സോജപ്പനും കൊച്ചുറാണിയും    രഞ്ജിനി ജോസ് പാടി അഭിനയിക്കുന്നു    അച്ഛനും മകനും    ആഗോളീകരണത്തിനും പ്രാദേശികതയ്ക്കുമിടയില്‍    സംക്രമണകാലത്തിന്റെ സന്ദേഹങ്ങള്‍    സംവിധായകരുടെ കാലം    ലോകസിനിമയ്ക്ക് സമകാലികമാകുമ്പോള്‍    സാഹിത്യവും സിനിമയും ഒരുമിക്കുമ്പോള്‍    'മലയാളീകരണ'ത്തിന്റെ ദശകം    നിശ്ശബ്ദതയില്‍നിന്ന് ശബ്ദങ്ങളിലേക്ക്  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
 
A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 
ആനന്ദക്കുട്ടന്‍
Anandakuttan

മലയാള സിനിമയിലെ മികച്ച ചായാഗ്രാഹകരില്‍ ഒരാളായ യു ആര്‍ ആനന്ദക്കുട്ടന്‍ 1977ല്‍ പി ചന്ദ്രകുമാര്‍ സംവിധാനംചെയ്ത മനസ്സൊരു മയിലിനുവേണ്ടിയാണ് ആദ്യമായി ക്യാമറ ചലിപ്പിച്ചത്. തുടര്‍ന്ന് എയര്‍ഹോസ്റ്റസ്, ഹിസ്ഹൈനസ്സ് അബ്ദുള്ള, ഭരതം, സദയം തുടങ്ങി നൂറ്റമ്പതോളം ചിത്രങ്ങളുടെ ചായാഗ്രാഹകനായി.

1954 മാര്‍ച്ചില്‍ അദ്ധ്യാപക ദമ്പതികളായ രാമകൃഷ്ണന്‍നായരുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനായി ചങ്ങനാശ്ശേരിയില്‍ ജനിച്ചു. രണ്ടു സഹോദരിമാര്‍. ചങ്ങനാശ്ശേരി എന്‍എസ്എസ് സ്കൂളിലാണ് പഠിച്ചത്. പ്രീഡിഗ്രിക്കുശേഷം മദ്രാസില്‍ പോയി സിനിമാറ്റോഗ്രാഫി പഠിച്ചു. എറണാകുളത്ത് സ്ഥിരതാമസം. ഭാര്യ: ഗീത. മക്കള്‍: ശ്രീകുമാര്‍, നീലിമ, കാര്‍ത്തിക.
 
 
അഴകപ്പന്‍
Azhakappan

ദൂരദര്‍ശനിലൂടെയും സീരിയലുകളിലൂടെയും സുപരിചിതനായിരുന്ന അഴകപ്പന്‍ 1982ല്‍ തമിഴില്‍ എന്‍ പ്രിയം എന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തുകൊണ്ടാണ് സിനിമയിലെത്തിയത്. 1997ല്‍ സുന്ദര്‍ദാസ് സംവിധാനംചെയ്ത സമ്മാനം ആണ് ആദ്യ മലയാള ചിത്രം. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, കരുമാടിക്കുട്ടന്‍, മിഴരണ്ടിലും, അഗ്നിസാക്ഷി, ഗൌരീശങ്കരം, മനസ്സിനക്കരെ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

ദൂരദര്‍ശനില്‍ 16 വര്‍ഷം ഛായാഗ്രാഹകനായിരുന്നു. പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷന്‍ ബ്ളൂസ്റ്റാര്‍ ചിത്രീകരിച്ചത് അഴകപ്പനാണ്. പ്രശസ്ത ടിവി പരമ്പരകളായ നാലുകെട്ട്, മഞ്ഞുകാലം, മോഹിച്ച പെണ്‍കുട്ടി, മരണം ദുര്‍ബലം തുടങ്ങിയ പരമ്പരകള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ദ സല്യൂട്ട് എന്ന ചിത്രം സംവിധാനം ചെയ്തത് അഴകപ്പനാണ്. അന്ന എന്ന സീരിയലിന്റെ നിര്‍മ്മാണം, സംവിധാനം, ഛായാഗ്രഹണം എന്നിവ നിര്‍വ്വഹിച്ചതും അഴകപ്പനാണ്. ടെലിവിഷനിലും സിനിമയിലുമായി ആറു സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

നാരായണപിള്ളയുടെയും പങ്കജത്തിന്റെയും മകനായി 1957 നവംബര്‍ 30ന് നാഗര്‍കോവിലില്‍ ജനനം. നാഗര്‍കോവിലിലെ എസ്എംആര്‍വി ഹൈസ്കൂളിലും പയനിയര്‍ കുമാരസ്വാമി കോളേജിലും മൈസൂര്‍ യൂണിവേഴ്സിറ്റിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഛായാഗ്രഹണത്തില്‍ ബിരുദം നേടി. ഉമയാണ് ഭാര്യ. ശ്രീനാഥ് ശിവ മകനാണ്.
 
 
ദിനേശ് ബാബു
Dinesh Babu

ആര്‍ ശെല്‍വരാജ് സംവിധാനംചെയ്ത തമിഴ് ചിത്രമായ 'ഭഗവതിപുരം റെയില്‍വെ ഗേറ്റാ'ണ് ആദ്യം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രം. തുടര്‍ന്ന് നിരവധി തമിഴ്, മലയാളം ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. മികച്ച ഛായാഗ്രാഹകനുള്ള കര്‍ണ്ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സംവിധായകനുമാണ്.
1956 ആഗസ്ത് ഒന്നിന് പി കെ ദാമോദരന്റെയും ഭവാനിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂള്‍, മാര്‍ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇക്കണോമിക്സ് ബിരുദധാരി.
 
 
ജയാനന്‍ വിന്‍സന്റ്
Jayanan Vincent

1978ല്‍ വയനാടന്‍ തമ്പാന്‍ എന്ന ചിത്രത്തിലൂടെ ചായാഗ്രാഹകനായ ജയാനന്‍ വിന്‍സന്റ് അതേവര്‍ഷം മാരിയമ്മന്‍ തിരുവിഴ എന്ന തമിഴ് ചിത്രത്തിനും ചായാഗ്രഹണം നിര്‍വ്വഹിച്ചു. മലയാളത്തില്‍ ജോഷിചിത്രങ്ങളിലൂടെ ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. 1984ല്‍ അടിയൊഴുക്കുകള്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് സംസ്ഥാന അവാര്‍ഡ് നേടി. അടിയൊഴുക്കുകള്‍, ന്യൂഡല്‍ഹി, നായര്‍സാബ്, ശ്യാമ, സന്ദര്‍ഭം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

അലോഷ്യസ് ബേസില്‍ വിന്‍സന്റി (എ ബി വിന്‍സന്റ്)ന്റെയും മാര്‍ഗരറ്റ് തെരേസയുടെയും മകനായി 1959ല്‍ കോഴിക്കോട്ട് ജനിച്ചു. ചെന്നൈ മൈലാപ്പൂര്‍ സെന്റ് ബീഡ്സിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: ഷീബ. മകന്‍: സിദ്ധാര്‍ത്ഥ് ജോണ്‍. കെ ടി കുഞ്ഞുമോന്റെ ബഹുഭാഷാചിത്രമായ രക്ഷകന്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച അജയന്‍ വിന്‍സന്റ് സഹോദരന്‍.
 
 
4 records found. Page 1 of 1
Jump to Page:
1
 
 
 
ടെലിവിഷന്‍
ദൂരദര്‍ശന്‍
ഏഷ്യാനെറ്റ്
സൂര്യ
കൈരളി
അമൃത
ഇന്ത്യാവിഷന്‍
ജീവന്‍
മനോരമവിഷന്‍
ജയ്ഹിന്ദ്
എ സി വി
പീപ്പിള്‍
 
1024 x 768
1024 x 768
 
വാര്‍ത്ത
വാര്‍ത്തകള്‍
വാര്‍ത്താധിഷ്ഠിതം
 
 
പരിപാടികള്‍
സീരിയലുകള്‍
നടന്‍
നടി
സംവിധായകര്‍
തിരക്കഥ
സാങ്കേതികരംഗം
അവതാരകര്‍
റിയാലിറ്റി ഷോ
ചലച്ചിത്രപരിപാടികള്‍
സംഗീതപരിപാടികള്‍
മറ്റ് പരിപാടികള്‍
ഇന്നത്തെ സിനിമ
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India