|
|
| വാര്‍ത്തകള്‍ |
ലഹരിവിരുദ്ധസന്ദേശവുമായി കുട്ടികളുടെ സ്വന്തം സിനിമ
മദ്യത്തിന്റെ മയക്കത്തില്‍ വഴിനീളെ ചീത്തവിളിച്ചുവരുന്ന അച്ഛന്‍ . വീട്ടുവേലകഴിഞ്ഞ് സ്വന്തം കൂരയിലെത്തുമ്പോഴും ചവിട്ടും കുത്തുമേല്‍ക്കേണ്ടിവരുന്ന അമ്മ. കണ്ണീരിന്റെ നനവുള്ള കടലാസില്‍ ചായംതേച്ച് സങ്കടങ്ങള്‍ തീര്‍ക്കുന്ന മകന്‍ . ഒടുവില്‍ അച്ഛന്റെ ക്രൂരവിനോദങ്ങള്‍ക്കിടയില്‍ ചിത്രവും പിച്ചിക്കീറി മകനെ വീടിനു പുറത്താക്കുമ്പോള്‍ മയക്കുമരുന്നു വില്‍പ്പനക്കാരുടെ നീരാളിപ്പിടിത്തം...
കുത്തഴിഞ്ഞ കുടുംബാന്തരീക്ഷത്തിന്റെ ഈ സ്ഥിരംചേരുവകളെ പുതിയ സ്കൂള്‍അന്തരീക്ഷത്തിന്റെയും പഠനസാമഗ്രികളുടെയും പശ്ചാത്തലത്തില്‍ തികച്ചും വ്യത്യസ്ത കഥാന്ത്യമുള്ള സിനിമയാക്കിയിരിക്കുകയാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ . വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരായ സന്ദേശം ഒമ്പതാംക്ലാസ് മലയാളപുസ്തകത്തിലെ സ്ഥലവും കാലവും ചിത്രരചനയില്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി ഇടപ്പള്ളി നോര്‍ത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് വര്‍ണതീരത്ത് എന്ന ഹ്രസ്വസിനിമ നിര്‍മിച്ചത്.
മയക്കുമരുന്ന് കൈമാറുന്നതിനു പ്രതിഫലമായി ലഭിക്കുന്ന മയക്കുമിഠായികളിലൂടെ ലഹരിയുടെ പിടിയിലേക്കു വീഴുന്ന വിദ്യാര്‍ഥിയെ, ചുവര്‍ചിത്രകലാ പ്രോജക്ടിനുള്ള പഠനയാത്രകളിലൂടെ അധ്യാപകരും കൂട്ടുകാരും ചേര്‍ന്ന് സ്വബോധത്തിലേക്കു തിരിച്ചുകൊണ്ടുവരുമ്പോള്‍ ലഹരിക്കെതിരെ അവന്‍ ആര്‍ജിച്ച അറിവുകള്‍ ഒരു ചിത്രപ്രദര്‍ശനത്തിനുള്ള നിറക്കൂട്ടുകളായി. പ്രദര്‍ശനം കണ്ട സഹപാഠികളുടെ വാക്കുകള്‍ അഭിനന്ദനങ്ങള്‍ക്കപ്പുറം, ജീവിക്കാനുള്ള കരുത്തുതന്നെയായി മാറുന്നതോടെ 25 മിനിറ്റുള്ള ചിത്രം അവസാനിക്കുന്നു.
കൊച്ചി നഗരസഭയുടെയും ജില്ലാ ഐടി @ സ്കൂള്‍ പ്രോജക്ടിന്റെയും സഹകരണത്തോടെ നിര്‍മിച്ച ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ വിദ്യാലയവും സമീപപ്രദേശങ്ങളും മട്ടാഞ്ചേരി പാലസും രവിപുരം ഇന്ത്യന്‍ ആര്‍ട്ട് ഗ്യാലറിയുമാണ്. വിദ്യാര്‍ഥികളായ ശ്രേണിക്, ഷാജഹാന്‍ , വൈശാഖ് സുരേഷ്, വിദ്യ, അന്‍വറ താജ് എന്നിവരും അധ്യാപകരായ കെ കെ ഹുസൈന്‍ , ഇ എച്ച് മൂസ, ജയപ്രകാശ്, സ്കൂള്‍ജീവനക്കാരനായ സെയ്ദ് മുഹമ്മദ്, പൂര്‍വവിദ്യാര്‍ഥികളായ കെ പി പ്രമോദ്, യേശുദാസ് എന്നിവരുമാണ് പ്രധാന റോളുകളില്‍ അഭിനയിച്ചത്. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ചത് സ്കൂളിലെ മലയാളം അധ്യാപകന്‍ നവീന്‍ പുതുശ്ശേരിയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെയും ആര്‍ട്ട് ഡയറക്ടറുടെയും ജോലി ചിത്രകലാ അധ്യാപകന്‍ എം പി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ജലം, ഊഞ്ഞാല്‍ എന്നീ ഹ്രസ്വസിനിമകളുടെ ഛായാഗ്രാഹകനായ എളന്തിക്കര ഹൈസ്കൂളിലെ ചിത്രകലാ അധ്യാപകന്‍ എന്‍ കെ ശ്രീകുമാറാണ് ഈ സിനിമയുടെയും ഛായാഗ്രാഹകന്‍ . എഡിറ്റിങ്ങും ഡബ്ബിങ്ങും രതീഷ് (സിഡി ഫിലിംസിറ്റി). സിനിമയുടെ സ്കൂളിലെ ആദ്യ പ്രദര്‍ശനം ഈ ആഴ്ച നടക്കും.
|
കാനും കടന്നെത്തിയ ബിയോണ്ട് ദി ഹില്‍സ്

ലോകസിനിമയുടെ മാറ്റങ്ങളുടെ സൂചകമായ കേരളത്തിന്റെ അന്താരാഷ്ട്രചലച്ചിത്രമേളയുടെ ആദ്യദിനം പ്രേക്ഷകര്‍ക്ക് നല്‍കിയത് ശുഭകരമായ തുടക്കം. പ്രദര്‍ശനം നാല് ...
തുടര്‍ന്ന്
വായിക്കുക |
മാറ്റുരക്കാന്‍ മത്സരചിത്രങ്ങള്‍ നാല്: രണ്ടാം ദിനം സമൃദ്ധം

കേരളത്തിന്റെ പതിനേഴാമത് അന്താരാഷ്ട്രചലച്ചിത്രമേളയുടെ രണ്ടാം ദിനം നാല് മത്സരചിത്രങ്ങളാലും ലോകചലച്ചിത്രമേളകളില്‍ മാറ്റുരച്ച മികച്ച ചിത്രങ്ങളുമായി ...
തുടര്‍ന്ന്
വായിക്കുക |
നിള ഒരുങ്ങി
യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയ നിള തിയറ്റില്‍ നാളെ പ്രദര്‍ശനം തുടങ്ങും. ഫ്രഞ്ച് അഡോളസന്‍സ് വിഭാഗത്തിലെ ബെല്ലെ എപൈനാണ് ഉല്‍ഘാടന ചിത്രം. ഇതോടെ ...
തുടര്‍ന്ന്
വായിക്കുക |
ചലച്ചിത്രമേള: ധിക്കാരത്തിന്‍റെ ആദ്യജയം

കേരളത്തിന്റെ പതിനാറാമത് മേളയുടെ സമാപനചടങ്ങില്‍ സദസ്സിനോടുള്ള വെല്ലുവിളി പോലെ ചലച്ചിത്രമന്ത്രി കെ ബി ഗണേഷ് കുമാര്‍ ധിക്കാരപൂര്‍ണ്ണമായി നടത്തിയ പ്രസ്താവന ...
തുടര്‍ന്ന്
വായിക്കുക |
ചലച്ചിത്രമേളക്ക് നാളെ തുടക്കം

പ്രേക്ഷകസമൃദ്ധിയില്‍ ലോകശ്രദ്ധനേടിയ കേരളത്തിന്‍റെ 17ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് നാളെ തുടക്കം. നിശാഗന്ധിയിലെ തുറന്നവേദിയില്‍ മുഖ്യമന്ത്രി ...
തുടര്‍ന്ന്
വായിക്കുക |
ദൃശ്യപൂര്‍ണ്ണതയായി കൈരളി തുറന്നു

നവീകരിച്ച കൈരളി തീയറ്റര്‍ സമുച്ചയത്തിന്റെ ഉല്‍ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. സിനിമാ സ്പോര്‍ടസ് വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാര്‍ ...
തുടര്‍ന്ന്
വായിക്കുക |
വേണമെങ്കില്‍ ചക്ക വേരിലും

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന ചൊല്ലിന് ചലച്ചിത്രവികസനകോര്‍പ്പറേഷന് ബന്ധമെന്തെന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു നവീകരിച്ച കൈരളി തീയറ്ററിന്റെ ...
തുടര്‍ന്ന്
വായിക്കുക |
ജര്‍മ്മനിയിലെ വിളപ്പില്‍ശാല

നഗരത്തിന്‍റെ മാലിന്യം പേറുന്ന വിളപ്പില്‍ശാലയിലെ ജനങ്ങളുടെ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങളുള്ള തലസ്ഥാനനഗരത്തില്‍ ചലച്ചിത്രമേളയിലെ ജര്‍മ്മന്‍ ...
തുടര്‍ന്ന്
വായിക്കുക |
റിങ് ഒരു വ്യാകരണപുസ്തകം

ആല്‍ഫ്രഡ് ഹിച്ച്കോക്ക് എന്ന വിശേഷണങ്ങളില്‍ ഒതുങ്ങാത്ത പ്രതിഭയുടെ ദി റിങ് കണ്ടുവെന്നതിന്റെ കുറിപ്പിന് പ്രസക്തിയില്ല. ന്യൂജനറേഷനെന്നും ഡിജിറ്റല്‍ ...
തുടര്‍ന്ന്
വായിക്കുക |
എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടരാമെന്ന് വിദഗ്‌ധ സമിതി
ന്യൂഡല്‍ഹി: രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസര്‍ഫാന്‍ രണ്ടു വര്‍ഷം കൂടി ഉപയോഗിക്കാന്‍ കര്‍ഷകരെ അനുവദിക്കണമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ ...
തുടര്‍ന്ന്
വായിക്കുക |
637 News Items found. Page
1 of64 Jump to Page:
|
|
| |
| വാള്‍പേപ്പറുകള്‍ |
 |
 |
 |
1024 x 768 |
1024 x 768 |
1024 x 768 |
 |
 |
 |
1024 x 768 |
1024 x 768 |
|
 |
 |
 |
1024 x 768 |
1024 x 768 |
1024 x 768 |
 |
|
|
1024 x 768 |
|
|
|
|
| |
|
| |
| ആസ്വാദനം |
|
ഉറുമി
മണ്‍മറഞ്ഞതെങ്കിലും വീണ്ടെടുക്കേണ്ട ചരിത്രശേഷിപ്പുകള്‍, അധിനിവേശത്തിന്റെ കാഴ്ചകള്‍...തിയേറ്ററുകളില്‍ കേളു നായനാരും അനുചരനും 'ഉറുമി' വീശുമ്പോള്‍ ചരിത്രം ...
തുടര്‍ന്ന്
വായിക്കുക |
|
|
|
|
| |
|
| |
| ഇന്നത്തെ ചിന്താവിഷയം |
| "സത്യം" തകര്‍ച്ച ഇന്ത്യന്‍ ഐ.ടി. രംഗത്തിന് തിരിച്ചടിയാകുമോ? |
| |
|
| |
|
|