തിരമാല എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലഭിനയിച്ച് സിനിമയില്‍ സജീവമായ അടൂര്‍ഭാസി 1965ല്‍ ചന്ദ്രതാര നിര്‍മ്മിച്ച മുടിയനായ പുത്രനിലൂടെയാണ് ശ്രദ്ധേയനായത്. ഈ ചിത്രത്തിലെ അഭിനയത്തിന് പ്രസിഡന്റിന്റെ വെള്ളിമെഡല്‍ ലഭിച്ചു. ഏപ്രില്‍ 18, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, ഗുരുവായൂര്‍ കേശവന്‍, ചട്ടക്കാരി തുടങ്ങി ആയിരത്തി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാള സിനിമയിലെ ഹാസ്യസമ്രാട്ടായിരുന്നു. അടൂര്‍ ഭാസി-ബഹദൂര്‍ ജോഡി ഒരുകാലത്ത് മലയാള സിനിമയിലെ തരംഗമായിരുന്നു.
മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡ് രണ്ടുതവണയും സഹനടനുള്ള അവാര്‍ഡ് ഒരുതവണയും ലഭിച്ചു. നാലു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രഘുവംശം, അച്ചാരം അമ്മിണി ഓശാരം ഓമന, ആദ്യപാഠം, മല്ലനും മാതേവനും. സിനിമാഹാസ്യത്തെ മുന്‍നിരയിലേക്ക് കൊണ്ടുവന്ന് നായകനിരയില്‍ സ്ഥാനം നേടിക്കൊടുക്കുകയും ചെയ്തത് അടൂര്‍ ഭാസിയാണ്.
ഹാസ്യസമ്രാട്ട് ഇ വി കൃഷ്ണപിള്ളയുടെ നാലാമത്തെ മകന്‍. സി വി രാമന്‍പിള്ളയുടെ മകള്‍ മഹേശ്വരി അമ്മയാണ് മാതാവ്. ജനനം: 1927. യഥാര്‍ത്ഥപേര് കെ ഭാസ്ക്കരന്‍നായര്‍. തിരുവനന്തപുരം എം ജി കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായി. തുടര്‍ന്ന് ടെക്സ്റ്റൈല്‍ ടെക്നോളജിയില്‍ ഡിപ്ളോമ എടുത്തു.
ആദ്യം മധുരയിലായിരുന്നു ജോലി. തിരുവനന്തപുരം ആകാശവാണിയില്‍ ഉദ്യോഗത്തിലിരിക്കുമ്പോള്‍ ടി എന്‍ ഗോപിനാഥന്‍നായരെ പരിചയപ്പെട്ടു. അദ്ദേഹം പത്രാധിപരായിരുന്ന 'സഖി' വാരികയില്‍ സഹപത്രാധിപരായി. അക്കാലത്ത് തിരുവനന്തപുരത്തെ പ്രശസ്ത അമച്വര്‍ നാടക സംഘടനയായ കലാവേദിയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ടി ആര്‍ സുകുമാരന്‍നായര്‍, ടി എന്‍ ഗോപിനാഥന്‍നായര്‍, ജഗതി എന്‍ കെ ആചാരി, നാഗവള്ളി ആര്‍ എസ് കുറുപ്പ്, പി കെ വിക്രമന്‍നായര്‍ തുടങ്ങിയവരോടൊപ്പം നാടകരംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
ഭാസിക്ക് അഞ്ച് സഹോദരങ്ങളുണ്ട്. മൂത്ത സഹോദരി ഓമനക്കുട്ടിയമ്മയും നടനും ആര്‍ കെ ലബോറട്ടറീസ് ഉടമയുമായിരുന്ന ചന്ദ്രാജിയും നിര്യാതരായി. രാജലക്ഷ്മിയമ്മ, പത്മനാഭന്‍നായര്‍, കൃഷ്ണന്‍നായര്‍ എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. പ്രശസ്ത നടനും എഴുത്തുകാരനുമായ ബി ഹരികുമാര്‍, ഓമനക്കുട്ടിയമ്മയുടെ പുത്രനാണ്. അവിവാഹിതനായിരുന്ന അടൂര്‍ ഭാസി 1990 മാര്‍ച്ച് 29-ന് തീയതി അന്തരിച്ചു.
അടൂര്‍ ഭവാനി
Adoor Bhavani
ചെമ്മീന്‍, മുടിയനായ പുത്രന്‍, കൂട്ടുകുടുംബം, കടല്‍പ്പാലം തുടങ്ങി മുന്നൂറോളം ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന നടിയാണ് അടൂര്‍ ഭവാനി. ഭവാനിയുടെ അനുജത്തി പങ്കജമാണ് ആദ്യം സിനിമയില്‍ അഭിനയിച്ചത്. പങ്കജത്തിനു കൂട്ടുപോയ ഭവാനിയെ കണ്ട് തിക്കുറിശ്ശി അദ്ദേഹത്തിന്റെ ശരിയോ തെറ്റോ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചു. ആദ്യം ശ്രദ്ധിക്കപ്പെട്ട ചിത്രം രാമുകാര്യാട്ടിന്റെ മുടിയനായ പുത്രന്‍ ആണ്. രാമുകാര്യാട്ടിന്റെ നിര്‍ബന്ധംകൊണ്ടും സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടുമാണ് അഭിനയരംഗത്ത് സജീവമാകാന്‍ തീരുമാനിച്ചത്. എക്കാലത്തെയും സൂപ്പര്‍ഹിറ്റായ ചെമ്മീനില്‍ അവസരം ലഭിച്ചതോടെ സിനിമയില്‍ സജീവസാന്നിദ്ധ്യമായി. കൊട്ടാരക്കരയുടെ നായികയായിട്ടാണ് ഭവാനി ചെമ്മീനില്‍ അഭിനയിച്ചത്.
ഇതിലെ ചക്കിപ്പെമ്പിള ഭവാനിയുടെ അനശ്വര കഥാപാത്രമാണ്. സത്യന്‍, നസീര്‍, ഷീല, ശാരദ, അടൂര്‍ ഭാസി, സോമന്‍, സുകുമാരന്‍ തുടങ്ങി അക്കാലത്തെ പ്രമുഖ മലയാള താരങ്ങള്‍ക്കൊപ്പം ഭവാനി അഭിനയിച്ചു. സേതുരാമയ്യര്‍ സിബിഐ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. 1969ല്‍ മികച്ച സഹനടിക്കുള്ള അവാര്‍ഡ് ഭവാനിക്കായിരുന്നു. 1927ല്‍ കെ രാമന്‍പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകളായി ജനിച്ചു. അന്തരിച്ച ജനാര്‍ദ്ദനന്‍പിള്ളയാണ് ഭര്‍ത്താവ്. ഏകമകന്‍ രാജീവ്.
അടൂര്‍ പങ്കജം
Adoor Pankajam
ഉദയാ ചിത്രങ്ങളിലെ ഭാഗ്യനക്ഷത്രം എന്നറിയപ്പെട്ടിരുന്ന അടൂര്‍ പങ്കജം ആദ്യം അഭിനയിച്ചത് പ്രേമലേഖ എന്ന ചിത്രത്തിലാണെങ്കിലും റിലീസായ ആദ്യ ചിത്രം വിശപ്പിന്റെ വിളിയാണ്. ചെമ്മീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചു.
നാനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. അവസാനം അഭിനയിച്ചത് കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലാണ്. കെ രാമന്‍പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകളായി 1929 വൃശ്ചികമാസം 5- തീയതി ജനിച്ചു. നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. ദാമോദരന്‍പോറ്റിയാണ് ഭര്‍ത്താവ്. മകന്‍ അജയന്‍.
അഹല്യ
Ahalya
പത്തോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. ഭരതനാട്യത്തില്‍ നല്ല പരിജ്ഞാനം. സ്വദേശം തഞ്ചാവൂര്‍.
അമ്പലപ്പുഴ മീനാക്ഷി
Ambalapuzha Meenakshi
രക്തബന്ധം ആദ്യചിത്രം. തുടര്‍ന്ന് യാചകന്‍, ആത്മസഖി എന്നീ ചിത്രങ്ങളിലും. മലയാള നാടകവേദിയിലെ നടി. സഹോദരി അമ്പലപ്പുഴ സരസ്വതി. കലാരംഗം വിട്ടു.
അമ്പലപ്പുഴ സരസ്വതി
Ambalapuzha Saraswathi
രക്തബന്ധം ആദ്യചിത്രം. തുടര്‍ന്ന് യാചകന്‍, ആത്മസഖി എന്നീ ചിത്രങ്ങളും. അമ്പലപ്പുഴ മീനാക്ഷിയുടെ സഹോദരി. രംഗം വിട്ടു.
അംബിക
Ambika
ആദ്യചിത്രം 'വിശപ്പിന്റെ വിളി'. നര്‍ത്തകിയായി വന്നു 'കൂടപ്പിറപ്പ്' എന്ന ചിത്രത്തില്‍ നായികയായി. കുട്ടിക്കുപ്പായം, അരപ്പവന്‍, തച്ചോളി ഒതേനന്‍, സീത, അണിയാത്ത വളകള്‍, മൂന്ന് മാസങ്ങള്‍ക്കു മുമ്പ്, ചേക്കേറാനൊരു ചില്ല, തീരം തേടുന്ന തിര തുടങ്ങിവ. തെലുങ്ക്, തമിഴ് കന്നട നടി. സ്വദേശം കല്ലറ. സ്റുഡിയോ ഉടമസ്ഥ. ലളിത പത്മിനി രാഗിണിമാരുടെ മാതൃസഹോദരിയുടെ പുത്രി
ആനന്ദവല്ലി
Anandavally
നൂറ്റി അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്. ആദ്യമായി പൂര്‍ണ്ണിമാ ജയറാമിന് (മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍) ശബ്ദം നല്‍കി. തുടര്‍ന്ന്, കാര്‍ത്തിക, മേനക, സറീനാ വഹാബ്, കാജല്‍ കിരണ്‍ തുടങ്ങി അനേകം നടികള്‍ക്ക്. കെ.പി.എ.സി, കാളിദാസ കലാകേന്ദ്രം തുടങ്ങിയ സമിതികളില്‍ നടിയായിരുന്നു. വിവാഹിത.
അഞ്ജലി നായിഡു
Anjali Naidu
'മേള', 'ഈ തണലില്‍ ഇത്തിരി നേരം', വേട്ട തുടങ്ങിയ പത്തോളം ചിത്രങ്ങളില്‍. മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും. സ്വദേശം ബംഗാള്‍.
അനു
Anu
ശില തുടങ്ങിയ ഏതാനും ചിത്രങ്ങള്‍. തമിഴ് നടി. നര്‍ത്തകി. യഥാര്‍ത്ഥ പേര് പൊന്നി.
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List : Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films : Film Journals : Awards : Memories : Classic films : Other languages : Associations : Studios : TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install