ബിനു ആനമങ്ങാട് 'ഈട'യേപ്പറ്റി...

Eeda Malayalam Movie Review

"ചില സിനിമകൾ കാണെണ്ടതല്ല, അനുഭവിയ്ക്കേണ്ടതാണ് എന്ന് വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ട് 'ഈടാ'. കാണാനൽപം വൈകിപ്പോയി, അടിമുടി പ്രണയം നിറഞ്ഞു നിൽക്കുന്ന ഈ സിനിമ. കൊലപാതകമല്ല, പ്രണയം തന്നെയാണ് ഈടായിലെ രാഷ്ട്രീയം!

ആദ്യം പ്രണയം പറയുന്ന പെണ്ണിനെ തോന്ന്യാസിയാക്കാതെ, അങ്ങനെ ചിന്തിയ്ക്കുന്ന ആണിനെ/പൊതുബോധത്തെ തള്ളിക്കളയാൻ ധൈര്യം കാണിച്ച തിരക്കഥ.

ഐശ്വര്യ, നിന്നെപ്പോലെ കരുത്തുള്ള ഒരു പെണ്ണിനെ അടുത്തൊന്നും ഓർത്തെടുക്കാൻ വയ്യ.
'എനിയ്ക്ക് നിന്നെ ഇഷ്ടാ വേറൊന്നൂല്യ' എന്ന നിന്റെ തുറന്നുപറച്ചിലാണ് ഞാൻ! രാത്രി ചുമരിൽ പൊത്തിപ്പിടിച്ചു കയറിവന്ന പ്രണയത്തോട് 'നീ വീണിരുന്നെങ്കിലോ' എന്നു ചോദിച്ച കണ്ണുകളിലെ കരുതലാണ് ഞാൻ!

'നിനക്കു ആധാർ കാർഡൊക്കെയില്ലേ, പേപ്പേഴ്‌സ് എല്ലാം ഞാൻ കൊണ്ടുവന്നിട്ടുണ്ടെ'ന്ന ആ ഉറപ്പും തീരുമാനവുമാണ് ഞാൻ!

വിവാഹരാത്രി പ്രിയപ്പെട്ടവനെ അന്വേഷിച്ച് കാവുകയറിയ നിന്റെ ചങ്കൂറ്റമാണ് ഞാൻ!
നന്ദു, ഇരുട്ടും തണുപ്പും കണ്ണുപൊത്തുന്ന രാത്രി കണ്ണു നിറഞ്ഞ് വണ്ടിയോടിച്ചു പോകുന്ന നിന്റെ കണ്ണിൽ ഉതിർന്നു വീഴാതെ നിറഞ്ഞു നിൽക്കുന്ന ആ കണ്ണീരാണു ഞാൻ.

'എന്നെ ശരിയ്ക്കും ഇഷ്ടാണോ' എന്ന് ഐശ്വര്യ ചോദിയ്ക്കുമ്പോൾ ചേർത്തുപിടിച്ചു നെറ്റിയിൽ നീ നൽകുന്ന ഉമ്മയാണ് ഞാൻ.

രക്ഷപ്പെടാനും രക്ഷപ്പെടുത്താനുമുള്ള ശ്രമത്തിനിടയിൽ നിന്റെ കയ്യിൽ പറ്റുന്ന ചോരയാണ് ഞാൻ!

ഒടുവിൽ ജീവനും കയ്യിൽപിടിച്ച് നീയോടുന്ന ആ കാട്ടുപാതയാണ് ഞാൻ. സ്നേഹം...നിറവ്... അരങ്ങിലും അണിയറയിലും മികച്ചുനിന്ന എല്ലാവർക്കും

റീല്‍ റിവേഴ്സ്

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ്  - എസ്.ആർ

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ് - എസ്.ആർ

ക്രിക്കറ്റിന് അനുദിനം പ്രചുരപ്രചാരമേറി വരുന്ന ഇന്ത്യയെ പോലൊരു നാട്ടിൽ കാൽപ്പന്തുകളിക്ക് ( ഫുട്ബോൾ)​ എന്ത് വിലയാണുള്ളത്. 125 കോടി വരുന്ന ജനങ്ങൾക്കിടയിൽ ഇത്രയേറെ...

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

ചരിത്ര സിനിമകളുടെ അമരക്കാരൻ എന്ന വിളിപ്പേരുള്ള ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രമായ 'പദ്മാവത്' വിവാദച്ചുഴികൾ നീന്തിക്കയറിയാണ്...

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

2013-ൽ ഇറങ്ങിയ സ്‌പെഷ്യൽ 26 എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത താന സെർന്ത കൂട്ടം. നേരുള്ള കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രം ഹിന്ദി സിനിമാ...

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

മുന്നറിയിപ്പ്' എന്ന സിനിമയ്ക്കു ശേഷം കാമറാമാനായ വേണു സംവിധാനം ചെയ്ത കാർബൺ എന്ന സിനിമ. യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് തന്നെ പറഞ്ഞുകേട്ട കഥകൾക്ക് ഫാന്റസിയുടെ...

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...


141 News Items found. Page 1 of15