മലയാള സിനിമയിലെ മികച്ച ചായാഗ്രാഹകരില്‍ ഒരാളായ യു ആര്‍ ആനന്ദക്കുട്ടന്‍ 1977ല്‍ പി ചന്ദ്രകുമാര്‍ സംവിധാനംചെയ്ത മനസ്സൊരു മയിലിനുവേണ്ടിയാണ് ആദ്യമായി ക്യാമറ ചലിപ്പിച്ചത്. തുടര്‍ന്ന് എയര്‍ഹോസ്റ്റസ്, ഹിസ്ഹൈനസ്സ് അബ്ദുള്ള, ഭരതം, സദയം തുടങ്ങി നൂറ്റമ്പതോളം ചിത്രങ്ങളുടെ ചായാഗ്രാഹകനായി.
1954 മാര്‍ച്ചില്‍ അദ്ധ്യാപക ദമ്പതികളായ രാമകൃഷ്ണന്‍നായരുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനായി ചങ്ങനാശ്ശേരിയില്‍ ജനിച്ചു. രണ്ടു സഹോദരിമാര്‍. ചങ്ങനാശ്ശേരി എന്‍എസ്എസ് സ്കൂളിലാണ് പഠിച്ചത്. പ്രീഡിഗ്രിക്കുശേഷം മദ്രാസില്‍ പോയി സിനിമാറ്റോഗ്രാഫി പഠിച്ചു. എറണാകുളത്ത് സ്ഥിരതാമസം. ഭാര്യ: ഗീത. മക്കള്‍: ശ്രീകുമാര്‍, നീലിമ, കാര്‍ത്തിക.
അഴകപ്പന്‍
Azhakappan
ദൂരദര്‍ശനിലൂടെയും സീരിയലുകളിലൂടെയും സുപരിചിതനായിരുന്ന അഴകപ്പന്‍ 1982ല്‍ തമിഴില്‍ എന്‍ പ്രിയം എന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തുകൊണ്ടാണ് സിനിമയിലെത്തിയത്. 1997ല്‍ സുന്ദര്‍ദാസ് സംവിധാനംചെയ്ത സമ്മാനം ആണ് ആദ്യ മലയാള ചിത്രം. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, കരുമാടിക്കുട്ടന്‍, മിഴരണ്ടിലും, അഗ്നിസാക്ഷി, ഗൌരീശങ്കരം, മനസ്സിനക്കരെ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
ദൂരദര്‍ശനില്‍ 16 വര്‍ഷം ഛായാഗ്രാഹകനായിരുന്നു. പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷന്‍ ബ്ളൂസ്റ്റാര്‍ ചിത്രീകരിച്ചത് അഴകപ്പനാണ്. പ്രശസ്ത ടിവി പരമ്പരകളായ നാലുകെട്ട്, മഞ്ഞുകാലം, മോഹിച്ച പെണ്‍കുട്ടി, മരണം ദുര്‍ബലം തുടങ്ങിയ പരമ്പരകള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ദ സല്യൂട്ട് എന്ന ചിത്രം സംവിധാനം ചെയ്തത് അഴകപ്പനാണ്. അന്ന എന്ന സീരിയലിന്റെ നിര്‍മ്മാണം, സംവിധാനം, ഛായാഗ്രഹണം എന്നിവ നിര്‍വ്വഹിച്ചതും അഴകപ്പനാണ്. ടെലിവിഷനിലും സിനിമയിലുമായി ആറു സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
നാരായണപിള്ളയുടെയും പങ്കജത്തിന്റെയും മകനായി 1957 നവംബര്‍ 30ന് നാഗര്‍കോവിലില്‍ ജനനം. നാഗര്‍കോവിലിലെ എസ്എംആര്‍വി ഹൈസ്കൂളിലും പയനിയര്‍ കുമാരസ്വാമി കോളേജിലും മൈസൂര്‍ യൂണിവേഴ്സിറ്റിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഛായാഗ്രഹണത്തില്‍ ബിരുദം നേടി. ഉമയാണ് ഭാര്യ. ശ്രീനാഥ് ശിവ മകനാണ്.
ദിനേശ് ബാബു
Dinesh Babu
ആര്‍ ശെല്‍വരാജ് സംവിധാനംചെയ്ത തമിഴ് ചിത്രമായ 'ഭഗവതിപുരം റെയില്‍വെ ഗേറ്റാ'ണ് ആദ്യം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രം. തുടര്‍ന്ന് നിരവധി തമിഴ്, മലയാളം ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. മികച്ച ഛായാഗ്രാഹകനുള്ള കര്‍ണ്ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സംവിധായകനുമാണ്.
1956 ആഗസ്ത് ഒന്നിന് പി കെ ദാമോദരന്റെയും ഭവാനിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂള്‍, മാര്‍ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇക്കണോമിക്സ് ബിരുദധാരി.
ഹരി നീണ്ടകര
Hari Neendakara
നിശ്ചല ഛായാഗ്രാഹകനായി 1972 മുതല്‍ പ്രമുഖ മലയാള മാസികകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഹരി നീണ്ടകര രാഘവന്‍ സംവിധാനംചെയ്ത 'പുതുമഴത്തുള്ളികള്‍' എന്ന ചിത്രത്തിന്റെ നിശ്ചല ചായാഗ്രാഹകനായി. ഉര്‍വ്വശി, ഭാരതി, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് എന്നീ ചിത്രങ്ങളില്‍ ചലച്ചിത്ര പ്രവര്‍ത്തകനായി അഭിനയിച്ചു. ഐ വി ശശിയുടെ 'ഉത്സവം', യൂസഫലികേച്ചേരിയുടെ 'മരം' എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
'മലയാളരാജ്യ'ത്തില്‍ കവിതകളും ലേഖനങ്ങളും എഴുതിക്കൊണ്ടാണ് സാഹിത്യരംഗത്ത് തുടക്കമിട്ടത്. ഓടയില്‍നിന്ന് എന്ന ചിത്രത്തെക്കുറിച്ചാണ് ആദ്യമായി സിനിമാസംബന്ധിയായ ലേഖനമെഴുതുന്നത്. തുടര്‍ന്ന് അനന്തശയനം, തീര്‍ത്ഥയാത്ര, കവിത, ഉത്സവം, അങ്കത്തട്ട്, ആദിശങ്കരാചാര്യര്‍ തുടങ്ങിയ ചിത്രങ്ങളുടെ പിആര്‍ഒ ആയി. ഫിലിം നാദം, സിനിമ മാസിക, ചിത്രകൌമുദി, സിനിരമ, ചിത്രരമ, ശശികല, ചിത്രപൌര്‍ണ്ണമി, മലയാളനാട്, സിനിമ ദ്വൈവാരിക, ചിത്രസീമ, ഫിലിം മാഗസിന്‍, ഷൂട്ട് എന്നീ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരം ലേഖകനായിരുന്നു.
കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ കുട്ടിനഴികത്ത് നാഥന്‍ പത്മനാഭന്റെ മകനായി 1942ല്‍ ജനിച്ചു. നീണ്ടകര സെന്റ് ആഗ്നസ് സ്കൂള്‍, ശക്തികുളങ്ങര സെന്റ് ജോസഫ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1957ല്‍ പത്രപ്രവര്‍ത്തനരംഗത്തെത്തിയ ഹരി ചലച്ചിത്രാസ്വാദകന്‍, കലാ-സാംസ്കാരിക-സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. മിശ്രവിവാഹമായിരുന്നു. ഭാര്യ: വിജയ. മക്കള്‍: വിജുദാസ്, വിദ.
ജയാനന്‍ വിന്‍സന്റ്
Jayanan Vincent
1978ല്‍ വയനാടന്‍ തമ്പാന്‍ എന്ന ചിത്രത്തിലൂടെ ചായാഗ്രാഹകനായ ജയാനന്‍ വിന്‍സന്റ് അതേവര്‍ഷം മാരിയമ്മന്‍ തിരുവിഴ എന്ന തമിഴ് ചിത്രത്തിനും ചായാഗ്രഹണം നിര്‍വ്വഹിച്ചു. മലയാളത്തില്‍ ജോഷിചിത്രങ്ങളിലൂടെ ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. 1984ല്‍ അടിയൊഴുക്കുകള്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് സംസ്ഥാന അവാര്‍ഡ് നേടി. അടിയൊഴുക്കുകള്‍, ന്യൂഡല്‍ഹി, നായര്‍സാബ്, ശ്യാമ, സന്ദര്‍ഭം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
അലോഷ്യസ് ബേസില്‍ വിന്‍സന്റി (എ ബി വിന്‍സന്റ്)ന്റെയും മാര്‍ഗരറ്റ് തെരേസയുടെയും മകനായി 1959ല്‍ കോഴിക്കോട്ട് ജനിച്ചു. ചെന്നൈ മൈലാപ്പൂര്‍ സെന്റ് ബീഡ്സിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: ഷീബ. മകന്‍: സിദ്ധാര്‍ത്ഥ് ജോണ്‍. കെ ടി കുഞ്ഞുമോന്റെ ബഹുഭാഷാചിത്രമായ രക്ഷകന്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച അജയന്‍ വിന്‍സന്റ് സഹോദരന്‍.
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List : Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films : Film Journals : Awards : Memories : Classic films : Other languages : Associations : Studios : TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install