടര്‍ന്ന് 23 ചിത്രങ്ങളില്‍ ഹരിഹരന്റെ സഹായിയായിരുന്നു. 1982ല്‍ സംവിധാനം ചെയ്ത എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു ആണ് ആദ്യചിത്രം. പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, അയ്യര്‍ ദി ഗ്രേറ്റ്, സ്ഫടികം തുടങ്ങി വെള്ളിത്തിര വരെ 15 സിനിമകളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു. ഇതില്‍ ഏറെയും സൂപ്പര്‍ ഹിറ്റുകളായിരുന്നു.
പാലായിലെ പ്രശസ്ത കുടുംബാംഗമായ മാട്ടേല്‍ തറവാട്ടില്‍ രാജന്‍കുട്ടി മാട്ടേലിന്റെയും ത്രേസ്യാമ്മയുടെയും മൂത്തമകനായി 1952ല്‍ ജനിച്ചു. ഏക സഹോദരന്‍ റോയി. പാലാ സെന്റ് തോമസ് സ്കൂളിലും ഡോണ്‍ സ്കൂളിലും സെന്റ് ആല്‍ബര്‍ട്ട്സ് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെറുപ്പത്തിലേ സംഗീതത്തിലും കഥാരചനയിലും തല്‍പ്പരനായിരുന്ന ഭദ്രന്‍ സ്കൂള്‍-കോളേജ് തലങ്ങളില്‍ നിരവധി മത്സരങ്ങള്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിരുന്നു. എയര്‍ഹോസ്റ്റസ് ആയിരുന്ന ടെസിയാണ് ഭാര്യ. മക്കള്‍: ടെബി, എമിലി, ജെറി.
 
 
ഭരതന്‍
Bharathan

മലയാള സിനിമയ്ക്ക് ചിത്രകലയുടെ കരുത്തും ചാരുതയും നല്‍കിയ ബഹുമുഖപ്രതിഭയായ സംവിധയകനാണ് ഭരതന്‍. സവിശേഷമായ ഭരതന്‍ ടച്ചുള്ള സിനിമകള്‍ എന്നു പോലും അദ്ദേഹത്തിന്റെ സിനിമകള്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നു.

ചെറിയച്ചനും ചലച്ചിത്ര സംവിധായകനുമായ പി എന്‍ മേനോന്റെകൂടെ മദ്രാസിലെത്തിയ ഭരതന്‍ ചിത്രകലയിലും പരസ്യകലയിലും ശ്രദ്ധകേന്ദ്രീകരിച്ചു. സംവിധായകന്‍ എ വിന്‍സന്റിനോടൊപ്പം കലാസംവിധായകനായി ചലച്ചിത്രരംഗത്തുവന്നു. ഉദയ നിര്‍മ്മിച്ച ഗന്ധര്‍വ്വക്ഷേത്രമാണ് കലാസംവിധായകനായി പ്രവര്‍ത്തിച്ച ആദ്യത്തെ ചിത്രം. 1975ല്‍ പ്രയാണം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. ഗുരുവായൂര്‍ കേശവന്‍, ആരവം, തകര, രതിനിര്‍വ്വേദം, ലോറി, ചാമരം, ചാട്ട, പാളങ്ങള്‍, ഓര്‍മ്മയ്ക്കായ്, മര്‍മ്മരം, കാറ്റത്തെ കിളിക്കൂട്, എന്റെ ഉപാസന, കാതോട് കാതോരം, ചിലമ്പ്, പ്രണവം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വൈശാലി, താഴ്വാരം, അമരം, മാളൂട്ടി, വെങ്കലം, ചമയം, ദേവരാഗം, ചുരം തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഭരതന്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1982ല്‍ മര്‍മ്മരം മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടി. ചാമരം (1980), ഓര്‍മ്മയ്ക്കായ് (1982) എന്ന ചിത്രങ്ങള്‍ മികച്ച രണ്ടാമത്തെ ചിത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡ് ഭരതന്റെ ഗുരുവായൂര്‍ കേശവന്‍ (1972), ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (1982), വെങ്കലം (1992) എന്നീ ചിത്രങ്ങള്‍ നേടിയിട്ടുണ്ട്. 1982ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഓര്‍മ്മയ്ക്കായ് എന്നി ചിത്രം നേടിക്കൊടുത്തു. പ്രയാണം, തകര, ചാമരം, ചാട്ട, ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്നീ ചിത്രങ്ങളുടെ കലാസംവിധാനത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഭരതന് ലഭിച്ചു. ഊഞ്ചലാടും ഉറവുകള്‍, ആവാരംപൂ, തേവര്‍മകന്‍, ദേവരാഗം എന്നിവയാണ് തമിഴ്ചിത്രങ്ങള്‍. സ്വന്തം ചിത്രങ്ങള്‍ക്ക് അദ്ദേഹം തന്നെയാണ് പരസ്യകലയും ചെയ്തിരുന്നത്.

1946 നവംബര്‍ 14ന് പരമേശ്വരന്‍നായരുടെയും കാര്‍ത്യായനി അമ്മയുടെയും മകനായി തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ ജനിച്ചു. രണ്ട് സഹോദരിമാര്‍. വടക്കാഞ്ചേരി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം തൃശ്ശൂര്‍ ആര്‍ട്സ് കോളേജില്‍നിന്ന് ബിരുദമെടുത്തു. 1998 ജൂലൈ 30ന് അന്തരിച്ചു. ഭാര്യ: കെപിഎസി ലളിത. നടന്‍ സിദ്ധാര്‍ത്ഥ് മകനാണ്. മകള്‍: ശ്രീക്കുട്ടി.
 
 
ബ്ളെസി
Blessy

ആദ്യചിത്രമായ കാഴ്ചയിലൂടെ നിരൂപകശ്രദ്ധയും പ്രേക്ഷകപ്രശംസയും പിടിച്ചു പറ്റിയ ബ്ളസി പത്മരാജന്റെ അസിസ്റ്റന്റായാണ് സിനിമയില്‍ വന്നത്. നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ മമ്മൂട്ടി നായകനായ കാഴ്ച 15 അവാര്‍ഡ് നേടി. മോഹന്‍ലാല്‍ നായകനായ തന്മാത്ര, ദിലീപും മീരാജാസ്മിനും പ്രധാനവേഷങ്ങള്‍ അഭിനയിച്ച കല്‍ക്കട്ടാ ന്യൂസ്, മമ്മൂട്ടി നായകനായ പളുങ്ക് എന്നിവയാണ് ബ്ളസിയുടെ ചിത്രങ്ങള്‍. എല്ലാ ചിത്രങ്ങള്‍ക്കും നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. വേണുനാഗവള്ളി, ജയരാജ്, സുന്ദര്‍ദാസ്, ലോഹിതദാസ്, ജോസ്തോമസ്, ഐ വി ശശി, രാജീവ് അഞ്ചല്‍ തുടങ്ങിയവരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1963ല്‍ തിരുവല്ല പുത്തന്‍വീട്ടില്‍ ബെന്നിതോമസിന്റെയും അമ്മിണി തോമസിന്റെയും മകനായി ജനിച്ചു. മൂന്നാം വയസ്സില്‍ അച്ഛനും അമ്മയും മരിച്ചു. തിരുവല്ല രക്ഷാസൈന്യം സ്കൂളില്‍ നാലാം ക്ളാസുവരെ പഠിച്ച ബ്ളെസി എസ്എസിഎസ് ഹൈസ്കൂളില്‍നിന്ന് പത്താംക്ളാസ് പാസ്സായി. തുടര്‍ന്ന് തിരുവല്ല മാര്‍ത്തോമാ കോളേജില്‍നിന്ന് സുവോളജിയില്‍ ബിരുദം നേടി. ഭാര്യ: മിനി. മക്കള്‍: ആദിത്, അഖില്‍. വിലാസം: പുത്തന്‍വീട്, തിരുവല്ല, പത്തനംതിട്ട.
 
 
ഡെന്നീസ് ജോസഫ്
Dennis Joseph

1985ല്‍ ജേസി സംവിധാനംചെയ്ത 'ഈറന്‍ സന്ധ്യക്ക്' തിരക്കഥ എഴുതിയാണ് ഡെന്നീസ് ജോസഫ് സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. സൂപ്പര്‍ഹിറ്റായ 'നിറക്കൂട്ട' എന്ന ചിത്രത്തിലൂടെ ജോഷിയുടെ സ്ഥിരം തിരക്കഥാകൃത്തായി. ശ്യാമ, ന്യൂഡല്‍ഹി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സ്ക്രിപ്റ്റ് എഴുതി. ആദ്യം സംവിധാനം ചെയ്ത 'മനു അങ്കിള്‍' എന്ന ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. അഥര്‍വ്വം, അപ്പു, തുടര്‍ക്കഥ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനംചെയ്തു.
1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ഏറ്റുമാനൂരില്‍ ജനിച്ചു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും ദേവമാതാ കോളേജില്‍നിന്ന് ബിരുദവും നേടിയശേഷം ഫാര്‍മസിയില്‍ ഡിപ്ളോമ നേടി. തുടര്‍ന്ന് 'ടക് ടക്' എന്ന സിനിമാ മാസികയില്‍ സബ് എഡിറ്ററായി. അധികം വൈകാതെ ജോലി രാജിവച്ച് സുഹൃത്തുക്കളായ അശോകന്‍, അമ്പിളി എന്നിവരുമായി ചേര്‍ന്ന് ഗായത്രി എന്ന പേരില്‍ ഒരു പ്രിന്റിംഗ് പ്രസ്സ് തുടങ്ങി. ഇതിനിടെ തിരക്കഥ എഴുതാന്‍ ചില അവസരങ്ങള്‍ വന്നു. നിര്‍ഭാഗ്യവശാല്‍ ഒന്നും വെളിച്ചംകണ്ടില്ല. സഹോദരങ്ങള്‍: നീന, ലിസ. ഭാര്യ: ലീന. മക്കള്‍: റോസി, അബി.
 
 
ഈസ്റ്റ് കോസ്റ്റ് വിജയന്‍
East Coast Vijayan

ജയറാം നായകനായ നോവല്‍ എന്ന ചിത്രമാണ് ഈസ്റ് കോസ്റ് വിജയന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പ്രണയഗാനങ്ങളുടെ ആല്‍ബത്തിന്റെ പേരിലാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്. നിനക്കായ്, ആദ്യമായ്, ഓര്‍മ്മയ്ക്കായി തുടങ്ങിയ പ്രശസ്ത ആല്‍ബങ്ങള്‍ ഈസ്റ്റ് കോസ്റ്റ് നിര്‍മ്മിച്ച് റിലീസ് ചെയ്തവയാണ്. ഇതിലെ ഗാനങ്ങള്‍ രചിച്ചത് വിജയനാണ്. ഈ ഗാനങ്ങള്‍ പലതും വീഡിയോ ആല്‍ബങ്ങളായി വിജയന്‍ സംവിധാനം ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്.

1955ല്‍ കൊല്ലം ജില്ലയിലെ അഞ്ചലില്‍ വാസുദേവന്‍പിള്ളയുടെയും ദേവകിയമ്മയുടെയും മകനായി ജനിച്ചു. ശരിക്കുള്ള പേര് കെ വി എസ് പിള്ള. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ഓഡിറ്ററായിരുന്നു. തുടര്‍ന്ന് ദുബായില്‍ റെന്റ് എ കാര്‍ എന്ന ബിസിനസ്സ് സ്ഥാപനം തുടങ്ങി. ഈസ്റ്റ് കോസ്റ്റ് എന്ന പേരില്‍ കേരളത്തിലും ദുബായിലും കാസറ്റ് ബിസിനസ്സില്‍ ഏര്‍പ്പെട്ടു.
 
 
ഫാസില്‍
Fazil

മലയാളത്തിനുപുറമെ തമിഴിലും തെലുങ്കിലും നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ഫാസില്‍ എ വിന്‍സന്റിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്തെത്തിയത്. ബോബന്‍ കുഞ്ചാക്കോ സംവിധാനംചെയ്ത ഒരു ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ചിത്രം പൂര്‍ത്തിയായില്ല. നവോദയ നിര്‍മ്മിച്ച 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന ചിത്രത്തിന് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചുകൊണ്ടാണ് സിനിമയിലെത്തിയത്. ഒന്നാംതരം മ്യൂസിക്കല്‍ ലൌസ്റ്റോറിയായ മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹന്‍ലാലിന്റെയും ശങ്കറിന്റെയും പൂര്‍ണ്ണിമാ ജയറാമിന്റെയുമൊക്കെ അരങ്ങേറ്റം.

കഥ പറയുന്നതിലുള്ള വൈഭവവും സ്വാഭാവികതയുമാണ് ഫാസില്‍ ചിത്രങ്ങളുടെ പ്രത്യേകത. എന്റെ മാമാട്ടിക്കുട്ടിയമ്മ, നോക്കത്താദൂരത്ത് കണ്ണുംനട്ട്, എന്റെ സൂര്യപുത്രിക്ക്, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ്, ഹരികൃഷ്ണന്‍സ്, അനിയത്തിപ്രാവ് എന്നിവയാണ് മെഗാ ഹിറ്റുകള്‍. ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തില്‍ മകന്‍ നായകനായി അഭിനയിച്ചിരുന്നു.
1953ല്‍ ആലപ്പുഴയില്‍ ജനനം. ആലപ്പുഴ എസ്ഡി കോളേജില്‍ പഠിക്കുന്ന കാലത്തേ നടനും ചെറുകഥാകൃത്തുമായിരുന്നു. ഇംഗ്ളീഷില്‍ ബിരുദം നേടിയശേഷം കാവാലത്തിന്റെ തിരുവരങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. ഭാര്യ: റോസി. നാലുമക്കള്‍.
 
 
ജി അരവിന്ദന്‍
G. Aravindan

മലയാള സിനിമയില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച സംവിധായകനാണ് കാര്‍ട്ടൂണിസ്റും ചിത്രകാരനുമായ ജി. അരവിന്ദന്‍. നാടകക്കളരിയില്‍ ആടിത്തെളിഞ്ഞാണ് അരവിന്ദന്‍ അഭ്രപാളികളില്‍ കവിത രചിക്കാനെത്തിയത്. റബ്ബര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കുമ്പോഴാണ് ഉത്തരായനവുമായി സിനിമയിലെത്തിയത്. കോട്ടയത്ത് നവരംഗം, സോപാനം എന്നീ സംഘടനകള്‍ സ്ഥാപിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ഈ സംഘങ്ങള്‍ വഴി നിരവധി നാടകങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കാളി (1964), അവനവന്‍ കടമ്പ (1976) തുടങ്ങിയ നാടകങ്ങള്‍ ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചു. മിക്കതും കാവാലം നാരായണപ്പണിക്കരുമായി സഹകരിച്ചായിരുന്നു. ഭരത് ഗോപിയും നെടുമുടി വേണുവുമാണ് അരവിന്ദന്‍ സിനിമകളില്‍ക്കൂടി ഏറെ ശ്രദ്ധിക്കപ്പെട്ടവര്‍.
സിനിമകള്‍ക്ക് സംഗീതസംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. ആരോ ഒരാള്‍ (1978), പിറവി, ഒരേ തൂവല്‍പ്പക്ഷികള്‍ (1988).

പ്രസിദ്ധ ഹാസ്യസാഹിത്യകാരന്‍ എം എന്‍ ഗോവിന്ദന്‍നായരുടെ മകന്‍. ജനനം 1995ല്‍ കോട്ടയത്ത്. മാതൃഭൂമിക്കുവേണ്ടി രേഖാചിത്രങ്ങള്‍ വരച്ചുകൊണ്ടായിരുന്നു തുടക്കം. ചെറിയ മനുഷ്യരും വലിയ ലോകവും, രാമുവിന്റെ സാഹസിക യാത്രകള്‍, ഗുരുജി തുടങ്ങിയ കാര്‍ട്ടൂണ്‍ പരമ്പരകള്‍ പ്രസിദ്ധമാണ്.
ഭാര്യ: കൌമുദി. മകന്‍: രാമു.

ചിത്രങ്ങള്‍: ഉത്തരായനം (1974), കാഞ്ചന സീത (1977), തമ്പ് (1978), കുമ്മാട്ടി, എസ്തപ്പാന്‍ (1979), പോക്കുവെയില്‍ (1981), ചിദംബരം, വിധി (ഡോക്യുമെന്ററി), ദ ബ്രൌണ്‍ ലാന്‍ഡ്സ്കേപ്പ് (ഹ്രസ്വചിത്രം) (1985), ഒരിടത്ത്, ദ സീര്‍ ഹു വാക്ക്സ് എലോണ്‍ (1986), കോണ്‍ഡോര്‍സ് ഓഫ് എ ലീനിയര്‍ റിതം (1987), അനാദിധാര, മാറാട്ടം (ടിവി), സഹാറ (1988), ഉണ്ണി (1989), വാസ്തുഹാര (1990).
 
 
23 records found. Page 1 of 3
Jump to Page:
1
2
3
 
 
 
ടെലിവിഷന്‍
ദൂരദര്‍ശന്‍
ഏഷ്യാനെറ്റ്
സൂര്യ
കൈരളി
അമൃത
ഇന്ത്യാവിഷന്‍
ജീവന്‍
മനോരമവിഷന്‍
ജയ്ഹിന്ദ്
എ സി വി
പീപ്പിള്‍
 
1024 x 768
1024 x 768
 
വാര്‍ത്ത
വാര്‍ത്തകള്‍
വാര്‍ത്താധിഷ്ഠിതം
 
 
പരിപാടികള്‍
സീരിയലുകള്‍
നടന്‍
നടി
സംവിധായകര്‍
തിരക്കഥ
സാങ്കേതികരംഗം
അവതാരകര്‍
റിയാലിറ്റി ഷോ
ചലച്ചിത്രപരിപാടികള്‍
സംഗീതപരിപാടികള്‍
മറ്റ് പരിപാടികള്‍
ഇന്നത്തെ സിനിമ
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India