ആഗോളീകരണത്തിനും പ്രാദേശികതയ്ക്കുമിടയില്‍
മലയാള ചലച്ചിത്രങ്ങളും ചലച്ചിത്ര സമീപനങ്ങളും കമ്പോള താല്‍പര്യങ്ങള്‍ക്കു വഴങ്ങിയ സാംസ്കാരിക പശ്ചാത്തലത്തിലാണ് പുതിയ ശതാബ്ദം ആരംഭിക്കുന്നത്. ആഗോളകമ്പോളങ്ങളില്‍ ചൂഷണം ചെയ്യപ്പെടുന്ന 'പ്രാദേശികതകള്‍' അതിനുപറ്റിയ രൂപത്തില്‍ പരുവപ്പെടുത്തിയെടുക്കാനാണ് പൊതുവേ മലയാള സിനിമ ഈ കാലയളവില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മൂന്നാംലോക രാജ്യങ്ങളെ ഒറ്റ യൂണിറ്റായി കണക്കാക്കുകയും അവയുടെ സവിശേഷതകളും ആന്തരിക വൈരുദ്ധ്യങ്ങളും ഇല്ലാതാക്കുകയും ചെയ്യുകയെന്നത് ആഗോളീകരണത്തിന്റെ രീതിശാസ്ത്രമാണ്. ഇത് എല്ലാ മേഖലയിലുമെന്നപോലെ സിനിമയിലും സംഭവിക്കുന്നുണ്ട്. ഇതിനെതിരെയുള്ള ശക്തമായ ചെറുത്തുനില്‍പുകള്‍ ലോകസിനിമയില്‍ ആവിര്‍ഭവിക്കുന്നുണ്ടെന്ന് മക്മല്‍ബഫിന്റെയും ജിറിമന്‍സിലിന്റെയും മിഗ്വല്‍ലിറ്റിന്റെയും പെട്രോ അമ ദോവറിന്റെയും കിംകിദൂക്കിന്റേയും ഒക്കെ സിനിമകള്‍ സാക്ഷ്യപ്പെടുത്തുന്നു. മലയാള സിനിമയില്‍ അത്തരം ചെറുത്തുനില്‍പ്പുകളെ അനിവാര്യമായ പുതിയ ചലച്ചിത്ര ഭാഷയില്‍ ആവിഷ്കരിക്കാനുള്ള അന്വേഷണങ്ങളെ വ്യക്തമാക്കുന്ന കുതിപ്പുകള്‍ ഇനിയും ഉണ്ടായിട്ടില്ല. എന്നാല്‍ മലയാള സാഹിത്യത്തിലും ഇതരമേഖലകളിലും ഇത്തരം അന്വേഷണങ്ങള്‍ ചെറുതായെങ്കിലും വ്യക്തമാകുന്നുണ്ട്.
പൊതുസമൂഹത്തിലേക്കു കടന്നുവരാതിരുന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ കടന്നുവരവ് - തുടങ്ങിയവയെ മലയാള സിനിമ ഇനിയും ഗൌരവത്തോടെ സമീപിച്ചു എന്നു പറയാനാവില്ല. എന്നാല്‍ എക്കാലത്തുമെന്നപോലെ ഇപ്പോഴുമുള്ള 'ചലച്ചിത്ര മാന്ദ്യത്തെ' മറികടക്കാനുള്ള ശേഷിയും അന്വേഷണത്വരയും മലയാള സിനിമയില്‍ ഇനിയും അവസാനിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അതിനായുള്ള പുത്തന്‍ ചലച്ചിത്ര ഭാഷയും പ്രമേയവും പരിചരണവും മലയാള സിനിമ ഭാവിയില്‍ കണ്ടെത്തുകതന്നെ ചെയ്യുമെന്ന് നമുക്കു കരുതാം.
അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്തും കുറെ പുതിയ സംവിധായകര്‍ പ്രത്യക്ഷപ്പെട്ടു. ഇവരില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന രാജീവ് വിജയരാഘവന്‍ 'മാര്‍ഗ്ഗം (2003) എന്ന ഒറ്റചിത്രം കൊണ്ടുതന്നെ ശ്രദ്ധ പിടിച്ചു പറ്റുന്നു. സൂക്ഷ്മവും കാലികവുമായ മാധ്യമ പരിചരണം ഈ ചിത്രത്തിലുണ്ട്. ഒപ്പം രാഷ്ട്രീയമായ കാഴ്ചയുടെ അടിത്തറയും. ആര്‍ ശരത്തിന്റേതായി മൂന്നു ചിത്രങ്ങള്‍ പുറത്തുവന്നു. സായാഹ്നം (2000), സ്ഥിതി (2002), ശീലാബതി (2005). ഓരോ ചിത്രവും സാമൂഹികമായ അടരുകളെ വ്യാഖ്യാനിക്കാനുള്ള ശ്രമമാണ്. ആ ലക്ഷ്യം ചിലപ്പോള്‍ സ്വയം സൃഷ്ടിച്ച പ്രത്യേകതരം വാര്‍പ്പു മാതൃകകളിലേക്ക് തെന്നിപ്പോകുന്നുണ്ടെങ്കിലും വിട്ടുവീഴ്ചയില്ലാത്ത ചലച്ചിത്ര സമീപനം ശരത്തിനെ ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്നു. സതീഷ് മേനോന്റെ 'ഭവം' (2002), മുരളീനായരുടെ 'പട്ടിയുടെ ദിവസം' (2001), ബാബു തിരുവല്ലയുടെ 'തനിയെ' (2007), അവിരാറെ ബേക്കയുടെ 'തകരച്ചെണ്ട' (2007), മധു കൈതപ്രത്തിന്റെ ഏകാന്തം (2008), ജി ആര്‍ ഇന്ദുഗോപന്റെ ഒറ്റക്കയ്യന്‍ (2007), ഡോ. ബിജുവിന്റെ 'സൈറ', രൂപേഷ് പോളിന്റെ ലാപ്ടോപ്പ് (2008) തുടങ്ങി പ്രായേണ നവാഗതരായവരുടെ സിനിമകള്‍ വന്നുകൊണ്ടിരിക്കുന്നു. ഈ സിനിമകള്‍ വെച്ചുകൊണ്ട് ഇവര്‍ മലയാള സിനിമയുടെ ഭാവിയെ നിര്‍ണ്ണയിക്കാന്‍ കഴിയുന്നവരാണെന്നു പറയുന്നത് അതിരു കടന്ന പ്രസ്താവനയാകും. ചലച്ചിത്ര ഭാഷയുടെ കരുത്തിനേക്കാള്‍ പരിമിതികളാണ് ഇവരുടെ ചിത്രങ്ങളില്‍ തെളിയുന്നത്. എന്നാല്‍ ഇവര്‍ ഓരോരുത്തരും നടത്തുന്ന ആത്മാര്‍ത്ഥമായ ചലച്ചിത്ര പരിശ്രമങ്ങളും അതു മൊത്തത്തില്‍ ഉണ്ടാക്കുന്ന ചലച്ചിത്രാന്തരീക്ഷവും അതിന്റേതായ രീതിയില്‍ പ്രസക്തവുമാണ്.
'പുലി ജന്മ' (2006)ത്തിലൂടെ ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ പ്രിയ നന്ദനന്‍, മുമ്പു സംവിധാനം ചെയ്ത 'നെയ്ത്തുകാരനും (2001) ശ്രദ്ധേയമായി. ഇടതുപക്ഷാഭിമുഖ്യമുള്ള സംവിധായകരുടെ പരമ്പരയില്‍ എടുത്തുകാട്ടാവുന്ന നവാഗതനാണ് പ്രിയനന്ദനന്‍.
ടി വി ചന്ദ്രന്‍ സജീവമായി രംഗത്തു തുടര്‍ന്ന കാലയളവുകൂടിയാണിത്. സൂസന്ന (2000), പാഠം ഒന്ന് ഒരു വിലാപം (2003), ഡാനി (2001), കഥാവശേഷന്‍ (2004) എന്നീ ചിത്രങ്ങളിലൂടെ തന്റെ ചലച്ചിത്ര സങ്കല്‍പങ്ങളെയും വിഷയ സ്വീകരണത്തിലെ സാമൂഹികാംശത്തെയും ഊന്നിപ്പറയാനാണ് ചന്ദ്രന്‍ പതിവുപോലെ ശ്രമിച്ചത്.
ഇതേ കാലത്തുതന്നെയാണ് ശ്യാമപ്രസാദ് തന്റെ ചിത്രങ്ങളുമായി രംഗപ്രവേശം ചെയ്തത്. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 'അഗ്നിസാക്ഷി'ക്ക് (2001) നല്‍കിയ ചലച്ചിത്ര വ്യാഖ്യാനം അദ്ദേഹത്തിന് ദേശീയാംഗീകാരം നേടിക്കൊടുത്തു. 'ഒരേ കടല്‍' (2007), 'അകലെ' (2004), കല്ലുകൊണ്ടൊരു പെണ്ണ് (2001) തുടങ്ങിയവയാണ് ശ്യാമപ്രസാദിന്റെ ചിത്രങ്ങള്‍. ഷാജി എന്‍ കരുണിന്റെയും പി ടി കുഞ്ഞുമുഹമ്മദിന്റെയും ഓരോ ചിത്രങ്ങള്‍ ഇതിനിടയില്‍ പുറത്തുവന്നു.
വാള്‍പേപ്പറുകള്‍
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
ആസ്വാദനം
ഭഗവാന്‍
മലയാള സിനിമ വീണ്ടും ലോകശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ പ്രശാന്ത് മാന്പുള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഭഗവാന്‍ എന്ന രണ്ടു മണിക്കൂര്‍ കൊമേഴ്സ്യല്‍ സിനിമ വെറും പതിനേഴ് മണിക്കൂര്‍കൊണ്ട് ചിത്രീകരിച്ച് പൂര്‍ത്തിയാക്കി. തുടര്‍ന്ന് വായിക്കുക
ഐ.ജി
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണിക്കൃഷ്ണന്‍ ബി. രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഐജി എന്ന ചിത്രത്തിന്‍റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. തുടര്‍ന്ന് വായിക്കുക
സാഗര്‍ ഏലിയാസ് ജാക്കി ബിഗ് ബിക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത് ലാല്‍ നായകനാകുന്ന സാഗര്‍ ഏലിയാസ് ജാക്കിയുടെ പ്രധാന രംഗങ്ങളാണ് ദുബായില്‍ ചിത്രീകരിച്ചത്. തുടര്‍ന്ന് വായിക്കുക
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List : Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films : Film Journals : Awards : Memories : Classic films : Other languages : Associations : Studios : TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install