സംവിധായകര്‍

എ വിന്‍സന്റ്


ഭാര്‍ഗവീ നിലയം എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ എ വിന്‍സെന്റ് മുറപ്പെണ്ണ്, നദി, ത്രിവേണി, ഗന്ധര്‍വക്ഷേത്രം, അസുരവിത്ത് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനംചെയ്തു. ഇന്റര്‍മീഡിയറ്റിനുശേഷം ജെമിനി സ്റ്റുഡിയോയില്‍ ചേര്‍ന്നു. എം നടരാജന്‍ , കമല്‍ഘോഷ് എന്നിവരുടെ അസിസ്റ്റന്റായി. ജെമിനിയില്‍നിന്ന് വിന്‍സന്റ് ഭാനുമതി ആരംഭിച്ച പുതിയ സ്റ്റുഡിയോയിലേക്ക് മാറി. 1951-ല്‍ തെലുങ്കിലാണ് സ്വതന്ത്രമായി ഛായാഗ്രഹണം നിര്‍വഹിച്ചത്. മലയാളത്തില്‍ രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ നേടിയ നീലക്കുയിലായിരുന്നു ആദ്യം ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം.

കോഴിക്കോട്ട് ജോര്‍ജ് വിന്‍സന്റിന്റെയും അനസ്തീനയുടെയും മകനായി 1928-ല്‍ ജനിച്ചു. അലോഷ്യസ് വിന്‍സന്റ് എന്നാണ് ശരിക്കുള്ള പേര്. മൂന്നുവയസ്സുമുതല്‍ക്കേ ഫോട്ടോയും ക്യാമറയും കൗതുകമായിരുന്നു. ഭാര്യ മാര്‍ഗരറ്റ്. മക്കള്‍ ‍: അജയന്‍ , സുമിത്ര, സ്നേഹലത, ക്യാമറാമാന്‍ ജയാനന്‍ വിന്‍സന്റ് . കലാസംവിധായകന്‍ സാബു സിറില്‍ മരുമകന്‍ .


എ ബി രാജ്


സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റാക്കിയ എ ബി രാജ് 1949ല്‍ സേലം മോഡേണ്‍ തിയറ്ററില്‍ അപ്രന്റിസായി പ്രവേശിച്ച് ടി ആര്‍ സുന്ദരത്തിന്റെ കീഴില്‍ പരിശീലനം നേടി. ജഗ്താപ് നൊട്ടാണിയുടെ സഹായിയായി. 1951ല്‍ വഹാബ് കാശ്മീരി എന്നയാളുടെ ക്ഷണപ്രകാരം ശ്രീലങ്കയില്‍ പോയി ബണ്ഡ കംസ് ടു ടൌണ്‍ എന്ന സിംഹള ചിത്രം സംവിധാനംചെയ്തു. തുടര്‍ന്ന് സിംഹളയില്‍ 12 ചിത്രങ്ങളൊരുക്കി. കളിയല്ല കല്ല്യാണമാണ് ആദ്യ മലയാള ചിത്രം. 1968ല്‍ ഈ ചിത്രം റിലീസായി. കളിപ്പാവ, പളുങ്കുപാത്രം, കണ്ണൂര്‍ ഡീലക്സ്, നീതി, മറുനാട്ടില്‍ ഒരു മലയാളി, സംഭവാമി യുഗേ യുഗേ, നൃത്തശാല, പച്ചനോട്ടുകള്‍, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, രഹസ്യരാത്രി, ഹണിമൂണ്‍, കഴുകന്‍, താളം തെറ്റിയ താരാട്ട് തുടങ്ങിയവയാണ് രാജിന്റെ മികച്ച ചിത്രങ്ങള്‍.
ശിവാജി ഗണേശനും ചന്ദ്രബാബുവും അഭിനയിച്ച ചിരിക്കുടുക്കയുടെ തമിഴ് റീമേക്ക് തുള്ളിയോടും പുള്ളിമാന്‍ എന്നിവയാണ് രാജിന്റെ തമിഴ് ചിത്രങ്ങള്‍. ഹരിഹരന്‍, ഐ വി ശശി, പി ചന്ദ്രകുമാര്‍, രാജശേഖരന്‍ തുടങ്ങിയവര്‍ എ ബി രാജിന്റെ ശിഷ്യരാണ്.

ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ചുമക്കളില്‍ നാലാമനാണ്. ജനനം: 1929ല്‍ മധുരയില്‍. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ സരോജിനി 1993ല്‍ അന്തരിച്ചു. മൂന്നു മക്കള്‍- ജയപാല്‍, മനോജ്, ഷീല (ശരണ്യ എന്നറിയപ്പെടുന്ന തമിഴ്-മലയാള നടി).


അബ്രഹാംലിങ്കണ്‍ കെ.ജെ


കുറ്റിക്കാട്ടു ഹൗസ്, ചങ്ങമ്പുഴ നഗര്‍ പി.ഒ., കൊച്ചി-682 033. ഫോണ്‍ : 0484-2577748, 2575910. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ആദം ആയൂബ്


ടി.സി. 49/1119(5), മിത്രപുരം ലയിന്‍-1, മണക്കാട്, തിരുവനന്തപുരം-2. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അടൂര്‍ ഭാസി


നാലു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രഘുവംശം, അച്ചാരം അമ്മിണി ഓശാരം ഓമന, ആദ്യപാഠം, മല്ലനും മാതേവനും. മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡ് രണ്ടുതവണയും സഹനടനുള്ള അവാര്‍ഡ് ഒരുതവണയും ലഭിച്ചു. സിനിമാഹാസ്യത്തെ മുന്‍നിരയിലേക്ക് കൊണ്ടുവന്ന് നായകനിരയില്‍ സ്ഥാനം നേടിക്കൊടുക്കുകയും ചെയ്തത് അടൂര്‍ ഭാസിയാണ്.

ഹാസ്യസമ്രാട്ട് ഇ വി കൃഷ്ണപിള്ളയുടെ നാലാമത്തെ മകന്‍ . സി വി രാമന്‍പിള്ളയുടെ മകള്‍ മഹ്വേരി അമ്മയാണ് മാതാവ്. ജനനം: 1927. യഥാര്‍ത്ഥപേര് കെ ഭാസ്ക്കരന്‍നായര്‍ . തിരുവനന്തപുരം എം ജി കോളേജില്‍നിന്ന് ഇന്‍റര്‍മീഡിയറ്റ് പാസ്സായി. തുടര്‍ന്ന് ടെക്സ്റ്റൈല്‍ ടെക്നോളജിയില്‍ ഡിപ്ലോമ എടുത്തു.


അടൂര്‍ ഗോപാലകൃഷ്ണന്‍


സമകാലിക മലയാളം സംവിധായകരില്‍ രാജ്യാന്തര പ്രശ്സ്തനും പ്രഗത്ഭനുമായ അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യ സിനിമയായ സ്വയംവരം പുറത്തുവന്നത് 1972ലാണ്. തുടര്‍ന്ന് വന്ന ഓരോ ചിത്രവും ദേശീയവും അന്തര്‍ദേശിയവുമായ നിരവധി ബഹുമതികള്‍ കരസ്ഥമാക്കി. മലയാള സിനിമയില്‍ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ലഭിച്ച ഏക ചലച്ചിത്ര പ്രവര്‍ത്തകനും അടൂര്‍ ഗോപാലകൃഷ്ണനാണ്.

ബ്ളാക്ക് ആന്റ് വൈറ്റില്‍ സാക്ഷാത്ക്കരിച്ച സ്വയംവരം അക്കൊല്ലത്തെ മികച്ച സംവിധായകനും മികച്ച ചിത്രത്തിനും മികച്ച നടിക്കു (ശാരദ)മുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. അഞ്ചുവര്‍ഷം കഴിഞ്ഞ് ഗോപിയെ നായകനാക്കി കൊടിയേറ്റം സംവിധാനംചെയ്തു. മികച്ച നടനുള്ള ദേശീയ അവാര്‍ഡും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും കൊടിയേറ്റം നേടി. പിന്നീട് 1995ല്‍ കഥാപുരുഷനും മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. എലിപ്പത്തായം (1981), മുഖാമുഖം (1984), അനന്തരം (1987), മതിലുകള്‍ (1989), വിധേയന്‍ (1993), കഥാപുരുഷന്‍ (1995), നിഴല്‍ക്കുത്ത് (2002), നാലുപെണ്ണുങ്ങള്‍ (2007), ഒരുപെണ്ണും രണ്ടാണും (2008) എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു.

എലിപ്പത്തായം, മുഖാമുഖം, മതിലുകള്‍, വിധേയന്‍, നിഴല്‍ക്കുത്ത് എന്നിവ മികച്ച പ്രാദേശിക ചിത്രങ്ങള്‍ക്കുള്ള ബഹുമതി കരസ്ഥമാക്കി. അടൂരിന്റെ മതിലുകളിലെയും വിധേയനിലെയും അഭിനയത്തിനാണ് മമ്മൂട്ടിക്ക് രണ്ടുതവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. ഒരുപെണ്ണും രണ്ടാണും 2008ലെ മികച്ച സംവിധായകനുള്ള കേരളചലച്ചിത്ര അവാര്‍ഡ് നേടി. എലിപ്പത്തായത്തിന്റെയും മുഖാമുഖത്തിന്റെയും തിരക്കഥകള്‍, കല്‍ക്കട്ടയിലെ സീഗള്‍ബുക്സ് ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളുടെ ചരിത്രപരമായ പശ്ചാത്തലത്തിലാണ് എലിപ്പത്തായവും മുഖാമുഖവും മതിലുകളും ഒരുക്കിയത്. ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ തകര്‍ച്ചയാണ് എലിപ്പത്തായത്തിന്റെ പ്രമേയം. ഈ ചിത്രത്തിന് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം ലഭിച്ചു. മുഖാമുഖത്തിലും മതിലുകളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും അപചയവും വിഷയമാക്കി. ചോള ഹെറിറ്റേജ്, കൃഷ്ണനാട്ടം, യക്ഷഗാനം, ഗുരു ചെങ്ങന്നൂര്‍ പാസ്റ്റ് ഇന്‍ പെര്‍സ്പെക്ടീവ് കലാമണ്ഡലം ഗോപി, കൂടിയാട്ടം, കലാമണ്ഡലം രാമന്‍കുട്ടിനായര്‍ , തുടങ്ങിയ ഡോക്യുമെന്ററികളും അടൂര്‍ ഒരുക്കിയിട്ടുണ്ട്. സിനിമയുടെ ലോകം, സിനിമാനുഭവം എന്നീ പുസ്തകങ്ങളും രചിച്ചു.

കഥകളിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ഒരു കുടുംബത്തില്‍ 1941ലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ജനിച്ചത്. എട്ടാം വയസ്സില്‍ അഭിനേതാവായി അരങ്ങിലെത്തി. 1960ല്‍ ഗാന്ധിഗ്രാം ഗ്രാമീണ സര്‍വ്വകലാശാലയില്‍നിന്ന് ബിരുദം നേടി. ഇരുപതിലേറെ നാടകങ്ങള്‍ ഒരുക്കി. അതിലൊന്നിന്റെ രചനയും നിര്‍വ്വഹിച്ചു. സാമ്പിള്‍ സര്‍വ്വേയിലെ ഉദ്യോഗം രാജിവച്ചാണ് പൂന ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നത്. അവിടെനിന്ന് 1965ല്‍ ബിരുദം നേടി. സഹപാഠികളുമായി ചേര്‍ന്ന് അക്കൊല്ലംതന്നെ തിരുവനന്തപുരത്ത് ചിത്രലേഖ ഫിലിം സൊസൈറ്റിക്ക് രൂപം നല്‍കി. ചിത്രലേഖാ സ്റ്റുഡിയോ ആരംഭിക്കുകയുംചെയ്തു. സൊസൈറ്റിയുടെ പ്രസിഡന്റ് അടൂരായിരുന്നു. ആദ്യഘട്ടത്തില്‍ എ ഗ്രേറ്റ് ഡേ എന്ന ഹ്രസ്വചിത്രവും ആന്‍ഡ് മാന്‍ ക്രിയേറ്റഡ്, ഡേഞ്ചര്‍ അറ്റ് യുവര്‍ ഡോര്‍സ്റ്റെപ്പ്, ടുവേര്‍ഡ്സ്, നാഷണല്‍ എസ്ടിഡി തുടങ്ങിയ ഡോക്യുമെന്ററികളും അടൂര്‍ നിര്‍മ്മിച്ചു. കാമുകി എന്ന പേരില്‍ ഒരു ഫീച്ചര്‍ ഫിലിം ഒരുക്കിയെങ്കിലും പൂര്‍ത്തിയായില്ല. ഭാര്യ: സുനന്ദ. മകള്‍: അശ്വതി, ഇന്ത്യന്‍ പോലീസ് സര്‍വ്വീസിലാണ്. അശ്വതിയുടെ ഭര്‍ത്താവ് ഐപിഎസ് കേഡറിലാണ്.


അജയന്‍


ഫോണ്‍ : 084-2791163. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അക്കു അക്ബര്‍


ഫോണ്‍ : 94471 11834. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ആലപ്പി അഷ്റഫ്


അഷ്റഫ് മന്‍സില്‍, സീ വ്യൂ വാര്‍ഡ്, ആലപ്പുഴ. ഫോണ്‍ :0471-550188, 0477-2243409,
93494 10134. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അലക്സ്


കാര്‍മല്‍ കോംപ്ലക്സ്, 320, നടേശ നഗര്‍ , വിരുഗമ്പാക്കം, മദ്രാസ് - 600 092261 News Items found. Page 1 of 27