സോജപ്പനും കൊച്ചുറാണിയും    രഞ്ജിനി ജോസ് പാടി അഭിനയിക്കുന്നു    അച്ഛനും മകനും    ആഗോളീകരണത്തിനും പ്രാദേശികതയ്ക്കുമിടയില്‍    സംക്രമണകാലത്തിന്റെ സന്ദേഹങ്ങള്‍    സംവിധായകരുടെ കാലം    ലോകസിനിമയ്ക്ക് സമകാലികമാകുമ്പോള്‍    സാഹിത്യവും സിനിമയും ഒരുമിക്കുമ്പോള്‍    'മലയാളീകരണ'ത്തിന്റെ ദശകം    നിശ്ശബ്ദതയില്‍നിന്ന് ശബ്ദങ്ങളിലേക്ക്  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
 
A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 
അടൂര്‍ ഭവാനി
Adoor Bhavani

ചെമ്മീന്‍, മുടിയനായ പുത്രന്‍, കൂട്ടുകുടുംബം, കടല്‍പ്പാലം തുടങ്ങി മുന്നൂറോളം ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന നടിയാണ് അടൂര്‍ ഭവാനി. ഭവാനിയുടെ അനുജത്തി പങ്കജമാണ് ആദ്യം സിനിമയില്‍ അഭിനയിച്ചത്. പങ്കജത്തിനു കൂട്ടുപോയ ഭവാനിയെ കണ്ട് തിക്കുറിശ്ശി അദ്ദേഹത്തിന്റെ ശരിയോ തെറ്റോ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചു. ആദ്യം ശ്രദ്ധിക്കപ്പെട്ട ചിത്രം രാമുകാര്യാട്ടിന്റെ മുടിയനായ പുത്രന്‍ ആണ്. രാമുകാര്യാട്ടിന്റെ നിര്‍ബന്ധംകൊണ്ടും സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടുമാണ് അഭിനയരംഗത്ത് സജീവമാകാന്‍ തീരുമാനിച്ചത്. എക്കാലത്തെയും സൂപ്പര്‍ഹിറ്റായ ചെമ്മീനില്‍ അവസരം ലഭിച്ചതോടെ സിനിമയില്‍ സജീവസാന്നിദ്ധ്യമായി. കൊട്ടാരക്കരയുടെ നായികയായിട്ടാണ് ഭവാനി ചെമ്മീനില്‍ അഭിനയിച്ചത്.

ഇതിലെ ചക്കിപ്പെമ്പിള ഭവാനിയുടെ അനശ്വര കഥാപാത്രമാണ്. സത്യന്‍, നസീര്‍, ഷീല, ശാരദ, അടൂര്‍ ഭാസി, സോമന്‍, സുകുമാരന്‍ തുടങ്ങി അക്കാലത്തെ പ്രമുഖ മലയാള താരങ്ങള്‍ക്കൊപ്പം ഭവാനി അഭിനയിച്ചു. സേതുരാമയ്യര്‍ സിബിഐ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. 1969ല്‍ മികച്ച സഹനടിക്കുള്ള അവാര്‍ഡ് ഭവാനിക്കായിരുന്നു. 1927ല്‍ കെ രാമന്‍പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകളായി ജനിച്ചു. അന്തരിച്ച ജനാര്‍ദ്ദനന്‍പിള്ളയാണ് ഭര്‍ത്താവ്. ഏകമകന്‍ രാജീവ്.
 
 
അടൂര്‍ പങ്കജം
Adoor Pankajam

ഉദയാ ചിത്രങ്ങളിലെ ഭാഗ്യനക്ഷത്രം എന്നറിയപ്പെട്ടിരുന്ന അടൂര്‍ പങ്കജം ആദ്യം അഭിനയിച്ചത് പ്രേമലേഖ എന്ന ചിത്രത്തിലാണെങ്കിലും റിലീസായ ആദ്യ ചിത്രം വിശപ്പിന്റെ വിളിയാണ്. ചെമ്മീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചു.
നാനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. അവസാനം അഭിനയിച്ചത് കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലാണ്. കെ രാമന്‍പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകളായി 1929 വൃശ്ചികമാസം 5- തീയതി ജനിച്ചു. നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. ദാമോദരന്‍പോറ്റിയാണ് ഭര്‍ത്താവ്. മകന്‍ അജയന്‍.
 
 
അഹല്യ
Ahalya

പത്തോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. ഭരതനാട്യത്തില്‍ നല്ല പരിജ്ഞാനം. സ്വദേശം തഞ്ചാവൂര്‍.
 
 
അമ്പലപ്പുഴ മീനാക്ഷി
Ambalapuzha Meenakshi

രക്തബന്ധം ആദ്യചിത്രം. തുടര്‍ന്ന് യാചകന്‍, ആത്മസഖി എന്നീ ചിത്രങ്ങളിലും. മലയാള നാടകവേദിയിലെ നടി. സഹോദരി അമ്പലപ്പുഴ സരസ്വതി. കലാരംഗം വിട്ടു.
 
 
അമ്പലപ്പുഴ സരസ്വതി
Ambalapuzha Saraswathi

രക്തബന്ധം ആദ്യചിത്രം. തുടര്‍ന്ന് യാചകന്‍, ആത്മസഖി എന്നീ ചിത്രങ്ങളും. അമ്പലപ്പുഴ മീനാക്ഷിയുടെ സഹോദരി. രംഗം വിട്ടു.
 
 
അംബിക
Ambika

ആദ്യചിത്രം 'വിശപ്പിന്റെ വിളി'. നര്‍ത്തകിയായി വന്നു 'കൂടപ്പിറപ്പ്' എന്ന ചിത്രത്തില്‍ നായികയായി. കുട്ടിക്കുപ്പായം, അരപ്പവന്‍, തച്ചോളി ഒതേനന്‍, സീത, അണിയാത്ത വളകള്‍, മൂന്ന് മാസങ്ങള്‍ക്കു മുമ്പ്, ചേക്കേറാനൊരു ചില്ല, തീരം തേടുന്ന തിര തുടങ്ങിവ. തെലുങ്ക്, തമിഴ് കന്നട നടി. സ്വദേശം കല്ലറ. സ്റുഡിയോ ഉടമസ്ഥ. ലളിത പത്മിനി രാഗിണിമാരുടെ മാതൃസഹോദരിയുടെ പുത്രി
 
 
ആനന്ദവല്ലി
Anandavally

നൂറ്റി അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്. ആദ്യമായി പൂര്‍ണ്ണിമാ ജയറാമിന് (മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍) ശബ്ദം നല്‍കി. തുടര്‍ന്ന്, കാര്‍ത്തിക, മേനക, സറീനാ വഹാബ്, കാജല്‍ കിരണ്‍ തുടങ്ങി അനേകം നടികള്‍ക്ക്. കെ.പി.എ.സി, കാളിദാസ കലാകേന്ദ്രം തുടങ്ങിയ സമിതികളില്‍ നടിയായിരുന്നു. വിവാഹിത.
 
 
അഞ്ജലി നായിഡു
Anjali Naidu

'മേള', 'ഈ തണലില്‍ ഇത്തിരി നേരം', വേട്ട തുടങ്ങിയ പത്തോളം ചിത്രങ്ങളില്‍. മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും. സ്വദേശം ബംഗാള്‍.
 
 
അനു
Anu

ശില തുടങ്ങിയ ഏതാനും ചിത്രങ്ങള്‍. തമിഴ് നടി. നര്‍ത്തകി. യഥാര്‍ത്ഥ പേര് പൊന്നി.
 
 
അനുപമ
Anupama

രണ്ടുപെണ്‍കുട്ടികള്‍, വാടകവീട്. സംവിധായകന്‍ മോഹന്‍ വിവാഹം കഴിച്ചു. അഭിനയരംഗം വിട്ടു. സ്വദേശം ആന്ധ്രയിലെ നെല്ലൂരില്‍.
 
 
57 records found. Page 1 of 6
Jump to Page:
1
2
3
4
5
6
 
 
 
ടെലിവിഷന്‍
ദൂരദര്‍ശന്‍
ഏഷ്യാനെറ്റ്
സൂര്യ
കൈരളി
അമൃത
ഇന്ത്യാവിഷന്‍
ജീവന്‍
മനോരമവിഷന്‍
ജയ്ഹിന്ദ്
എ സി വി
പീപ്പിള്‍
 
1024 x 768
1024 x 768
 
വാര്‍ത്ത
വാര്‍ത്തകള്‍
വാര്‍ത്താധിഷ്ഠിതം
 
 
പരിപാടികള്‍
സീരിയലുകള്‍
നടന്‍
നടി
സംവിധായകര്‍
തിരക്കഥ
സാങ്കേതികരംഗം
അവതാരകര്‍
റിയാലിറ്റി ഷോ
ചലച്ചിത്രപരിപാടികള്‍
സംഗീതപരിപാടികള്‍
മറ്റ് പരിപാടികള്‍
ഇന്നത്തെ സിനിമ
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India